ബോവിക്കാനത്തെ എ. ട്ടി .എം മെഷിൻ പ്രവർത്തനരഹിതം അടിയന്തിര നടപടി സ്വീകരിക്കണം.

ബോവിക്കാനം:മുളിയാർ പഞ്ചായത്തിന്റെ ആസ്ഥനമായ ബോവിക്കാനം ടൗണിൽ പ്രവർത്തിച്ചിരുന്ന എ.ട്ടി.എം മെഷൻ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച്ചയോള മായി.നിത്യേന നൂറിൽ പരം ആളുകൾ എത്തിയിരുന്ന ടൗണിൽ മൂന്ന് നാഷണലിസ്റ്റ് ബേങ്കുകൾ പ്രവർത്തിക്കുന്നുണ്ട്.ലോക്ക് ഡൗണിന്റെ ഭാഗമായി ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് ബേങ്കുകൾ പ്രവർത്തിക്കുന്നത്.പ്രവർത്തി ദിവസങ്ങളിൽ ബേങ്കുകളുടെ മുന്നിൽ വൻ ജന കൂട്ടമാണ് കാണൻ സാധിക്കുന്നത്. മാത്രവുമല്ല ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ്.ജനങ്ങൾക്ക് ബേങ്കുമായുള്ള ഇടപാടുകൾ സൗകര്യപ്രധമാക്കുന്നതിനും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനും ബോവിക്കാനത്തുള്ള എ.ടി.എം മെഷിൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തിരമായും […]

Continue Reading

കുണ്ടിക്കാന സ്ക്കൂൾ ഹൈസ്ക്കൂൾ ആയി അപ്പ് ഗ്രേഡ് ചെയ്യണം: എസ് വൈ എസ് ബാപ്പലിപൊനം

ബാപാലിപ്പൊനം : കാലങ്ങളായി നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായക ഘടകമായി പ്രവർത്തിച്ചു വരുന്ന എ എസ് ബി സ്കൂൾ കുംടിക്കാന ഹൈസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് എസ് വൈ എസ് ബാപാലിപ്പൊനം യൂണിറ്റ് കമ്മിറ്റി സ്കൂൾ മാനേജർക്ക് നിവേദനം സമർപ്പിച്ചു. ഇതുവരെയായി എഴുപത്തി രണ്ടു ബാച്ചുകൾ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ പഠിച്ച പലരും ഇന്ന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്നത് ഏറെ അഭിമാനകരവും പ്രതീക്ഷാവഹവുമാണ്. സ്കൂൾ ഇപ്പോഴും യു പി തലത്തിൽ […]

Continue Reading

ഇന്ധന വില വർധനവിനെതിരെ പെട്രോൾ പമ്പിന് മുന്നിൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

കൊറോണക്കാലത്ത് പെട്രാൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുന്ന മോദി സർക്കാർ ന്റെ ഇന്ധന വില വർധനവിനെതിരെ പെട്രോൾ പമ്പിന് മുന്നിൽ കുമ്പള മണ്ഡലം കോൺഗ്രസമ്മിറി നടത്തിയ പ്രതിഷേധം

Continue Reading

സേവനത്തിൽ മാതൃക സൃഷ്ടിച്ച് യൂത്ത് ലീഗ് വൈറ്റ്ഗാർഡ്. ബാലനടുക്കം തോടിന് നടപ്പാലം നിർമ്മിച്ചു

ബോവിക്കാനം:ബാലനടുക്കം തോടിന് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ താൽക്കാലിക നടപ്പാലം നിർമ്മിച്ചു.ബാലനടുക്കം ഭാഗത്തെ നിരവധി കുടുംബങ്ങൾക്ക് മുസ്ലിയാർ നഗർ വഴിബോവിക്കാനത്ത്എത്താനുള്ള എളുപ്പ വഴിയാണിത്. തെങ്ങും കവുങ്ങും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. ബാലനടുക്കം – എട്ടാം മൈൽ തോട് മാലിന്യം നീക്കം ചെയ്ത് ഇരുവശവും ഭിത്തി കെട്ടി കൃഷിയിടം സംരക്ഷിച്ച് കോൺഗ്രീറ്റ് നടപ്പാലം നിർമ്മിക്കണ മെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കാണണ മെന്ന് മുസ്ലിംയൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഷെരീഫ് കൊടവഞ്ചി,മൻസൂർമല്ലത്ത് എന്നിവരുടെ […]

Continue Reading

എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയുടെ അനുമതി.

