മത്സ്യ തൊഴിലാളിയെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: തൃക്കണ്ണാട്‌, ഗോപാല്‍പ്പേട്ടയിലെ മത്സ്യത്തൊഴിലാളി ഗോപാല(49)യെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: സിന്ധു. മക്കള്‍: ശരത്‌ (മത്സ്യത്തൊഴിലാളി), ജിത്തു, ഷിംജിത്ത്‌ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കുട്ട്യന്‍, ശാന്ത, കൊട്ടന്‍, കുഞ്ഞികൃഷ്‌ണന്‍, കാര്‍ത്യായനി (എല്ലാവരും മത്സ്യത്തൊഴിലാളികള്‍)

Continue Reading

കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ പരമ്പര: കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് കടകള്‍ കുത്തിത്തുറന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദ് (48), എറണാകുളം സ്വദേശിയും നൗഷാദിന്റെ കൂട്ടാളിയുമായ ടോമി എന്ന സിജോ ജോര്‍ജ് എന്നിവരെയാണ് കര്‍ണാടകയില്‍ വെച്ച് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 35 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടകയിലേക്ക് കടന്ന ഇവരെ ഉഡുപ്പിയില്‍ വെച്ചാണ് […]

Continue Reading

ജനരക്ഷ കുമ്പള സ്പോർട്ടിങ് ആരിക്കാ ടിയുമായി ചേർന്ന് ആരിക്കാടി -ബംബ്രാണ ഖിളിരിയാ നഗറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

കുമ്പള. ജനരക്ഷ കുമ്പള സ്പോർട്ടിങ് ആരിക്കാ ടിയുമായി ചേർന്ന് ആരിക്കാടി -ബംബ്രാണ ഖിളിരിയാ നഗറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ രക്തദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ്‌ കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, കുമ്പള കോസ്റ്റൽ എസ് ഐ പരമേശ്വരൻ, ജനരക്ഷാ […]

Continue Reading

വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവർ പിടിയിൽ

കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സംഘം ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പിടികൂടിയത്. വ്യാജ ID യിലൂടെ പണം തട്ടാൻ ശ്രമിച്ച മുഷ്താക് ഖാൻ, നിസാർ എന്നിവരെ ഉത്തർപ്രദേശിലെ ഗ്രാമത്തിൽനിന്ന് ഏറെ പരിശ്രമിച്ചാണ് പിടികൂടിയത്. കൊച്ചി സൈബർ സെല്ലിൽ നിന്നും UP യിൽ തങ്ങിയ അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷൻ കൃത്യമായി നൽകിക്കൊണ്ടിരുന്നു. മഥുരയിലെ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും […]

Continue Reading

പ്രവാസികൾക്ക് ആശ്വാസം; വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ഡോസ് വിവരങ്ങളും ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമായി തുടങ്ങി.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അപാകതയ്ക്ക് പരിഹാരം കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിനുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കി തുടങ്ങി. ഇതോടെ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ബാച്ച് നമ്പര്‍, വാക്‌സിന്‍ എടുത്ത തിയ്യതി, കേന്ദ്രം ഉള്‍പ്പെടെ പൂര്‍ണ്ണ വിവരങ്ങളാണ് ഇനി ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാകുക. പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ സൈറ്റില്‍ ലഭ്യമായി തുടങ്ങിയതിന് പിന്നാലെ നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ […]

Continue Reading

പുതിയ കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍; ജൂണില്‍ മരണം 4450, ജാഗ്രത കൈവിടാതെ ഓണത്തെ വരവേല്‍ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മൂന്നിലൊന്നും കുറച്ചു ദിവസങ്ങളായി കേരളത്തിൽ നിന്നാണ്. കോവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ്. രണ്ടാം തരംഗത്തിന്റെ ഉച്ചതയിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 വരെ (മേയ് 6) എത്തിയിരുന്നു. ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് ജൂൺ […]

Continue Reading

പ്രചരിക്കുന്നത് ശരിയല്ല; ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി

ഖത്തർ: പ്രചരിക്കുന്നത് ശരിയല്ല, ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന, കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റംവരുത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതികരണം. വിസിറ്റിങ്, ഓൺ അറൈവൽ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശകവിസക്കാർക്കുള്ള ക്വാറന്റൈൻ ഇളവുകൾ തുടരുമെന്ന് ഖത്തർ ട്രാവൽ പ്രോട്ടോകോൾ വിഭാഗവും അറിയിച്ചു. ഖത്തറിലെ പ്രവേശനനയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ […]

Continue Reading

ഡി കാറ്റഗറി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: ഡി കാറ്റഗറി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. അക്ഷയ കേന്ദ്രങ്ങള്‍ ഡി കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Continue Reading

എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത […]

Continue Reading

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, നാ​ളെ ഉ​പ​വാ​സ സ​മ​രം

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്നു. ത​ക​ർ​ന്ന് താ​റു​മാ​റാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ല്ലാ ജി​ല്ല, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഉ​പ​വാ​സ സ​മ​രം. 2020ൽ 66 ​രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഡീ​സ​ലി​ന് ഇ​ന്ന് 31രൂ​പ വ​ർ​ധി​ച്ചു. അ​തോ​ടൊ​പ്പം ട​യ​ർ, സ്പെ​യ​ർ പാ​ർ​ട്സ്, ഓ​യി​ൽ മു​ത​ലാ​യ​വ​ക്കും വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. […]

Continue Reading