വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

കൊച്ചി; വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജി തള്ളി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില് ഈ ഹര്ജിക്ക് പ്രസക്തിയില്ല എന്ന കേന്ദ്ര സര്ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി. കുമളി സ്വദേശി ഓമനക്കുട്ടന് നല്കിയ ഹര്ജിയാണ് കോടതി തള്ളിയത്.സോഷ്യല് മീഡിയയെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്ക്കാര് കോടതിയെ ബോധിപ്പിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.

Continue Reading

‘ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കി, എനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരും’; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ ഒറ്റുകൊടുത്തവന്‍ എന്ന കിരീടം ബോധപൂര്‍വ്വം തലയില്‍ കെട്ടിവെക്കുന്ന യുവജന നേതാക്കള്‍ക്ക് മുന്നില്‍ തലകുനിക്കാനോ കാലുപിടിക്കാനോ നിര്‍വാഹമില്ലെന്നും ആകാശ് ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചു.ആകാശ് തില്ലങ്കേരിയുടെ പ്രതികരണം: ”യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതേപോലെ […]

Continue Reading

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് മൊഗ്രാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

മൊഗ്രാൽ: ആതുരസേവനരംഗത്ത് ഇശൽ ഗ്രാമത്തിന് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച മെഡ്-വൺ ഡോക്ടെർസ് ക്ലിനിക് ന്റെയും, കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയുടെ യും സംയുക്ത ആഭിമുഖ്യത്തിൽ ഡോക്റ്റെർസ് ദിനമായ 2021 ജൂലൈ1 വ്യഴാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാർ സംബന്ധിക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൊഗ്രാൽ നാഷണൽ ഹൈവെക്ക് സമീപം ഏ േറാസൊഫ്റ്റ് കോംപ്ലക്സ് ൽ നടക്കുന്ന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു.പീ. താഹിറ […]

Continue Reading

ഇന്ധനകൊള്ളക്കെതിരെ LDF പ്രക്ഷോഭം ; ജൂൺ 30 ന് 5 ലക്ഷം കേന്ദ്രത്തിൽ 20 ലക്ഷം പേർ അണിനിരക്കും

മോഡി സർക്കാരിന്റെഇന്ധനക്കൊള്ളയ്ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ജനകീയപ്രതിഷേധത്തിനൊരുങ്ങി കേരളം. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സംസ്ഥാനത്തെ അഞ്ചു ലക്ഷം കേന്ദ്രത്തിൽ 20 ലക്ഷം പേർ അണിനിരക്കും. ജൂൺ 30ന് വൈകുന്നേരം 4 മണിക്ക് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഒരു കേന്ദ്രത്തിൽ നാലു പേർ വീതം പങ്കെടുക്കും. പഞ്ചായത്തിലെ ഒരു വാർഡിൽ 25 കേന്ദ്രവും, മുനിസിപ്പാലിറ്റി കോർപറേഷൻ വാർഡുകളിൽ നൂറുകേന്ദ്രവും ഉണ്ടാകും.

Continue Reading

ആലൂർ മൈക്കുഴി യിലെ കാട്ടിപ്പാറ സൂഫി നിര്യാതനായി.

മുളിയാർ: ആലൂർ മൈക്കുഴിയിലെകാട്ടിപ്പാറ സൂഫി (95 വയസ്സ്) നിര്യാതനായി.ഭാര്യ : സുലൈഖ. മക്കൾ : കെഎസ് മുഹമ്മദ്‌, മൊയ്‌ദു, അബ്ദുല്ല അമ്മങ്കോട്, നഫീസ, ആമിന ഫാത്തിമ റസീന, അസ്മ.മരുമക്കൾ: എരിഞ്ഞിപ്പുഴ മുഹമ്മദ്‌ കുഞ്ഞി,മുഹമ്മദ്‌ മൂസ,അഹ്‌മദ്‌ കുട്ടി കാഞ്ഞിരപ്പള്ളി,എം.ടി.ജലീൽ ബേവിഞ്ച,ബീഫാത്തിമ, ജമീല,റുഖ്യ.സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ആയിഷ, മറിയ, ഫാത്തിമ.തിങ്കളാഴ്ച ഉച്ചയോടെ ആലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

കേരളത്തിൽ നിന്ന് കർണാടകത്തിൽ പ്രവേശിക്കാൻ വാക്സീൻ സർട്ടിഫിക്കറ്റ് മതി; ഉത്തരവ് ഉടൻ

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം.

