കേരളത്തിൽ 42.7% പേർക്ക് കൊവിഡ് വന്ന് പോയിരിക്കാമെന്ന് ഐസിഎംആർ സിറോ സർവേ

തിരുവനന്തപുരം: കേരളത്തിൽ 42.7 ശതമാനം പേരിൽ ഐജിജി ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആറിന്‍റെ പരിശോധനാഫലം. കേരളത്തിലെ മൂന്ന് ജില്ലകളിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഈ പരിശോധനാഫലം ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്. എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരിശോധനകൾ നടന്നത്. കേരളത്തിൽ ഇത് വരെ ഐസിഎംആർ തലത്തിൽ നാല് സിറോ സർവേകളാണ് നടന്നിട്ടുള്ളത്. ഡിസംബർ 2020-ലെ 11.6 ശതമാനത്തിൽ നിന്നാണ് 42.7 ശതമാനത്തിലേക്കുള്ള വളർച്ച. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാൾ നാലിരട്ടിയേക്കാൾ കൂടുതലാണ്. ഒരു വർഷം മുമ്പ് […]

Continue Reading

ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ 6 ഉറൂസിന് മള്ഹറില്‍ പ്രൗഢ തുടക്കം

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആറാം ഉറൂസ് മുബാറകിന് മള്ഹറില്‍ പ്രൗഢതുടക്കം. ജൂലൈ 23 24 25 തിയ്യതികളില്‍ ഓണ്‍ലൈനിലൂടെ നടക്കുന്ന ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് കേരള മുസ്ലിം ജമാഅത്ത്ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തി. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മൗലിദ് മജ്‌ലിസിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് […]

Continue Reading

കാസറഗോഡ് ജില്ലയിൽ സര്‍വ്വേ ചെയ്യാത്ത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും – റവന്യു മന്ത്രി കെ.രാജന്‍

കാസര്‍ഗോഡ് ജില്ലയില്‍ സര്‍വ്വെ നടത്താതെ കിടക്കുന്ന ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു എല്ലാ ഭൂമിക്കും രേഖ ഉറപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യു വകുപ്പ് നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ എംഎല്‍എ മാരുമായുള്ള യോഗത്തില്‍ എംഎല്‍എ മാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും അധികം സര്‍വ്വേ ചെയ്യാത്ത ഭൂമിയുള്ളത്. അത്തരം ഭൂമിക്ക് രേഖ ഉറപ്പാക്കുകയാണ് ലക്ഷ്യം. […]

Continue Reading

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് കുമ്പളയില്‍ 22 കാരനെതിരെ കേസ്.

ക്വാര്‍ട്ടേഴ്‌സില്‍ ടി.വി. കാണാനെത്തിയ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. 22 കാരനെതിരെയാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി ടി.വി. കാണാന്‍ പെണ്‍കുട്ടി യുവാവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി

Continue Reading

അതി ദരിദ്ര്യ വിഭാഗത്തിന്റെ ജീവിത നിലവാരം; സര്‍വ്വേ പൂര്‍ത്തിയായി

കാസര്‍കോട് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്യൂമറേഷന്‍ ബ്‌ളോക്കുകളിലെ 46930 അതി ദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സര്‍വ്വേഡാറ്റ ശേഖരണം വ്യാഴാഴ്ച വൈകുന്നേരം (22-07-21) പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപന്‍ അറിയിച്ചു. ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പരിവര്‍ത്തന […]

Continue Reading

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. പോലീസ് മൊഴിയെടുത്ത 19 ബി.ജെ.പി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് കുറ്റപത്രത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. പണം കൊണ്ടുവന്നത് സുരേന്ദ്രന്‍റെ അറിവോടെയാണെന്നും ബംഗളൂരുവില്‍ നിന്നാണ് ബി.ജെ.പിക്കായി പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുള്ളതായാണ് വിവരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് പണം എത്തിച്ചതെന്ന സംശയവും […]

Continue Reading

മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ ബി കെ അബ്ദുറഹ്മാൻ ഹാജിയുടെ സ്റ്റാംപ് പ്രകാശനം ചെയ്തു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ ബി കെ അബ്ദുറഹ്മാൻ ഹാജിയുടെ സ്റ്റാംപ് പ്രകാശനം ചെയ്തു.ബി. കെ. ഹാജിയുടെ കൂടെ പ്രവർത്തിച്ചിരുന്ന മുഹമ്മദ് കോട്ടൂരും, പ്രവാസി ലീഗ് നേതാവു കൂടിയായി അബൂബക്കർ ചാപ്പ എന്നിവരാണ് പ്രകാശനം നിർവഹിച്ചത്. നാട്ടിൽ ചെയ്ത സേവനങ്ങളും വികസനപ്രവർത്തനങ്ങളും ഭാവിതലമുറ എപ്പോഴും ഓർക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ബെള്ളിപ്പാടിയിൽ പകരം വെക്കാൻ ഇല്ലാത്ത നേതാവായിരുന്നു അദ്ദേഹം എന്ന് മുഹമ്മദ് കോട്ടൂർ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.ഒരു പ്രാദേശിക […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം

Continue Reading

സ്വന്തം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ എട്ട് അണികളെ പിരിച്ചുവിട്ട ജാള്യത തീർക്കാനാണ് ഡി.വൈ.എഫ്.ഐ യുടെ പരിഹാസ്യ പ്രസ്താവന – യൂത്ത് ലീഗ്

മുളിയാർ: മുസ്ലിം ലീഗിൻ്റെ ജനകീയ ഇടപെടലുകളെയും, സമരങ്ങളെയുംസി.പി.എം.ഭയക്കുന്ന തിൻ്റെ തെളിവാണ് ഡി.വൈ.എഫ്. നടത്തിയ പ്രസ്താവനയെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. മുളിയാർ സി.എച്ച്‌.സി.യെ താലൂക്ക്ആശുപത്രിയായി ഉയർത്തുന്നതിനെ തടഞ്ഞ് പാർട്ടി ഗ്രാമമായ ബേഡഡുക്ക യിലെ സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി യാക്കിയത് സിപിഎംജനപ്രതിനിധികളാണ്. ഇപ്പോൾ മുളിയാർ സി.എച്ച്.സി.യെ ഇല്ലാതാക്കാനാണ് ഇവർശ്രമിക്കുന്നത്. മുളിയാർസി.എച്ച്.സി.യിൽ രോഗികൾക്ക് സേവനംലഭിക്കാത്തതും കോവിഡ് പ്രതിരോധം തകിടം മറിഞ്ഞതുമല്ലഡി.വൈ.എഫ്.ഐയെഅസ്വസ്തരാക്കിയത്.അതിനാണെങ്കിൽ സ്വന്തം ഭരണ സമിതിക്കെതിരെ സമരം ചെയ്യേണ്ട തുണ്ടോ?ഇടപെട്ടാൽ പോരെ യൂത്ത് ലീഗ് ചോദിച്ചു. […]

Continue Reading

ബാബരി മസ്​ജിദ്​ തകർക്കാൻ കർസേവകനായതിലെ മനോവിഷമത്തിൽ 91 പള്ളികൾ നിർമിച്ചയാൾ മരണപ്പെട്ട നിലയിൽ

ഹൈദരാബാദ്​:  ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പ​​​ങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ്​ പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്​ജിദ്​ നിർമാണവുമായി ബന്ധപ്പെട്ടാണ്​ പഴയ സംഘ്​ പരിവാർ നേതാവു കൂടിയായ മുഹമ്മദ്​ ആമിർ ഇവിടെ വാടകക്ക്​ താമസിച്ചിരുന്നത്​.  വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. […]

Continue Reading