ഭിന്നശേഷിക്കാരുടെ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഡ്രൈവിന് കൈ കോർത്ത് എൻ.എസ്.എസ് വളണ്ടിയർമാർ

ഭിന്നശേഷിക്കാരുടെ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് സഹായവുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ജില്ലയിലെ സവിശേഷ പരിഗണന വേണ്ട ഭിന്നശേഷിക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മെഗാ രജിസ്ട്രേഷൻ ഡ്രൈവിനാണ് എൻ.എസ്.എസ് പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം. സവിശേഷ പരിഗണന വേണ്ട വിഭാഗങ്ങളിലുള്ളവർക്കും വാക്സിനേഷൻ കേന്ദ്രത്തിൽ പോയി വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്കും അവരുടെ വീടുകളിലോ, വീടിനോട് ചേർന്ന സ്ഥലങ്ങളിലോ മൊബൈൽ യൂണിറ്റ് സംവിധാനത്തിലൂടെ വാക്സിനേഷൻ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സവിശേഷ പരിഗണന ലഭിക്കേണ്ട 6000ലധികം ആളുകളാണ് ജില്ലയിലുള്ളത്.ജില്ലാ ഭരണകൂടത്തിന്റെ വി ഡിസർവ് പദ്ധതിയിൽ രജിസ്റ്റർ […]

Continue Reading

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രാദേശിക വികസന സ്‌കീമിൽനിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി. എം.പിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ ഏറ്റുവാങ്ങി. രോഗികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കുന്ന മൾട്ടിപരാമീറ്റർ കോവിഡ് കാലയളവിൽ ആശുപത്രികളിൽ വളരെയധികം പ്രയോജനപ്പെടുമെന്ന് എംപി അറിയിച്ചു. ഇവ നീലേശ്വരം, തൃക്കരിപ്പൂർ, മംഗൽപാടി, ബേഡഡുക്ക, പനത്തടി താലൂക്ക് ആശുപത്രികളിലേക്കും പെരിയ, മുളിയാർ സിഎച്ച് സികളിലേക്കും […]

Continue Reading

കുമ്പള ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വാക്സിനേഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

കുമ്പള ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വാക്സിനേഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു .പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.

Continue Reading

യുഎഇയില്‍ 2190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം

അബുദാബി: യുഎഇയില്‍ 2,190 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,132 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.  പുതിയതായി നടത്തിയ  2,40,744   പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,91,613 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,70,960 പേര്‍ രോഗമുക്തരാവുകയും  1,717 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,936 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

കോരളത്തില്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ […]

Continue Reading

കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം , ഇന്ന് കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവർത്തകരും

കാഞ്ഞങ്ങാട് : നഗര സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല എന്നും , പൊതു ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട് എന്നും സമൂഹത്തിനു സന്ദേശം നൽകുന്ന പ്രവർത്തനവുമായി മാതൃക ആവുകയാണ് കാഞ്ഞങ്ങാടിലെ നന്മമരം പ്രവർത്തകർ . കഴിഞ്ഞ പതിനേഴ് ദിവസത്തോളമായി കാഞ്ഞങ്ങാട് നഗരത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികൾ നടുകയാണ് ഇവർ . എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെയാണ് പ്രവർത്തനം . ഇന്നത്തെ ദിവസം മില്ലത്ത് സാന്ത്വനം […]

Continue Reading

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡ് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ജൂൺ 12 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. […]

Continue Reading

വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത് : പി.കെ. കൃഷ്ണദാസ്.

കാസര്‍ഗോഡ് : വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് […]

Continue Reading

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു.

ജി എച്ച് എസ് എസ് ഷിറിയ : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ഖദീജ ട്രൈഡർസ്‌, ഹനീഫ് ഗോൾഡ് കിങ്, അബു തമാം, റൈഷാദ്, ഷാഫി, അബൂബക്കർ എം പി, സ്കൂൾ ഹെഡ്മിസ്ട്രസ് സവിത ടീച്ചർ, സ്കൂൾ സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ മൊബൈൽ സ്പോൺസർ ചെയ്തു.

Continue Reading

മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി – മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന […]

Continue Reading