ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അതേസമയം, ഗുരുതര രോഗം ഉള്ളവര്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന തുടരും. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. 5 മാസമായി തുടരുന്ന വാക്‌സില്‍ യജ്ഞത്തില്‍ പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍. എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു […]

Continue Reading

ചട്ടഞ്ചാലില്‍ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളില്‍ മോഷണം നടത്തുന്ന നാലുപേര്‍ അറസ്റ്റില്‍

പൊയിനാച്ചി: പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാല് പേര്‍ അറസ്റ്റില്‍. കേസുകളില്‍പ്പെട്ട് ചട്ടഞ്ചാല്‍ ദേശീയപാതയ്ക്കരികില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളില്‍നിന്നാണ് യന്ത്രഭാഗങ്ങള്‍ കടത്താനുള്ള ശ്രമം നടന്നത്.ചെമ്മനാട് വടക്കുമ്പാത്തിലെ ഷമ്മാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിന്‍ ഫത്താസ് (19) എന്നിവരാണ് മേല്‍പ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ്ങിനിടെ ശബ്ദംകേട്ട് മേല്‍പ്പറമ്പ് അഡീഷണല്‍ എസ്.ഐ. എസ്.ബൈജുവും […]

Continue Reading

തീരദേശ വാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: എകെഎം അഷ്റഫ് എംഎൽഎ മന്ത്രിയെ കണ്ടു

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ആവശ്യപ്പെട്ടും കടൽക്ഷോഭത്തെ തുടർന്ന് പ്രദേശത്തുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഉയർത്തിക്കാട്ടിയും മത്സ്യബന്ധന – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് എകെഎം അ ഷ്റഫ് എംഎൽഎ നിവേദനം നൽകി. ട്രോളിംഗ് നിരോധന കാലയളവിൽ സർക്കാർ മത്സ്യതൊഴിലാളികൾക്ക് റേഷൻകട മുഖാ തിരം ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയിൽ ക്ഷേമനിധിക്ക് അർഹരായ പലരുടെയും പേരുകൾ ലിസ്റ്റിൽ ഉൾപ്പെടാത്തത് സംബന്ധിച്ചും എംഎൽഎ ചുണ്ടിക്കാട്ടി. .അനേകം ദുരിതങ്ങൾ അഭിമുഖീകരിക്കുന്ന മണ്ഡലത്തിലെ തീരദേശമേഖല മന്ത്രി നേരിട്ട് […]

Continue Reading

പരേതനായ സയ്ദ് അബ്ദുറഹിമാൻ ബാഫ്ഖി തങ്ങളുടെ മകൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ജിദ്ദയിൽ വെച്ച് നിര്യാതനായി.

ജിദ്ദ | മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68) നിര്യാതനായി. ഇന്നലെ രാത്രി 11 മണിയോടെ സഊദിയയിലെ ജിദ്ദയില്‍ കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി സഊദിയില്‍ ബിസിനസ് നടത്തിവരുകയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ജിദ്ദയിലാണ് താമസിച്ചിരുന്നത്. ഖബറടക്കം കൊവിഡ് മാനദണ്ഡ പ്രകാരം ജിദ്ദയില്‍ നടക്കും.ഭാര്യ: സഊദി പൗരയായ റൗദ അലവി. മക്കള്‍: സരീജ്, […]

Continue Reading

ബേക്കലിൽ കബഡി താരങ്ങൾ തമ്മിൽ സംഘർഷം ; നാലു പേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

കാസർഗോഡ്: ബേക്കൽ അരവത്തു സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മലേഷ്, മണികുട്ടൻ എന്നിവർ കാസർഗോഡ് ആശുപത്രിയിൽ ആണുള്ളത്. സംഘർഷമുണ്ടായത് സി.പിഎം പ്രവർത്തകർ തമ്മിലാണെന്ന് റിപ്പോർട്ടുണ്ട്. കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനോട് പറഞ്ഞു. ഉദുമ അരവത്ത് അത്തി കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ അഭിലാഷ്, സുജിത്ത്, അഭിലാഷ്, […]

Continue Reading

യൂത്ത് കോൺഗ്രസ്‌ നീർച്ചാൽ വാർഡ് കമ്മിറ്റി ദേവരമേട്ടു അംഗനവാടി, സ്വർണ ക്ലബ്‌, മഹിളാ സമാജം കെട്ടിടപരിസരം കാടുവെട്ടി ശുചികരണം നടത്തി.

