മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു. സംഭവം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർക്കാവ്‌ വാടക വീട്ടിൽ താമസിക്കുന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു. ഷേർളി എന്ന വീട്ടമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാല അപഹരിച്ചത്. പരിസര ഭാഗത്തുള്ള ഇടവഴികളിൽ അപരിചിതരായ ബൈക്ക് കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടവരുണ്ടെങ്കിൽ പോലീസിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.

Continue Reading

ജയിച്ചിട്ടും 5009 പേർ പ്ലസ് വണ്ണിന് പുറത്ത്! ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കണം: കാംപസ് ഫ്രണ്ട്

കാസർഗോഡ് : ഈ വർഷം ജില്ലയിൽ നിന്ന് SSLC എഴുതി വിജയിച്ച കുട്ടികളിൽ നിന്ന് 5009 പേർ പ്ലസ് വൺ സീറ്റില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി ആവശ്യപ്പെട്ടു. 19337 പേർ പരീക്ഷ എഴുതിയ ജില്ലയിൽ 19287(99.74%)പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പക്ഷേ ജില്ലയിൽ ആകെ 90 ഹയർസെക്കണ്ടറി സ്കൂളുകളിലായി 10698 മെറിറ്റ് സീറ്റുകളും, 3328നോൺ മെറിറ്റ് സീറ്റുകളും,252 സ്പോർട്സ് ക്വാട്ടകളും ഉൾപ്പെടെ 14278 […]

Continue Reading

കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 13.75. 14 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍; വോര്‍ക്കാടിയും മീഞ്ചയും എ യില്‍

കാസര്‍കോട് ▪️ ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 13.75. 14 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍. എയില്‍ വോര്‍ക്കാടി, മീഞ്ച.ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 9 എണ്ണം കാറ്റഗറി ബിയിലും മീഞ്ച, വോര്‍ക്കാടി ഗ്രാമപഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.75 ശതമാനം ആണ്. ജൂലൈ 21 മുതല്‍ 27 വരെ ജില്ലയില്‍ ആകെ […]

Continue Reading

ഒ ബി സി വിഭാഗങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നു.

ഒബിസി വിഭാഗങ്ങളില്‍പെടുന്നവരും കുടുംബവാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവരുമായ ഭവനരഹിതര്‍ക്ക് പുതിയ വീട് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നു. എട്ട് ശതമാനമാണ് പലിശ നിരക്ക്. പ്രായപരിധി 18 നും 55 നും മധ്യേ. അപേക്ഷകന് സ്വന്തമായി ആറ് സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ആവശ്യമാണ്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മൂന്നു മണിവരെ കണ്ണൂര്‍, പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായോ […]

Continue Reading

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകീട്ട് മൂന്നിന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. എസ്‌എസ്‌എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വര്‍ഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷ ഫലത്തെ പോലെ ഈ വര്‍ഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത. […]

Continue Reading

ആളുകൾ കൂട്ടമായി എത്തി, തവക്കൽന അപ്ഡേറ്റ് നിർത്തി

റിയാദ്: വാക്സിനേഷൻ സർട്ടിഫിക്കറ്റ് പലതവണ അപ്‌ലോഡ് ചെയ്യാൻ ശ്രമം നടത്തി ഒടുവിൽ ബ്ലോക്ക്‌ ആയവർക്ക് പരിഹാര മാർഗ്ഗം കണ്ടെത്തിയ വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി എത്തിയതിനെ തുടർന്ന് റിയാദിൽ അപ്ഡേറ്റ് നിർത്തി വെച്ചു. ബ്ലോക്ക് ആയതിനെ തുടർന്ന് ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ റിയാദിലെ ഓഫീസിൽ നേരിട്ട് പോയാൽ തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നതായി അനുഭവസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്ത് വന്നതോടെ വൈകുന്നേരത്തോടെ എത്തിയ ആളുകൾക്ക് ഇവിടെ നിന്ന് മടങ്ങി പോകേണ്ടി വന്നു. പിന്നീട് എത്തിയവരെ […]

Continue Reading

ഇന്ത്യന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തവക്കല്‍നാ സ്വീകരിക്കുന്നു; അറ്റസ്‌റ്റേഷന്‍ ആവശ്യമില്ല

റിയാദ്- ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ആസ്ട്രാസെനിക്ക- കോവിഷീല്‍ഡ് കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൗദി അറേബ്യയുടെ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് മണിക്കൂറുകള്‍ക്കകം.കേന്ദ്രസര്‍ക്കാറിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം അപ്‌ഡേറ്റ് ആവുന്നത്. ഇതോടെ രണ്ടു ഡോസ് വാക്‌സിനെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദി അറേബ്യയിലെത്തിയാല്‍ ഏഴു ദിവസ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവായി കിട്ടും.ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന കോവിഷീല്‍ഡ് കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൗദി ആരോഗ്യമന്ത്രാലയം നിരസിക്കുകയാണെന്നും തവക്കല്‍നായില്‍ അപ്‌ലോഡ് […]

Continue Reading

കാസറഗോഡ് ജില്ലയിൽ ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29ന്

കാസർകോട് ജില്ലയിൽ കോവിഡ് 19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 29ന് കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും. രാവിലെ 10 മണി മുതൽ ഒരു മണിവരെ ലാബ് ടെക്‌നീഷ്യൻ ഇൻറർവ്യൂ, ഉച്ച രണ്ട് മണി മുതൽ വൈകീട്ട് 5 മണി വരെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഇൻറർവ്യു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ലാബ് […]

Continue Reading

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കും; കേരളം ഇന്ത്യക്ക് മാതൃക-കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിൻ ക്ഷാമം മൂലം കേരളത്തിൽ വാക്സിനേഷൻ നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാർ മന്ത്രിയെ കണ്ടത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്കുമാർ, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. […]

Continue Reading

ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ ക്യാമ്പിലേക്ക് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ കാസറഗോഡ് സ്വദേശിയും. കാസറഗോഡ് മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്. ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി ട്വന്റി-20 മത്സരത്തിലും രഞ്ജി മത്സരങ്ങളിലും അലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജയ്പൂരില്‍ നടന്ന മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ രാജസ്ഥാനെതിരേയും […]

Continue Reading