ചരിത്രം കുറിച്ച് പ്രിയ മാലിക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം; ഇന്ത്യയ്ക്ക് അഭിമാനനേട്ടം

ബുഡാപെസ്റ്റ്: മിരാ ബായ് ചാനു നേടിയ ഒളിംപിക്‌സ് വെള്ളിയുടെ തിളക്കത്തിനിടെ ഇന്ത്യയുടെ മാറ്റ് കൂട്ടി മറ്റൊരു വനിതാതാരത്തിന്റെ ചരിത്ര നേട്ടം. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രിയ മാലികിന് സ്വർണം.ഹംഗറിയിൽ നടക്കുന്ന ലോക ഗുസ്തി കേഡറ്റ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ മാലിക് ഇന്ത്യയ്ക്ക് അഭിമാനമായി സ്വർണം കൊയ്തത്. 73കിലോ വനിതാ വിഭാഗത്തിലാണ് പ്രിയ ചാമ്പ്യനായത്. ഹരിയാന സ്വദേശിനിയാണ് പ്രിയ മാലിക്.

Continue Reading

Dill Dostee Group ന്റെ യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലമ്പാടി :Dill dostee group ന്റെ യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് പ്രവചന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ദിൽഷാദ് ഒന്നാം സ്ഥാനവും യൂസുഫ് & നൈമു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ നാസർ സിനു മുക്താർ റാഷി എന്നിവർ സംബന്ധിച്ചു

Continue Reading

28 മു​ത​ല്‍ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സാ​ക്ഷ്യ​പ​ത്രം നി​ര്‍​ബ​ന്ധം

നീ​ലേ​ശ്വ​രം: കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ര്‍​ട്ടോ ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മോ ഇ​ല്ലാ​തെ 28 മു​ത​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നോ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ തൊ​ഴി​ല്‍ എ​ടു​ക്കു​ന്ന​തി​നോ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത അ​റി​യി​ച്ചു.ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ല്‍ മെ​ഗാ ക്യാ​മ്പ് ന​ട​ത്തും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 600 ഓ​ളം പേ​ര്‍​ക്കു​ള്ള പ​രി​ശോ​ധ​നാ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

അബുദാബി : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി വി പി എസ് – എൽ എൽ എച്ച് ഹോസ്പിറ്റലുമായ് സഹകരിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . അബുദാബി ഇലക്ട്രയിലുള്ള എൽ എൽ എച്ച് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പിൽ മലയാളികളടക്കം നിരവധി പേര് പങ്കെടുത്തു. ക്യാമ്പിൽ വെച്ചു മഞ്ചേശ്വരം മണ്ഡലം കെഎംസിസി കെയർ മെമ്പർമാർമാർക്കായി വി പി എസ് ഗ്രൂപ്പിന്റെ ജീവൻ രക്ഷ പ്രെവിലേജ് കാർഡും വിതരണം ചെയ്തു. […]

Continue Reading

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം, കാത്തിരിക്കുന്നത് ലക്ഷങ്ങൾ, ഇന്ന് ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതീവരൂക്ഷം. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്സീൻ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്സീൻ പോലും കിട്ടാത്തവരാണ്. സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേരും രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുമാണെന്നിരിക്കെയാണ് ഈ കടുത്ത വാക്സീൻ ക്ഷാമം. വടക്കൻ ജില്ലകളിലാണ് വാക്സീൻ ക്ഷാമം കൂടുതൽ രൂക്ഷം. കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യഡോസ് […]

Continue Reading

കാഞ്ഞങ്ങാട്ടെ മൊബൈൽ കടയിലും മെഡിക്കൽ സ്​റ്റോറിലെയും കവർച്ച, കാസർകോട് സ്വദേശി പിടിയിൽ,രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘം

കാസർകോട്​: കാഞ്ഞങ്ങാട് ടൗണിലെ മൊബൈൽ കടയിലും നീതി മെഡിക്കൽ സ്​റ്റോറിലും കവർച്ച നടത്തിയ കേസിൽ യുവാവ് പിടിയിൽ. നെല്ലിക്കട്ട എതിർത്തോട്ടെ മുഹമ്മദ് ഷറീഫ് (40) നെയൊണ്​ വിദ്യാനഗർ സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ പിടികൂടിയത്. കവർച്ച നടത്താൻ ഉപയോഗിക്കുന്ന ഓട്ടോയും ആയുധങ്ങളും 15 മൊബൈൽ ഫോണും ഇയാളിൽനിന്ന്​ കണ്ടെടുത്തു. ഓട്ടോയിൽ കറങ്ങിയാണ് മോഷണം നടത്തി വന്നിരുന്നത്. മൊബൈൽ കടയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളാണ് മോഷ്​ടിച്ചത്. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ സ്​റ്റോറിൽ നിന്ന് 50,000 […]

Continue Reading

ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി* .ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും.പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി.ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാപോലീസ് മേധാവി പിബി രാജീവ് എഡിഎം എ കെ രമേന്ദ്രൻഎ എസ് പി ഹരിശ്ചന്ദ്ര […]

Continue Reading

ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച്,ആയിരങ്ങളെ പങ്കെടുപ്പിച്ച് കാസർകോട്ട് വിവാഹം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞു,300ഓളം വാഹനഉടമകൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്

കാസർകോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചു ആയിരം ആളുകളെ പങ്കെടുപ്പിച്ചു ആഡംബര കല്യാണം നടത്താനുള്ള നീക്കം കാസർകോട് പൊലീസ് തകർത്തു. മധൂർ കൊല്ലങ്കാനത്തെ നക്ഷത്ര റീസോർട്ടിൽ ഇന്നലെ നടത്താനിരുന്ന വിവാഹ ആഘോഷമാണ് കാസർകോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായർ, വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തടഞ്ഞത് .വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കെട്ടിയ പന്തലും സജ്ജീകരണങ്ങളും എല്ലാം പൊലീസ് എടുത്തുമാറ്റി. എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗളുരു ഭാഗങ്ങളിൽ നിന്നെത്തിയ […]

Continue Reading

ബാലനടുക്കത്ത്‌ യുവാക്കൾ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം കണ്ടു

ബാലനടുക്കാത് കുറേക്കാലമായി പഞ്ചായത്ത് അധികാരികളോട് പറഞ്ഞുകൊണ്ട് മടുത്തു യുവാക്കൾ തന്നെ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം ആ പ്രദേശത്തെ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി അതിനുള്ള പരിഹാരം കണ്ടു അതിനുവേണ്ട നേതൃത്വം കൊടുത്തത് റംഷീദ് ബാലനടുക്ക അഫ്സൽ ബാലനടുക്ക’നൗഷാദ് ‘ആക്സർ ‘ഖാദർ’എന്നിവർ ചേർന്ന് നാട്ടിൽ പ്രശ്നങ്ങൾ പരിഹാരം കണ്ടു

Continue Reading

നഹി എന്ന് പറഞ്ഞാൽ നഹി ‘ ; ബാങ്ക് ഒടിപി ആരോടും പറയരുത് , തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ക്രിമിനലുകള്‍ക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികള്‍ ആവശ്യമുണ്ട്. അവ തട്ടിയെടുക്കുന്നതിനായി പല മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും അതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് ഒടിപികള്‍ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശവും പൊലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം നഹി എന്ന് […]

Continue Reading