യൂത്ത് കോൺഗ്രസ്‌ നീർച്ചാൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേവരമേട്ടു അംഗനവാടി, സ്വർണ ക്ലബ്‌, മഹിളാ സമാജം കെട്ടിടപരിസരം കാടുവെട്ടി ശുചികരണം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മാത്യു, കോൺഗ്രസ്‌ വാർഡ് സെക്രട്ടറി ജയപ്രകാശ്, യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ അജിത്ത്, വൈസ് പ്രസിഡന്റ്‌ സന്ദീപ് ക്രസ്റ്റാ, സെക്രട്ടറി ഷംസുദീൻ, ജോയിന്റ് സെക്രട്ടറി മനോജ്‌, ട്രെഷരർ ഗംഗാധര, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആയ മഹേഷ്‌, തിമോത്തി, അരുൺ, അജിത്ത്, റസാഖ്, ഗോഡ്‌വിൻ എന്നിവർ നേതൃത്വം നൽകി..

Continue Reading

ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ മുതൽ, വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. വാക്സീൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്. […]

Continue Reading

ശക്തമായ മഴയിൽ മേനംങ്കോട് മസ്ജിദ് റോഡിന്റെ ഒരു ഭാഗം വീടിന് മുകളിൽ തകർന്ന് വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.എം എൽ എയുടെയും, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

ചെങ്കള: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ചെങ്കള മേനംകോട് മസ്ജിദ് റോഡ് തകർന്ന് വീണത് വീടിനു മുകളിൽ, മേനംകോട് അബ്ദുൽ ഖാദറിന്റെ വീടിന് മുകളിലേക് റോഡ് സൈഡിൽ ചങ്കല്ല് കൊണ്ട് ഉയർത്തിക്കെട്ടിയ ഭാഗങ്ങൾ അടക്കം തകർന്നുവീഴുകയായിരുന്നു.വീട്ടുകാർ അകത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്, വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും അടക്കമുള്ള വാഹനങ്ങൾക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.എം എൽ എ,എൻ എ നെല്ലിക്കുന്ന്,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Continue Reading

500 രൂപ നോട്ടിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത

ന്യൂദൽഹി- 500 രൂപ നോട്ടിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)യുടെ വിശദീകരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറുടെ ഒപ്പിനു സമീപം പച്ച വരയുള്ള നോട്ട് മാത്രമാണ് ശരിയായ നോട്ടെന്നും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ച വരയുള്ള നോട്ട്സ്വീകരിക്കരുതെന്നുമായിരുന്നു പ്രചരിച്ച സന്ദേശം. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തപൊതുജനങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ചവരയുള്ള നോട്ട് കള്ളനോട്ടാണെന്ന ധാരണയാണ് ജനങ്ങളിൽ പടർന്നത്. തീർത്തും അടിസ്ഥാന രഹിതമായപ്രചാരണമാണിതെന്ന് പി.ഐ.ബി നടത്തിയപരിശോധനയിൽ […]

Continue Reading

കൊല്ലത്ത് മറ്റൊരു ആത്മഹത്യ കൂടി: അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് മകൻ, കേസെടുത്ത് വനിതാ കമ്മീഷൻ

കൊല്ലം: കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണെന്നാണ് പരാതി. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. 30 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതക് തകർത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്ന് രതീഷ് ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം […]

Continue Reading