അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ സുകന്യയ്ക്കും കുടുംബത്തിനും ആശ്വാസം

അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ നിര്‍ധന കുടുംബത്തിന് സാന്ത്വന സ്പര്‍ശം. സുകന്യയുടെ തകര്‍ന്നു വീണ ഒറ്റമുറി വീട്ടില്‍ ഇനി മഴവെള്ളം ചോര്‍ന്നൊലിക്കില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഈച്ചിലങ്കോട്ടെ പ്ലസ് ടു വിദ്യാര്‍ഥിനി സുകന്യയ്ക്കാണ് സമഗ്ര ശിക്ഷാ മഞ്ചേശ്വരം ബി ആര്‍ സി സംഘടിപ്പിച്ച ഫോണ്‍ ഇന്‍ പ്രോഗ്രാമായ അതിജീവനത്തിലൂടെ കനിവിന്റെ സ്‌നേഹ സാന്ത്വനം ലഭിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ശാരീരികവും മാനസികവുമായ പ്രയാസങ്ങളനുഭവിക്കുന്ന എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഡോക്ടര്‍മാരെയും മനഃശാസ്ത്ര വിദഗ്ധരെയും പങ്കെടുപ്പിച്ച് […]

Continue Reading

അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കുള്ള വാക്‌സിനേഷൻ ജൂലൈ 22,23,24 തിയ്യതികളിൽ

കാസറഗോഡ് : അന്യ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകൾ പഠിക്കാൻ പോകുന്നവർക്ക് കോവിഡ് -19 വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന 18 ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 22 വ്യാഴം മംഗൽപ്പാടി താലൂക്ക് ആശുപത്രി(400 പേർക്ക്),ജൂലൈ 23 വെള്ളി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി(200 പേർക്ക് ),ജൂലൈ 24 ശനി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (250 പേർക്ക്), കാസറഗോഡ് ജനറൽ ആശുപത്രി (250 പേർക്ക്) എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് […]

Continue Reading

സാമ്പത്തിക പ്രതിസന്ധി; കേരളത്തിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് എട്ട് പേർ

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് എട്ടുപേർ. സംസ്ഥാനം പൂർണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകൾ പെരുകിയത്. ലോക്ക് ഡൗൺ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിലെ ഒന്നാമത്തെ കാരണം. ജൂൺ 21 ന് തിരുവന്തപുരം നന്തൻകോടായിരുന്നു ആദ്യ മരണം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെ നന്ദൻ കോട്ടെ വാടക വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. […]

Continue Reading

കാഞ്ഞങ്ങാട്ട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പടന്നക്കാട് താമസിക്കുന്ന നീലേശ്വരം പള്ളിക്കര സ്വദേശി ടി നസീബ (23)കോവിഡ് ബാധിച്ച് മരിച്ചു.ഈ മാസം അഞ്ചിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നസീബയെ ശ്വാസതടസ്സം മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കേളേജിലും പ്രവേശിപ്പിച്ചിരുന്നു.ഇന്ന് (ചൊവ്വ) പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.പി ലത്തീഫിൻ്റെയും ടി ഹഫ്സത്തിൻ്റെയും മകളാണ് .ഭർത്താവ്:ശിഹാബ് കാടങ്കോട്. മക്കൾ: സയാൻ,രണ്ടാഴ്ച പ്രായമുള്ള പെൺകുട്ടി.സഹോദങ്ങൾ:ഫസീല ബങ്കളം,ഹസീന,അനീസ്,അജ്മൽ.

Continue Reading

കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്

കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്. കുമ്പള പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ വിശിഷ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെയും സേവന മികവിനുള്ള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ “ആദരം” കുമ്പള സി.എച്.സി.യിലെ jrഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി.ക്ക് മഞ്ചേശ്വരം എം.എൽ.എ., എ .കെ. എം അഷ്റഫ് സമർപ്പിച്ചു. പേരാലിൽ നടന്ന ചടങ്ങിൽ,അബ്ദുൽ റഹ്മാൻ ഹാജി,വാർഡ് മെമ്പർ,താഹിറ ജംഷീർ,ഫസൽ,മൊയ്‌തീൻ,അസീസ്,.ബി.എ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ഓണക്കിറ്റിൽ ക്രീം ബിസ്‌കറ്റ് വേണ്ട, സർക്കാരിന് 22 കോടിയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ഓണത്തിന് വിതരണം ചെയ്യുന്ന സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 90 ലക്ഷം കിറ്റുകളിൽ ബിസ്കറ്റ് ഉൾപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രി തള്ളിയത്. ഇത്രയും കിറ്റുകൾക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാൽ സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ കുട്ടികൾക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് […]

Continue Reading

ഡി.വൈ.എഫ്.ഐക്ക് ഉൽസവപറമ്പിലെ പോക്കറ്റടിക്കാരൻ്റെ നയം, മുളിയാർ സി.എച്ച്.സി. പ്രവർത്തനം കുത്തഴിഞ്ഞു. – യൂത്ത് ലീഗ്

മുളിയാർ: മുളിയാർ സി.എച്ച്.സിക്ക് കീഴിൽ കോവിഡ് പ്രതിരോധം പ്രഹസനമായിരിക്കുകയാണെന്നും,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ.ജുനൈദ് എന്നിവർകുറ്റപ്പെടുത്തി. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയകോവിഡ് എഫ്.എൽ.ടി.സി അടച്ചു പൂട്ടുകയും, ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ താൽക്കാലികആമ്പുലൻസ് നിർത്തലാക്കിയും,കോവിഡ് പ്രതിരോധ ഫണ്ട് താൽക്കാലിക മായിനിയമിച്ച പത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകകർക്ക് ശമ്പളം നൽകി ധൂർത്തടിക്കുകയും ചെയ്യുക വഴി ഭരണപരാജയംഅരങ്ങ് തകർക്കുക യാണ് മുളിയാർസി.എച്ച്.സിയിൽ. ആശുപത്രിയുടെ നല്ലനടത്തിപ്പിന് ഒന്നും ചെയ്യാതെ […]

Continue Reading

ലോക്ഡൗണ്‍ ഇളവ്; കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി: ബക്രീദിനായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ […]

Continue Reading

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി കാനഡ തീരുമാനം കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി കാ​ന​ഡ. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഓ​ഗ​സ്റ്റ് 21 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യും ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രി​ക​രു​ടെ വി​ല​ക്ക് നീ​ട്ടി​യി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ര്‍​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് യു​എ​ഇ ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര വി​ല​ക്കാ​ണ് യു​എ​ഇ […]

Continue Reading

മാതാപിതാക്കള്‍ മൊബൈല്‍ നല്‍കിയില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വളാഞ്ചേരി: മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസ്സമ്മതിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആതവനാട് കരിപ്പോള്‍ തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്‌നി (14)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിശ തസ്‌നിയെ സഹോദരന്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading