കൊച്ചി ഫ്ലാറ്റിൽ യുവതിയെ നാലു മാസം ക്രൂരമായി പീഡിപ്പിച്ച കേസ്: മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതിയായ മാർട്ടിൻ ജോസഫിന്റെ സഹോദരനെയും സുഹൃത്തുക്കളെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിൽ പീഡനത്തിനിരയായ യുവതി പരാതി നൽകി 22 ദിവസങ്ങൾ ശേഷവും പ്രതിയായ മാർട്ടിൻ ജോസഫിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന് പരാതിക്കാരിയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിൽ മുൻകൂർ ജാമ്യത്തിനായി മാർട്ടിൻ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുമായി ഒരു വർഷത്തിലേറെയായി […]

Continue Reading

രജിസ്ട്രേഷനിലെ പിഴവ്‌ ഉദുമയിൽ വാക്സിനെടുക്കാൻ ആയിരത്തോളംപേർ

കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ വന്ന കൈപ്പിഴവിനെ തുടർന്ന്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത് 920 പേർ. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ ഓൺലൈൻ രജിസ്ട്രേഷൻ ഉദുമ എഫ്എച്ച്സിയുടെ രജിസ്ട്രേഷനുമായി ചേർന്നതിനെ തുടർന്നാണ്‌ ഉടുമ്പുന്തലയിൽ രജിസ്റ്റർ ചെയ്തവർ ഉദുമയിൽ എത്തിയത്‌. വാക്സിനേഷൻ സ്ലോട്ട് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ സംഭവിച്ച പിഴവ് പഞ്ചായത്തും ആശുപത്രി അധികൃതരും അറിഞ്ഞില്ല.സാധാരണ 300 ൽ താഴെ ആളുകൾക്ക് വാക്‌സിൻ നൽകുന്ന സ്ഥാനത്ത് 920 പേരെത്തിയതോടെ ആവശ്യമായ മരുന്ന് വീണ്ടും എത്തിക്കേണ്ടി വന്നു.അടുത്തുള്ള സർക്കാർ ആശുപത്രികളെത്തി കുത്തിവെപ്പ് എടുക്കാമെന്ന സന്ദേശം ആരോഗ്യ വകുപ്പ് […]

Continue Reading

സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; ബി.ജെ.പിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് കത്തയച്ചു. ഗ്രൂപ്പുകൾക്ക് ഒപ്പം നിൽക്കാത്ത നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് മെയിൽ അയച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന നേതൃമാറ്റ വിഷയം ഡോ. സി വി ആനന്ദബോസിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് […]

Continue Reading

രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം; കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി. 24 മണിക്കൂറിൽ 94,052 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല

ന്യൂദല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ മാസ്‌ക് ധരിക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാത്രമേ ഇവരെ മാസ്‌ക് ധരിപ്പിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

Continue Reading

ദുബൈ കെ.എം.സി.സി. കോവിഡ് പ്രതിരോധ കിറ്റുകൾ മുളിയാർ വൈറ്റ് ഗാർഡിന് കൈമാറി

മുളിയാർ: ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുവദിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.പി.ഇ. കിറ്റും, മാസ്കുകളും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിന്കൈമാറി.മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത്പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ട്രഷറർ എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ബി.എം അഷ്റഫ് ,ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് അബ്ബാസ് കൊളച്ചെപ്പ് ,അഡ്വ.ജുനൈദ് ,ഖാദർ ആലൂർ ,ഷെഫീഖ് […]

Continue Reading

മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് 11 മരണം; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തകര്‍ന്ന് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അപകടം നടന്ന പ്രദേശങ്ങളിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അടുത്തുണ്ടായിരുന്ന മൂന്ന് നില കെട്ടിടവും അപകടാവസ്ഥയിലാണ്. ഇവിടെയുണ്ടായിരുന്ന പരമാവധി പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Continue Reading

ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി ഒക്ടോബർ 31 വരെ നീട്ടി

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നികുതി ആംനസ്റ്റി നവംബര്‍ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് […]

Continue Reading

ടി ടി സി , ബി.എഡ് വിദ്യാർത്ഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തുവാനുള്ള ഡി.ഡി .ഇയുടെ ഉത്തരവ് പ്രതിഷേധാർഹം: കെ.എസ്.ടി.എം

കാസർകോട് : കാസർകോട് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് അധ്യാപക ഒഴിവുകൾ നികത്താതെ, അധ്യാപക വിദ്യാർത്ഥികളെ ഉപയോഗിച്ച് ക്ലാസ്സ് നടത്തുവാനുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 2020 മെയ് മാസത്തിൽ തന്നെ നിയമന ഉത്തരവ് ലഭിച്ചിട്ടും ഇപ്പോഴും ജോയിൻ ചെയ്യാനാവാത്ത അധ്യാപകരെ ജോയിൻ ചെയ്യിപ്പിപ്പിക്കുന്നതിന് പകരം പൊടിക്കൈകൾ പ്രയോഗിച്ച് പേരെടുക്കാനാണ് ഡി.ഡിയുടെ ശ്രമം. ജില്ലയിലെ വടക്കൻ മേഖലയിൽ പ്രത്യേകിച്ച് കുമ്പള മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ […]

Continue Reading

കാസർകോട് ഓൺലൈൻ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാർത്ഥികളെ നിയോഗിക്കാൻ തീരുമാനം

അധ്യാപക ക്ഷാമം രൂക്ഷമായ കാസർകോട് ജില്ലയിൽ ഓൺലൈൻ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാർഥികളെ നിയോഗിക്കാന്‍ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബി.എഡ് വിദ്യാർഥികളെ സൗജന്യമായി ക്ലാസെടുക്കാൻ നിയോഗിച്ചത്. കാസർകോട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിനെതിരെ നിയമന ഉത്തരവ് ലഭിച്ചവർ പ്രതിഷേധവുമായി രംഗത്തെത്തി. കാസർകോട് ജില്ലയില്‍ എൽ.പി മുതൽ ഹൈസ്കൂൾ വരെ ക്ലാസുകളിൽ 600 ഓളം അധ്യാപകരുടെ കുറവുണ്ടെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അധ്യാപകരുടെ കുറവ് ഓണ്‍ലൈന്‍ ക്ലാസുകളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതോടെയാണ് ക്ലാസ് എടുക്കാൻ […]

Continue Reading