അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതിര്‍വരമ്പ് വേണം തെരഞ്ഞെടുപ്പ് വീഴ്ച്ച പഠിക്കാനെത്തിയ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് ബാലകൃഷ്ണന്‍ പെരിയ

കാഞ്ഞങ്ങാട്:▪️ യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ താൻ പറഞ്ഞതായി പുറത്തു വരുന്ന വാർത്തകൾ വ്യാജവും സത്യവുമായി പുലബന്ധമില്ലത്തതാണെന്നും ബാലകൃഷ്ണൻ പെരിയ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി എത്തിയ അന്വേഷണ സമിതിയ്ക്ക് മുന്നിൽ താൻ പറഞ്ഞതായി പറയുന്ന കാര്യങ്ങൾ തീർത്തും സത്യവിരുദ്ധമാണ്. തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ വാർത്തകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ബാലകൃഷ്ണൻ പെരിയ പറഞ്ഞു.യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്ലീം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ […]

Continue Reading

കാസർകോട് നെല്ലിക്കുന്ന് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി

കാസർകോട്: മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടേയും മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിൻ്റെയും വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായത്തിൻ്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡിഡി സന്ദീപ്, രതീഷ് എന്നീ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മന്ത്രി കൈമാറി.ജില്ലയിലെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് […]

Continue Reading

പുത്തിഗെ ഉറുമിയിൽ ജേഷ്ഠന്‍ അനുജനെ കുത്തി കൊന്നു

കാസർകോട് സീതാംഗോളി മുഗുവിൽ ജേഷ്ഠൻ അനിയനെ കുത്തി കൊലപ്പെടുത്തി.കാസർകോട് കുമ്പള സീതാംഗോളി മുഗുവിലാണ് സംഭവംസീതാംഗോളി മുഗു ഉറുമിയിലെ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് മരിച്ചത്. ജേഷ്ഠൻ റഫീഖാണ് കുത്തിയത്.സംഭവത്തിന് ശേഷം റഫീഖ് ഓടി രക്ഷപ്പെട്ടു

Continue Reading

കോലുമിഠായി പൊതിയാനും ബലൂണ്‍ സ്റ്റിക്കിലും പ്ലാസ്റ്റിക് പാടില്ല; കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

ബലൂണ്‍, മിഠായി, ഐസ് ക്രീം എന്നിവയിലെപ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലിമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക്ക് ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി അശ്വിനി ചൗബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ഈ വര്‍ഷം ഇറക്കിയ ആദ്യം കരട് വിജ്ഞാപന പ്രകാരം ഇത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം […]

Continue Reading

ആരെയും അറസ്റ്റ് ചെയ്യാം; പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍

ന്യൂദല്‍ഹി: പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ദേശ സുരക്ഷ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നല്‍കിയിരിക്കുന്നത്. ഈ നിയമത്തിന് കീഴില്‍ 2021 ഒക്ടോബര്‍ പതിനെട്ട് വരെ ആരെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസ് കമ്മീഷണര്‍ക്കുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.ദല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് ഉദുമ സ്വദേശി യുവാവ് മരിച്ചു

ഉദുമ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് യുവാവ്മ രണപ്പെട്ടു, പാലക്കുന്ന് കണിയംബാടിയിലെ നിര്‍മ്മാണം നടന്നു വരുന്ന വീട്ടിൽ ജോലി ചെയ്യുമ്പോൾ മുകളിൽ നിന്ന് വീഴുകയായുയരുന്നു, ഉദുമ ആറാട്ട് കടവിലെ സഞ്ജു ആണ് (30)മരിച്ചത് .ഇന്ന് രാവിലെ മംഗലാപുരം ആസ്പത്രിയിലാണ് മരണം സംഭവിച്ചത്.കുമാരന്‍ – പുഷ്പ എന്നിവരുടെ മകനാണ്. ഭാര്യ: സുമിത സഹോദരങ്ങള്‍: സുജിത്ത്, ശരത്ത്, ശ്രീജിത്ത് .ജില്ലയിലെ അറിയപ്പെടുന്ന വടംവലി താരമായിരുന്നു സഞ്ജു. ടൗണ്‍ ടീം ഉദുമയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു

Continue Reading

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്മീരാബായ് ചാനു.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 39097 കൊവിഡ് കേസുകൾ, 546 മരണം; ടിപിആർ 2.40

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 39097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 35087 പേർ രോഗമുക്തി നേടിയെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ കൊവിഡ് മരണം 4,20,016 ആയി. 4,08,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,78,82,261 പേർ ഇതുവരെ കൊവിഡ് വാക്സീൻ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, ബ്രസീൽ സർക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടർന്ന് ബ്രസീലിയൻ മരുന്നു കമ്പനികളുമായുള്ള കരാറുകൾ ഭാരത് […]

Continue Reading

ഉദുമയില്‍ ലീഗുകാര്‍ സി എച്ച് കുഞ്ഞമ്പുവിന് വോട്ട് മറിച്ചു,നീലകണ്ഠൻ പിന്നിൽ നിന്ന് കുത്തി, എൻ എസ് എസും തിരിച്ചടിച്ചു,കാദർ മാങ്ങാട് തിരിഞ്ഞുനോക്കിയില്ല പരാതി ഉയർത്തി പെരിയ ബാലകൃഷ്ണൻ

കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയില്‍ മുസ്ലീം ലീഗ്എൽ ഡി എഫിന് വോട്ട് മറിച്ചെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ. ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കേണ്ട ചെമ്മനാട് വളരെ പിറകോട്ട് പോയി. എന്‍എസ്എസിന്റെ പിന്തുണ ലഭിച്ചില്ല. കെപിസിസി സെക്രട്ടറി കെ നീലകണ്ഠനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ജനശ്രീ […]

Continue Reading

മഞ്ചേശ്വരം തുറമുഖം ഫിഷറീസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

കാസർഗോഡ്: മഞ്ചേശ്വരം തുറമുഖം ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന മുസോഡി കടപ്പുറത്തും മന്ത്രി സന്ദർശനം നടത്തി.മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുമെന്നുംകടൽത്തീര സംരക്ഷണം ഉറപ്പുവരുത്തുമെന്നുംമന്ത്രി പറഞ്ഞു.മഞ്ചേശ്വരം ഹാർബറിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ’ വേഗത്തിൽ പൂർത്തിയാക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം പി,എം എൽഎ മാരായ എകെഎം അഷറഫ്, അഡ്വ.സി എച്ച്.കുഞ്ഞമ്പു, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമൂസ പറവത്ത് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Continue Reading