കോവിഡ് വാക്‌സിനുകൾ ഹലാൽ; മൃഗോൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകൾ മുസ്‍ലിംകൾക്ക് മതവിധി പ്രകാരം അനുവദനീയം (ഹലാൽ) ആണെന്ന് ലോകാരോഗ്യ സംഘടന. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ്‌ കോവിഡുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പങ്കിടുന്നുവെന്നു പറഞ്ഞ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. പന്നി, നായ എന്നീ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഉപയോഗിക്കൽ ഇസ്‍ലാമിക മതവിധി പ്രകാരം നിഷിദ്ധം (ഹറാം) ആണ്. വാക്‌സിനുകളിൽ മൃഗങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ […]

Continue Reading

ജനസംഖ്യാ വര്‍ധനവിന് കാരണക്കാര്‍ മുസ് ലിംകളാണെന്ന് ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ

‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന കാംപയിന് നേതൃത്വം നല്‍കുന്ന ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും മൂന്നിലധികം മക്കളുണ്ട് എന്നതാണ് വിരോധാഭാസം. അതിനിടെ ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തായി. മധ്യപ്രദേശിലെ സിന്‍ഗറൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലല്ലു വൈഷ്യയാണ് ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന് പറഞ്ഞത്. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്നതാണ് നമ്മുടെ ദേശീയ നയം. എന്നാല്‍, ഇത് വിജയിച്ചോ?. ഹിന്ദുക്കള്‍ […]

Continue Reading

കൊവിഡ് ഉയരുന്നു, സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം, കർശന പൊലീസ് പരിശോധന

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവർത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്‍ഡൗൺ തുടരും. രണ്ടാംതരംഗം അവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന […]

Continue Reading

വായന കുറുപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു ചൗക്കി’സന്ദേശം സംഘടനയുടെ സുലൈമാൻ സനൂക്കിന് ഒന്നാംസ്ഥാനം

പട്ലം:യുത്ത് ഫോറം വായനാദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തലവായനകുറുപ്പ് മത്സരത്തിൽ ചൗക്കി സന്ദേശം സംഘടനയുടെ സുലൈമാൻ’സനൂക്ക് (ഞാനെന്ന ഭാവം എന്ന കൃതിക്ക്)ഒന്നാംസ്ഥാനം നേടി’ ഫാത്തിമത്ത് തൗഫീറ എം.എ മുട്ടത്തോടി (ജിവിതമെന്ന അത്ഭുതം എന്നകൃതിക്ക് രണ്ടാംസ്ഥാനവും കോലാട് എന്ന കൃതിക്ക് മൂന്നാംസ്ഥാനവും നേടി

Continue Reading

ആരിക്കാടിയിൽ രക്തദാന ക്യാമ്പ് തിങ്കളാഴ്ച.

കുമ്പള :കോവിഡ് നിയന്ത്രണങ്ങളാൽ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റ കുറവ് അനുഭവപ്പെടുന്നത് രോഗികൾക്ക് ദുരിതമാകുന്ന സാഹചര്യത്തിൽ മെഗാ രക്തദാന ക്യാമ്പിനായി ജനരക്ഷ കുമ്പളയും, സ്പോർട്ടിങ് ആരിക്കാടി കുന്നിലും കൈകോർക്കുന്നു. ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സഘടിപ്പിക്കുന്നത്. 26-ആം തീയതി തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഒരു മണിവരെയാണ് സമയം. ഖിളിരിയാ നഗർ ആരിക്കാടി ബംബ്രാണയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനത്തിന് യുവാക്കൾ മുന്നോട്ട് വരണമെന്നും, ക്യാമ്പ് വിജയിപ്പിക്കണമെന്നും ജനരക്ഷാ […]

Continue Reading

ജില്ലയിൽരോഗ സ്ഥിരീകരണ നിരക്ക് (ടി പി ആർ) വർധിക്കുന്നത് തടയാൻ ശക്തമായ നടപടി മന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം നടത്തി

ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കും. തദ്ദേശഭരണ സ്ഥാപനതലത്തിൽ വാക്സിനേഷൻ ഊർജിതമാക്കും. താഴെത്തട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുംജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ ,പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം..കർണാടക ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്നും തീരുമാനിച്ചു.ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് കോ വിഡ് പരിശോധന നടത്തും.ആദ്യ ഡോസ് വാക്സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും.സർക്കാർ ജീവനക്കാർ ‘പൊതുജനങ്ങളുമായി […]

Continue Reading

ഡി വിഭാഗത്തില്‍ ഒരു വഴി ഒഴികെ എല്ലാം അടക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി.കണ്ടയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി […]

Continue Reading

ചെമ്പരിക്കയിൽ കളിക്കുന്നതിനിടെ 12 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചെമ്പിരിക്ക: കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 12 കാരൻ മരണപ്പെട്ടു ചെമ്പരിക്ക കല്ലംവളപ്പ് സി എം അബ്ദുല്ലയുടെ മകൻ അഫ്വാജ് (12) ആണ് മരിച്ചത് കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ആദ്യം കാസർകോട് ഹോസ്പിറ്റലിൽ എത്തിച്ചു നില ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോയി വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി മരണപ്പെട്ടു

Continue Reading

ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ്; ടൊവിനോ ചിത്രം ‘മിന്നൽ മുരളി’യുടെ ചിത്രീകരണം നിർത്തിച്ചു

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുത്ത കൊവിഡ് 19 നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു.

Continue Reading

കേരളത്തിന്‍റെ സ്വന്തം പച്ചരി ദൈവം എയറില്‍ ; ‘ശ്രീകിറ്റപ്പന്‍’ എന്ന് നാമകരണം ചെയ്ത് ട്രോളന്മാർ ; പിന്നാലെ ഫ്ലക്സ് നീക്കി സിപിഎം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച്  സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോർഡ് അവർക്ക് തന്നെ വിനയായി. പിണറായിയെ അന്നം തരുന്ന കേരളത്തിന്‍റെ സ്വന്തം ദൈവം എന്ന് വിശേഷിപ്പിച്ച് മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം സ്ഥാപിപിച്ച ഫ്ലക്സാണ് സമൂഹ മാധ്യമങ്ങളില്‍ സിപിഎമ്മിന് തിരിച്ചടിയായിരുക്കുന്നത്.വ്യക്തി ആരാധന പാടില്ലെന്നും ദൈവ സങ്കല്‍പ്പങ്ങളില്‍ വിശ്വാസമില്ലന്നും പറയുന്ന  കമ്മ്യൂണിസ്റ്റുകളാണ്  പിണറായി വിജയനെ കേരളത്തിലെ പുതിയ ദൈവമായി കെട്ടിയിറക്കിയത്. ഫ്ലക്സ് ബോർഡ് ശ്രദ്ധയില്‍പ്പെട്ട  വി.ടി ബല്‍റാം പിണറായിയെ പച്ചരി ദൈവമെന്ന് വിശേഷിപ്പിച്ച്  […]

Continue Reading