ന്യൂഡല്‍ഹി: എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ.സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന.പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. പണംപിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച്ഇടപാടുകള്‍ സൗജന്യമായി തുടരും. ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21 […]

Continue Reading

പാൽ വാങ്ങി തിരിച്ചെത്തിയപ്പോൾ കാണുന്നത് കോൺക്രീറ്റ് കൂനയായി മാറിയ വീട്; മുഹമ്മദ് റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ 9 പേരെ

മുംബൈ: കെട്ടിടം തകർന്നു വീണ് മുംബൈയിൽ ഒരു കുടുംബത്തിലെ 9 പേർ കൊല്ലപ്പെട്ടു. മുംബൈയിലെ മൽവാനി മേഖലയിലെ മൂന്ന് നില കെട്ടിടമാണ് തകർന്നു വീണാണ് അപകടമുണ്ടായത്. അപകടത്തിൽ എട്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിൽ താമസിച്ച മുഹമ്മദ് റാഫി എന്നയാളുടെ കുടുംബത്തിലെ ഒമ്പത് പേരാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി പാൽ വാങ്ങാൻ പുറത്തു പോയതിനാൽ റാഫി രക്ഷപ്പെട്ടു. പാൽ വാങ്ങി തിരിച്ചു വന്നപ്പോൾ കാണുന്നത് […]

Continue Reading

വാക്സിൻ സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താം; കൊവിൻ ആപ്പിൽ അപ്ഡേഷൻ വരുന്നു

ന്യൂ ഡെൽഹി: കൊറോണ വാക്സിൻ രജിസ്ട്രേഷൻ ആപ്പായ കൊവിൻ ആപ്പിൽ പുതിയ അപ്ഡേഷൻ വരുന്നു. വാക്സിനെടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയായേക്കും. രജിസ്റ്റർ ചെയ്തയാൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്ഡേഷനാണ് പുരോഗമിക്കുന്നത്. തുടക്കത്തിൽ ഏറെ താളപ്പിഴകളുണ്ടായിരുന്ന കൊവിൻ പോർട്ടൽ നിലവിൽ രജിസ്ട്രേഷന് വലിയ തടസ്സങ്ങളും തർക്കങ്ങളുമില്ലാതെ മുന്നോട്ടു പോവുകയാണ്. നേരത്തെ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനിൽക്കുമെന്നാണ് കൊവിൻ ആപ്പുമായി ബന്ധപ്പെട്ടവർ […]

Continue Reading

രാജ്യദ്രോഹക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.ആയിഷ സുല്‍ത്താന നടത്തിയ കൊവിഡ് ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കി.

Continue Reading

മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യിട്ടാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. 12, 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 13ന് ​തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റെല്ലാ ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. 14ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ലക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.

Continue Reading

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി
സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സംഗമം നടത്തി.

ചെർക്കള: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യ വുമായി കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾ ക്കെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെർക്കള പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉൽഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റ അംഗം എ.ആർ. ധന്യവാദ്അദ്ധ്യക്ഷതവഹിച്ചു. കെ.എൻ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ബി.പ്രഭാകരൻ,എം.എ. മക്കാർ, ഷുക്കൂർ ചെർക്കള മൻസൂർ മല്ലത്ത്, മുഹമ്മദ് അഭിവാദ്യമർപ്പിച്ചു.

Continue Reading