പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരം കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി അണിയാരം ബാബാച്ചി റോഡിൽ കോണൂന്നുമ്മൽ മുബഷീറാണ് (17) മരിച്ചത്. ആറ്റുപുറത്തെ എസി കെട്ടിടനടുത്ത് വെച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും പരിസരവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും മുബഷീറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വാണിമേലിൽ നിന്ന് എത്തിയ പ്രത്യേക […]

Continue Reading

കാഞ്ഞങ്ങാട് നഗരത്തില്‍ വീണ്ടും കവര്‍ച്ച നയാബസാറില്‍ മൊബൈല്‍ കട കുത്തിതുറന്ന് ലക്ഷങ്ങളുടെ ഫോണുകള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്▪️ കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും കവർച്ച .കഴിഞ്ഞ രാത്രിയിൽമെഡിക്കൽ ഷോപ്പിലും നയാ ബസാറിലെ മൊബൈൽ ഷോപ്പിലും കവർച്ച നടന്നു. നയാ ബസാറിലെ മജസ്റ്റിക് മൊബൈൽ ഷോപ്പിൽ ലക്ഷങ്ങളുടെ കവർച്ച നടന്നതായി സൂചനയുണ്ട്. ഇന്നു രാവിലെയാണ് കവർച്ചാ വിവരം വ്യാപാരികളുടെ ശ്രദ്ധയിൽപെട്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .കഴിഞ്ഞകുറേ ദിവസങ്ങളായി കാഞ്ഞങ്ങാട് നഗരത്തിൽകവർച്ച പതിവായി നടക്കുന്നു. കഴിഞ്ഞദിവസം രണ്ട് കവർച്ചക്കാരെ പോലീസ് പിടികൂടിയിരുന്നുകോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ നഗരത്തിലെ വ്യാപാരികൾക്ക് ഇരുട്ടടി ആയിരിക്കുകയാണ്ഇന്നലെയും അതിനു മുൻപും ഉണ്ടായിട്ടുള്ള കവർച്ച

Continue Reading

കേന്ദ്ര സർക്കാറിനെതിരെ ഐക്യ ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി

മുളിയാർ: സംയുക്ത ട്രേഡ് യുണിയന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ മേഖലയിലുള്ള പണിമുടക്കം പിൻവലിച്ച കേന്ദ്ര സർക്കാറിന്റെ.നീക്കത്തിനെതിരെ ബോവിക്കാനം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ബി സി. കുമാരൻ ഉൽഘാടനം ചെയ്തു.ബി എം ഹാരിസ് അധ്യക്ഷത വഹിച്ചു കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു. പി.ബാലകൃഷ്ണൻ. മണിക്കണ്ഠൻ ഓമ്പയിൽ തുടങ്ങിയവർ സംസാരിച്ചു ഹരിഷൻ പാത്തനടുക്കം ശ്രീനേഷ് ബാവിക്കര ഫൈസൽ പാറമുഹമ്മദ് കോയകബീർ കോരഎന്നിവർ സംബന്ധിച്ചു

Continue Reading

തൃക്കരിപ്പൂർ ചന്തേരയിലെ വയോധികൻ്റെ മരണം കൊലപാതകം: സംഭവത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: പിലിക്കോട് മടിവയലിലെ കുഞ്ഞമ്പുവി (65) നെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായി. കൊലയാളികളായ ഭാര്യയും സഹോദരിയുടെ മക്കളും അടക്കം മൂന്ന് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി (58), സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി രാജേഷ്, കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്.ചന്തേര പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മറ്റൊരാളെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. കോവിഡ് […]

Continue Reading

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യാപക പ്രതിഷേധം

ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്. തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍. സ്‌പെഷ്യല്‍ ഫീസ് ഗൂഗിള്‍ പേ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടാനും രക്ഷിതാക്കളുടെ പേരും നല്‍കാനും അധ്യാപിക പറയുന്ന സന്ദേശവും പുറത്തായി. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് […]

Continue Reading

പെരിയ ഇരട്ടക്കൊലപാതക കേസ്; തൊണ്ടിമുതലുകൾ കോടതിക്ക് കൈമാറി

പെരിയ ഇരട്ടക്കൊലപാതക കേസിൽ കസ്റ്റഡിയിലെടുത്ത ആയുധങ്ങളടക്കമുള്ള തൊണ്ടിമുതലുകൾ കാസർകോട് സി.ജെ.എം കോടതി എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് തൊണ്ടിമുതലുകൾ കൈമാറിയത്. കൊലപാതകം ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്ത മൂന്നു വടിവാളുകൾ അഞ്ച് ഇരുമ്പ് ദണ്ഡുകൾ, കേസിലെ മൂന്നാം പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട് അടക്കം 65 സാധനങ്ങളാണ് കൈമാറിയത്. അതേ സമയം കാസർകോട് ജില്ലാ ആശുപത്രിയിൽ നൽകിയ താത്കാലിക ജോലിയിൽ […]

Continue Reading

രക്ത ദാന ക്യാമ്പ് അബു ദാബി മഞ്ചേശ്വരം കെ എം സി സിക്ക് ബ്ലഡ് ബാങ്കിന്റെ ആദരം

അബു ദാബി : അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു നിരവധി തവണ രക്ത ദാന ക്യമ്പ് സംഘടിപ്പിച്ച അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യെ അബു ദാബി ബ്ലഡ് ബാങ്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു . ഉദുമ മണ്ഡലം നടത്തിയ രക്ത ദാന ക്യാമ്പിൽ വെച്ച് മഞ്ചേശ്വരം മണ്ഡലത്തിന് വേണ്ടി ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ […]

Continue Reading

കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്രക്കട കുത്തിതുറന്ന് കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്▪️: വസ്ത്രവില്‍പ്പന സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (28) എന്നിവരെ എസ്.ഐ കെ.പി സതീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ബസ്സ്റ്റാന്റിന് സമീപത്തെ ഫാല്‍കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീക്ക് ജെന്റസ് സ്ഥാപനം, സമീപത്തെ മര്‍സ ലേഡീസ് വസ്ത്ര സ്ഥാപനം, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. കോംപ്ലക്‌സിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് […]

Continue Reading

ലഭ്യമാക്കിയതിൽ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല:വെളിപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: കേന്ദ്രം വിതരണം ചെയ്ത 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ ആരോപണം . അതെ സമയം അനുവദിച്ച വാക്സിൻ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ നൽകാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രി എം.പിമാരെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിന്റേയും അവയുടെ ഉപയോഗത്തിന്റേയും കണക്കുകളും മന്ത്രിഎംപിമാരോട് […]

Continue Reading

ടിപിആര്‍ കൂടിയ അഞ്ച് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല; കാസര്‍കോടിന്റെ ചുമതല പി.ബി നൂഹിന്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നൽകി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം. പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും ഡോ എസ് കാർത്തികേയനെ തൃശ്ശൂരും നിയമിച്ചു. ജില്ലകളിൽ ടിപിആർ എത്രയും വേഗത്തിൽ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങൾ […]

Continue Reading