സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണിന സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കേണ്ടതുള്ളു എന്നാണ് പൊലീസ് നിലപാട്. നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറു മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് അടയ്ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച്‌ അടച്ച്‌ കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Continue Reading

മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ കുട്ടികളുടെ ഫ്ലാഗ് കാമ്പൈൻ 2 ഫോട്ടോ ഫ്രൈം പ്രകാശനം ചെയ്തു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ കുട്ടികളുടെ ഫ്ലാഗ് കാമ്പൈൻ ഫോട്ടോ ഫ്രൈം 2 പ്രകാശനം ചെയ്തു. ” ഉമ്മ പറഞ്ഞു ഞമ്മളെ കൊടി പച്ചയാ” എന്ന ടൈറ്റിലോടു കൂടിയാണ് ഫ്ലാഗ് കാമ്പൈൻ 2 തുടരുന്നത്.ആദ്യത്തെ ഫ്രൈമിൽ നിന്നും ഒരു പാട് മാറ്റം വരുത്തിയാണ് ഫ്രൈം 2 ഡിസൈൻ ചെയ്തിട്ടുള്ളത്..കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ചതും, എഴുത്തും വായനക്കും പ്രാധാന്യം നല്കുന്ന ലോഗോയും പ്രകൃതി സംരക്ഷണവും ഒത്തിണങ്ങിയ ഫ്രൈമാണ് […]

Continue Reading

ഖത്തർ വഴി യുഎഇ, സൗദി പോകുന്നവർക്ക് തിരിച്ചടി : ഡിസ്കവർ ഖത്തർ വഴി മാത്രമേ ഇനി ഹോട്ടൽ ബുക്കിംഗ് സാധ്യമാകൂ. യാത്ര ചിലവ് വർദ്ധിക്കും

ദോഹ : ഖത്തർ വഴി സൗദി യിലേക് യാത്രക്ക് ഒരുങ്ങിയ പ്രവാസികൾക്കു വീണ്ടും നിരാശ , ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ ഡിസ്കവർ ഖത്തർ മുകേന ഹോട്ടൽ എടുക്കണം എന്നാണ് പുതിയ നിബന്ധന . ട്രാവൽ ഏജൻസികളെ ഒഴിവാക്കി സൗദിലേക് പോകാം എന്ന് തുടങ്ങിയ ഒരു പറ്റം പ്രവാസികൾ ആണ് ഇപ്പോൾ ഉണ്ടായ സംഭവങ്ങൾക് തുടക്കക്കാർ . ഖത്തർ ഗവണ്മെന്റിന്റെ നിയമങ്ങൾക് വിപരീതമായി ചിലവ് കുറക്കുവാൻ വേണ്ടി ട്രാവൽ ഏജെൻസികളെ ആശ്രയിക്കാതെ സ്വയം […]

Continue Reading

ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ചിന്റെ ആദ്യ ഘട്ട വിതരണം നടത്തി.

100 സ്മാർട്ട് ഫോണുകൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഖാദർ ബദിയ വിതരണം ചെയ്തു. ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ വലയുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ,അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ,സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയിൽ നിന്നാണ് 100 സ്മാർട്ട് ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്.

Continue Reading

ജില്ലയിൽ ജൂലൈ 25 ന് പ്രത്യേക വാക്‌സിൻഷൻ ക്യാമ്പ്

ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും രണ്ടാം ഡോസും നൽകുന്നതിനായി ജൂലൈ 25ന് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .ജൂലൈ 25 ന് വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 24 ന് ഉച്ചക്ക് 3 മണിക്ക് വെബ്‌സൈറ്റിൽ അലോട്ട്മെന്റ് അനുവദിക്കുന്നതാണ് .വാക്‌സിനേഷൻ ആവശ്യമുള്ളവർ cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക്ക്‌ ചെയ്യേണ്ടതാണ്

