ടി20 ലോക കപ്പ്: തിയതികള്‍ പുറത്ത്, പ്രഖ്യാപനം ഉടന്‍

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മോശമായതിനാല്‍ യു.എ.ഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പിന്‍റെ തിയതി പുറത്ത്. ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ടി20 ലോക കപ്പ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ടി20യിലെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒമാനിലും യു.എ.ഇലുമായി നടക്കും. ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ […]

Continue Reading

ബള്ളൂർ യൂണിറ്റ് സാഹിത്യോത്സവ് : സ്വാഗത സംഘം രൂപീകരിച്ചു

ബള്ളൂർ: എസ്എസ്എഫ് ബള്ളൂർ യൂണിറ്റ് സാഹിത്യോത്സവ് 2021 സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി സാദിഖ് ബഹ്‌റൈൻ (ചെയർമാൻ), അൻവർ (വൈ. ചെയർമാൻ), അർഷാദ് (വൈ. ചെയർമാൻ), അസീം (കൺവീനർ), മുസ്തഫ (ജോ. കൺവീനർ), മുർത്തള (ജോ.കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ജലീൽ സഖാഫി, സാദിഖ് മാസ്റ്റർ, നുഹ്മാൻ, ഫൈറാസ്, ഹംസ, സിനാൻ എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും. ബ്ലോക്ക്‌, യൂണിറ്റ് തലത്തിലാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. സാഹിത്യോത്സവ് നിർദ്ദേശങ്ങളും തീയതികളും ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ബള്ളൂർ യൂണിറ്റ് പ്രസിഡന്റ്‌ നുഹ്മാൻ […]

Continue Reading

സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത്; ഡിവൈഎഫ്ഐ യുവജന ജാഗ്രത സദസ്സ്

സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു. സ്ത്രീധനം എന്ന […]

Continue Reading

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്തും കാസര്‍കോട്ടും പെട്രോള്‍ 100 കടന്നു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.

Continue Reading

മൂന്നുലക്ഷം രൂപയുടെ ചന്ദനമുട്ടികളും ഉടുമ്പിനെയും വിൽക്കാൻ ശ്രമം :കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ, രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

മംഗളൂരു: മൂന്നുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളും ഉടുമ്പിനെയും വിൽക്കാനുള്ള ശ്രമത്തിനിടെ മലയാളി ഉൾപ്പെടെ രണ്ടുപേർ ബണ്ട്വാളിൽ അറസ്റ്റിലായി. മലയാളി ഉൾപ്പെടെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കാസർകോട് വൊർക്കാടി സ്വദേശി ഇബ്രാഹീം (48), മംഗളൂരു ബണ്ട്വാൾ ഇറ സ്വദേശി മൊയ്തീൻ (55) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. വൊർക്കാടിയിലെ സിദ്ദീഖ്, കൊരഗ് സിദ്ദീഖ് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ചെറുകഷണങ്ങളാക്കി ചാക്കിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. ഇതിന് വിപണിയിൽ മൂന്നുലക്ഷം രുപ വിലവരുമെന്ന് ഫോറസ്റ്റധികൃതർ അറിയിച്ചു. ഒരു കാട്ട് ഉടുമ്പിനെയും മരം മുറിക്കാനുള്ള ആയുധങ്ങളും […]

Continue Reading

മുളിയാറിൽ എസ്.വൈ.എസ്. സമസ്ത വാർഷിക ദിനം ആഘോഷിച്ചു.

പൊവ്വൽ:മുളിയാർ പഞ്ചായത്ത് എസ്.വൈ.എസിൻ്റെആഭിമുഖ്യത്തിൽ സമസ്ത തൊണ്ണൂറ്റി അഞ്ചാം വാർഷിക ദിനം ആഘോഷിച്ചു.പൊവ്വൽ മദ്രസയിൽപ്രസിഡണ്ട് എ.ബി. കലാമിൻ്റെ അധ്യക്ഷത യിൽ പി.എ.സുബൈർ ദാരിമി പൊവ്വൽ ഉൽഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എ.ബി. ശാഫി പതാക ഉയർത്തി. പഞ്ചായത് സെക്രട്ടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു .ഹമീദ് ഫൈസി, മൻസൂർ മല്ലത്ത്, സലാംനഈമി, എ.പി.ഹസൈനാർ, ബാതിശ പൊവ്വൽ, റശീദ് ഫൈസി, അബ്ദുല്ല അസ്ഹരി, അബ്ദുറഹ് മാൻ മൗലവി,ഖലീൽ ഹുദവി, അംഗീദ് അശ്ശാഫി, റഊഫ് ദാരിമി, അബ്ദുല്ല ഫൈസി, നിസാം ഫൈസി ശംസീർ […]

Continue Reading

SKSSF Mogral Town Unit with an extensive celebration centered around Mogral, Samastha Foundation Day.

മൊഗ്രാലിൽ സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദു റഹ്മാൻ മൗലവി പതാക ഉയർത്തി കാസർകോട്: കേരള മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിവസമായ ഇന്ന് മഹല്ല് കേന്ദ്രികരിച്ച് വിപുലമായ പരിപാടികൾ നടന്നു മൊഗ്രാലിൽ നടന്ന പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് പരിസരത്ത് സമസ്ത സീനിയർ ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി. സമസ്ത ജോയിന്റ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന മർഹൂം കോട്ട ഉസ്താദ് ഖബർ സിയാറത്തും നടന്നു.മർഹൂം ഖാസിം […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം യൂത്ത് കെയര്‍ വളണ്ടിയര്‍മാരുടെ യൂണിഫോം ഷാഫി പറമ്പില്‍ എംഎല്‍എ പ്രകാശനം ചെയ്തു

ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയര്‍ വോളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ടിന് കൈമാറി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാകേഷ് പെരിയ, സ്വരാജ് കാനത്തൂര്‍, അശ്വിന്‍ കാനത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണർവ്

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍,കോളേജ് കാമ്ബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് ആഗസ്റ്റില്‍ തുടങ്ങുന്ന ഉണര്‍വിന്റെ ലക്ഷ്യം. കുട്ടികളുടെ ശ്രദ്ധ ലഹരിയുടെ ലോകത്തേക്ക് തിരിയാതിരിക്കാനും ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാനും കഴിയും. എക്സൈസ് നടപ്പാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിതും. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചാല,കമലേശ്വരം,കുമാരപുരം,വള്ളക്കടവ് എന്നിവിടങ്ങളിലെ […]

Continue Reading

മഞ്ചേശ്വരത്ത് മദ്യ കടത്ത് സജീവമായി ;ഓട്ടോറിക്ഷയില്‍ കടത്തിയ 25 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് പിടികൂടി

മഞ്ചേശ്വരം:കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പി.പി.ജനാര്‍ദ്ദനനും പാര്‍ട്ടിയും മഞ്ചേശ്വരം താലൂക്കില്‍ മീഞ്ച മജിബയല്‍ വച്ച് 25.66 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. കെഎല്‍ 60 എ 2471 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന കുറ്റത്തിന് ഹൈദര്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ഓടി പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല പാര്‍ട്ടിയില്‍ പി ഒ എം.വി.സുധീന്ദ്രന്‍, മനോജ് പി ,മോഹനകുമാര്‍, ശൈലേഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Continue Reading