വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്‌: കള്ളാര്‍ ചെറുപനത്തടിയിലെ പരേതനായ രാമന്റെ മകന്‍ ശ്രീജിത്തി(23)നെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ്‌ കേസെടുത്തു. സഹോദരി : ശ്രീജ

Continue Reading

റോഡ് കടന്ന് ആനക്കൂട്ടം; അങ്ങോട്ട് പോയി ശല്യം ചെയ്തു; ഓടിച്ചിട്ട് ചവിട്ടിക്കൊന്നു( വീഡിയോ കാണാം )

സമാധാനപരമായി റോഡ് മുറിച്ച് കടക്കുന്ന ആനക്കൂട്ടം. കുട്ടിയാനകൾ ഉൾപ്പെട്ട പത്തിലേറെ ആനകളുടെ കൂട്ടമാണ് റോഡ് മുറിച്ച് കടക്കുന്നത്. ആരെയും ഉപദ്രവിക്കാതെ അവ കടന്നുപോകുമ്പോൾ അങ്ങോട്ട് പോയി ശല്യം ചെയ്ത് യുവാക്കളുടെ കൂട്ടം. വാഹനങ്ങളുടെ ഹോൺ മുഴക്കിയും തുണിവീശിയും ബഹളം വച്ചും ജനക്കൂട്ടം ആനകൾക്ക് ശല്യമുണ്ടാക്കി. മുന്നിൽ പോയി ആനകളെല്ലാം ഓടി മറഞ്ഞപ്പോൾ ഏറ്റവും പിന്നിലെത്തിയ ആന ജനക്കൂട്ടത്തിന് നേരെ പാഞ്ഞു. ചിതറി ഓടിയ യുവാക്കളിൽ നിലത്ത് വീണ ഒരാളെ ആന ചവിട്ടി െകാന്നു. പിന്നാലെ ശാന്തനായ ആന […]

Continue Reading

പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇന്നലെ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത്തവണ ഉയര്‍ന്ന പരീക്ഷാഫലം ഉണ്ടാകുമെന്നാണ് സൂചന. നാളെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും ഈ ചടങ്ങില്‍ താങ്കളുടെ സാന്നിധ്യമുണ്ടാകണമെന്നുമാണ് അധ്യാപക സംഘടനാ നേതാക്കള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയത്.അതേസമയം ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാഫലം വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ സഞ്ചരിച്ച മൂന്ന് യുവാക്കൾ കാസറഗോഡ് പോലിസ് പിടിയിൽ

കാസർകോട്▪️പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ സഞ്ചരിച്ച പടുപ്പ് ആനക്കല്ലിലെ മൂന്ന് യുവാക്കൾ കൊല്ലം പുനലൂർ പോലിസിൻ്റെ പിടിയിൽ. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വാട്സാപ്പിലൂടെ ആനക്കല്ലിലെ യുവാവുമായി പരിചയപ്പെട്ട പെൺകുട്ടി വീട് വിട്ടതാണെന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും ഇവർ ആനകല്ലില്ലേക്ക് കാറിൽ വരികയായിരുന്നു സംശയം തോന്നിയ ഡ്രൈവർ ബേഡകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബേഡകം പോലിസ്‌ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പെണ്കുട്ടി ഒളിച്ചോടിയതാണെന്ന വിവരം പുറത്തായത്. കൊല്ലത്ത് നിന്നും പെണ്കുട്ടിയുടെ ബന്ധുക്കളും പോലീസും സ്ഥലത്ത് എത്തി മൂന്നു യുവാക്കളെയും […]

Continue Reading

വിഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കള്‍, ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരാകാനും അവസരം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച്, റോഡ് അപകടങ്ങളില്‍പെട്ട് പരിക്കേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭിന്നശേഷിക്കാരായ അഭ്യസ്തവിദ്യരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കളായും ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരായും നിയമിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ 10-ാം തരം വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ […]

Continue Reading

ബാർബർ ഷോപ്പ് തൊഴിൽ പ്രതിസന്ധി :അന്യസംസ്ഥന തൊഴിലാളികളും സമരത്തിൽ.

മൊഗ്രാൽ :കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ബാർബർ ഷോപ്പുകൾ തുറക്കാനനുവദിക്കാതെ അനിശ്ചിതമായി അടച്ചിടുന്നതിൽ പ്രതിഷേധിച്ചു ബാർബർ ഷോപ്പ് തൊഴിലാളികൾ നിൽപ്പ് സമരം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ സമര രംഗത്തിറങ്ങിയത്. കഴിഞ്ഞ 2വർഷമായി ബാർബർ ഷോപ്പുകൾ അടച്ചിട്ടത് കാരണം തൊഴിലില്ലാതെ ദുരിതത്തിലാണ്. ഈ മേഖലയിൽ ഏറെയും ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. കട വാടക, നിത്യച്ചിലവ്, താമസ കെട്ടിട വാടക എല്ലാം കൊണ്ടും തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിൽ പ്രശ്നത്തിൽ സർക്കാരിന്റെ […]

Continue Reading

വാക്‌സിനേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നനിർദ്ദേശം അടിപിടിയിൽ എത്തിച്ചു,പ്രതിഷേധം ശക്തമായതോടെ കാസർകോട് കലക്ടറുടെ ഉത്തരവ് പിന്‍വലിച്ചു

കാസര്‍കോട്: വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്ബോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നത്. മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയിലെ വാക്സിൻ […]

Continue Reading

ഹൊസങ്കടിയിലെ ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

Continue Reading

കാസർഗോഡ് ജില്ലയിൽ ലാബ് ടെക്‌നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

കാസർഗോഡ് ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് […]

Continue Reading

രാജ്യത്ത് ദാരിദ്ര്യമുള്ളത് കൊണ്ടാണ് ഭിക്ഷയാചിക്കുന്നത്,ഭിക്ഷാടനം നിരോധിക്കാനാവില്ല :സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച്‌ ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക്‌ സിഗ്‌നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുള‌ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസ് പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്‌അദ്ധ്യക്ഷനായ ബെഞ്ച് വരേണ്യവ‌ര്‍ഗത്തിന്റെ കാഴ്‌ചപ്പാട് സ്വീകരിക്കാന്‍ കോടതിയ്‌ക്കാവില്ലെന്ന് വ്യക്തമാക്കി.ദാരിദ്രമാണ് ഭിക്ഷാടനത്തിന് കാരണം. പൊതുസ്ഥലങ്ങളില്‍ ഭിക്ഷയാചിക്കുന്നത് മറ്റ് വഴികള്‍ ഇല്ലാത്തവരാണെന്ന് കോടതി നിരീക്ഷിച്ചു. ദാരിദ്ര്യം രാജ്യത്ത് ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നെന്നും ജസ്‌റ്റ്സി ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് എം.ആ‌ര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് […]

Continue Reading