Continue Reading

ഐസിഎസ്ഇ, ഐഎസ്‌സി ഫലം ഇന്ന് ; ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

ന്യൂഡല്‍ഹി ∙ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (ക്ലാസ് 12) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയെന്ന് സിഐഎസ്‌സിഇ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. പരീക്ഷാഫലം സിഐഎസ്‌സിഇ ഔദ്യോഗിക വെബ്‌സൈറ്റുകളായ▪️cisce.org,▪️results.cisce.orgഎന്നിവയിൽ ലഭ്യമാകും. എസ്എംഎസിലൂടെയും ഫലമറിയാം എസ്എംഎസ് ആയി ഫലം ലഭ്യമാകാൻ വിദ്യാർത്ഥികൾ യുണീക് ഐഡി 09248082883 എന്ന […]

Continue Reading

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വെബ്സൈറ്റിലൂടെ വെള്ളിയാഴ്ച അറിയിച്ചു. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് നല്‍കിയ മറുപടിയില്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ […]

Continue Reading

‘ദേശീയപാതയ്ക്കായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തോളും’: ഹൈക്കോടതി

ആരാധനാലങ്ങൾക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്‍റിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. ആർക്കും പ്രയാസമുണ്ടാക്കാതെ വികസന പദ്ധതി സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയാണ് കോടതി നിരീക്ഷണം. കൊല്ലം ഉമയനെല്ലൂർ വില്ലേജിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്‍റെ പുതുക്കിയ അലൈൻമെന്‍റിന് എതിരായിരുന്നു ഹൈക്കോടതിയിലെ ഹർജികൾ. ഒരു ആരാധാനാലയം സംരക്ഷിക്കാൻ 2008-ലെ അലൈന്‍റ്മെന്‍റ് പുതുക്കിയപ്പോൾ കൂടുതൽ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഈ ഹർജികൾ തള്ളി, ശ്രീകുമാരൻ തമ്പിയുടെ […]

Continue Reading

കുമ്പളയിൽ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.

കുമ്പള: നവ വധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു നിലയില്‍ കണ്ടെത്തി. കാസര്‍കോട്‌ ചെന്നിക്കരയിലെ സുരേഷ്‌-ഭാഗിരഥി ദമ്പതികളുടെ മകള്‍ ശ്രേയ(22)യാണ്‌ മരിച്ചത്‌. ആറ് മാസം മുമ്പാണ്‌ കിദൂര്‍ മൈരളയിലെ ഉദയകുമാറുമായി വിവാഹിതയായത്‌. ഇന്ന്‌ പുലര്‍ച്ചെ കുളിക്കാനെന്ന്‌ പറഞ്ഞ്‌ കുളിമുറിയില്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടുംതിരിച്ചു വരാത്തതിനെ തുടര്‍ന്ന്‌നോക്കിയ പ്പോള്‍ വാതില്‍പൂട്ടിയനിലയിലായിരുന്നു. പിന്നീട്‌ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ ശ്രേയയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പള പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

Continue Reading

കാസര്‍കോട് ജില്ലയില്‍ ഓണം ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും

കാസര്‍കോട്: ഓണക്കാലയളവിലെ (2021 ഓഗസ്റ്റ്) ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിച്ച് ആഗസ്റ്റ് 16 വരെ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കിറ്റ്വിതരണം എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും പിഎച്ച്എച്ച് വിഭാഗത്തിന് ആഗസ്റ്റ് നാല് മുതല്‍ ഏഴ് വരെയും എന്‍.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് ഒമ്പത് മുതല്‍ 12 വരെയും എന്‍.പി.എന്‍.എസ് വിഭാഗത്തിന് ആഗസ്റ്റ് 13, 14, 16 തീയതികളിലും നടത്തും. ജൂണ്‍ മാസത്തിലെ റേഷന്‍ കട വഴിയുളള ഭക്ഷ്യകിറ്റ് വിതരണം […]

Continue Reading