Continue Reading

ഉദുമ സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

ഉദുമ: മൈലാട്ടി സ്‌പിന്നിംഗ്‌ മില്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ തെക്കേക്കരയിലെ രഞ്‌ജിത്തിന്റെ ഭാര്യ സുകന്യ(33)യാണ്‌ മരിച്ചത്‌. കുടുംബ പ്രശ്‌നങ്ങളാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന് സംശയിക്കുന്നു. പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട്‌ ഉദയമംഗലം സുകുമാരന്റെയും കൊപ്പല്‍ കടപ്പുറത്തെ കാര്‍ത്ത്യായനിയുടെയും മകളാണ്‌.

Continue Reading

നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശുചീകരണ യജ്ഞവുമായി പ്രദേശ വാസികൾ.

മൊഗ്രാൽ. കാലവർഷം തുടങ്ങിയത് മുതൽ നെഞ്ചിടിപ്പിലാണ് മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശവാസികൾ. മഴ കനക്കുന്നതോടെ പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങുക പതിവാണ്. വർഷങ്ങളായുള്ള ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് ഓവുചാലുകൾ നിർമ്മിക്കാൻ 2021- 22 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും അത് വിനിയോഗിക്കണമെ ങ്കിൽ ഈ വർഷം അവസാനമേ സാധിക്കൂ. പ്രദേശം ഈയിടെ എ കെ എം അഷ്റഫ് […]

Continue Reading

ജൂലൈ ഒന്ന് മുതൽ ലൈസൻസ്, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ: ഉപഭോക്താക്കൾ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ജൂലൈ ഒന്ന്​ മുതല്‍ ഡ്രൈവിങ്​ ലൈസന്‍സ്​, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരും. ബാങ്ക്​ നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ്​ ചാര്‍ജ്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ തിരുത്താൻ പോകുന്നതാണ്​ അതില്‍ പ്രധാനപ്പെട്ട ഒന്ന്​. എല്‍.പി.ജി സിലിണ്ടര്‍ വിലയിലും മാറ്റം വരുമെന്നും അറിയിപ്പുണ്ട്. ജൂലൈ ഒന്ന് മുതൽ വരാൻ പോകുന്ന മാറ്റങ്ങൾ; എസ്​.ബി.ഐ സര്‍വീസ്​ ചാര്‍ജില്‍ മാറ്റം സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടി​ലെ (ബി.​എ​സ്.​ബി.​ഡി) പു​തി​യ സേ​വ​ന​നി​ര​ക്കു​ക​ള്‍ […]

Continue Reading

പച്ചക്കറിവണ്ടിയിൽ കടത്തിയ 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ

ഇരിട്ടി : കർണാടകത്തിൽനിന്ന്‌ പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഇൻസ്‌പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ലിലെ മുട്ടിണ്ട വളപ്പിൽ വീട്ടിൽ ഇസ്മായിൽ (48), സഹായി രാജസ്ഥാൻ സ്വദേശി സാക്കിർ (35) എന്നിവരെ പിടികൂടി. കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. 12000 ത്തോളം പാക്കറ്റുകൾ എട്ട്‌ ചാക്കുകളിലായി പച്ചക്കറിക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹാൻസ് ഇനത്തിൽപെട്ട പുകയില ഉത്പന്നങ്ങൾ. […]

Continue Reading