ജീവനക്കാർക്ക് കോവിഡ് കാഞ്ഞങ്ങാട് നഗരസഭ താൽക്കാലികമായി അടച്ചിടുന്നു

നഗരസഭയിലെ പതിനൊന്ന് ജീവനക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് പോസറ്റീവ് സ്ഥീരികരിച്ചതാടെ ഓഫിസ് താൽക്കാലികമായി അടച്ചിടുന്നതായി ചെയർപേഴ്സൺ കെ വി. സുജാത അറിയിച്ചു.രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഓഫിസ് തുറന്നു പ്രവർത്തിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾക്ക് നഗരസഭ ഓഫിസിൽ പ്രവേശനം നൽകുകയില്ല.കൂടാതെ ടോക്കൺ സിസ്റ്റം നടപ്പിലാക്കാക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർമാൻമാരായ സി […]

Continue Reading

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽഇന്ന് നൽകിയിരുന്ന മഴമുന്നറിയിപ്പുകൾ പിൻവലിച്ചു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് […]

Continue Reading

ടിവി കാണുന്നതിനെ ചൊല്ലി തർക്കം; ആറാം ക്ലാസുകാരി വീട്ടിൽ തൂങ്ങി മരിച്ചു

തൊടുപുഴ∙ മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നു കുടുംബം പറഞ്ഞു. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

Continue Reading

ബേർക്ക കോളനിയിലെ കോവിഡ് ദുബാധിത കുടുംബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാന്ത്വനം.

മുളിയാർ: ബോവിക്കാനം ബേർക്ക കോളനിയിൽ കോവിഡ് ബാധിച്ച് ദുരിതത്തി ലായ നിർദ്ധന കുടുബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ബോവിക്കാനം യൂണിറ്റ്ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് നാരയണൻ ബ്രദേർസ്ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മാഷ് വളണ്ടിയർ രാധാകൃഷ്ണൻ മാസ്റ്റർ അതിയോടൻ എന്നിവർക്ക് കൈമാറി. ജനറൽ സെക്രട്ടറി മുസ്തഫ ബിസ്മില്ല,ട്രഷർ ഭാസ്ക്കരൻ ചേടിക്കാൽ, വൈസ് പ്രസിഡന്റ് മഹമ്മൂദ് മുളിയാർ സ്റ്റോർ, സെക്രട്ടറിമാരായ എം.ബി.ഹാരിസ്,ഹരിഷ് ചന്ദ്ര, റിയാസ് ബദ്രിയ, ജില്ല കൗൺസിൽ ഹംസ ചോയിസ് സംബന്ധിച്ചു.

Continue Reading

കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു

കാസര്‍കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്തര്‍ സംസ്ഥാനബസ് സര്‍വീസിന് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ നാലുമിനിട്ട് ഇടവിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ 23 ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-പുത്തൂര്‍, കാസര്‍കോട് സുള്ള്യ റൂട്ടുകളില്‍ നാല് വീതം സര്‍വീസുകളും പുനരാരംഭിച്ചു. ദക്ഷിണകന്നഡ-കാസര്‍കോട് ബസ് സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും […]

Continue Reading

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി

Continue Reading

കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്റ്റാന്റിനു സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടന്നു. ബസ്റ്റാന്റിനു തെക്കുഭാഗത്തെ ഫാല്‍ക്കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. ഫ്രീക്ക് ജെന്റ്‌സ് വസ്ത്ര സ്ഥാപനം, സമീപത്തെ മര്‍സ ലേഡീസ് കലക്ഷന്‍സ് എന്നിവിടങ്ങളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Continue Reading

ജൂലൈ 20 ന്റെ ബക്രീദ് അവധി 21ലേക്ക് മാറ്റി സർക്കാർ ഉത്തരവായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​ക്രീ​ദ് അ​വ​ധി ചൊ​വ്വാ​ഴ്ച​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ല​ണ്ട​റി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് ബ​ക്രീ​ദ് അ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Continue Reading

വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റി

മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ വിശുദ്ധ മക്കയിലെ കഅ്ബയിലെ കിസ്‌വ മാറ്റി. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് മുന്നോടിയായാണ് ചടങ്ങുകൾ ആരംഭിച്ചത്. വർഷത്തിൽ ഒരു തവണ മാറുന്ന ചടങ്ങാണ് ഈ വർഷം അറഫാ സംഗമ ദിനത്തിൽ നടന്നത്. ആദ്യം നിലവിലെ കിസ്‌വ പൂർണ്ണമായും ശേഷമാണ് പുതിയത് അണിയിച്ചത്. മസ്‌ജിദുൽ ഹറാം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ്‌വ ഫാക്ടറി ഉദ്യോഗസ്ഥരും ഹരം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിസ്‌വ അണിയിക്കൽ ചടങ്ങ് നടത്തിയത്. പുതിയ കിസ്‌വ അണിയിച്ച ശേഷവും […]

Continue Reading

യു എ ഇ ബെള്ളിപ്പാടി കോട്ടൂർ ശാഖ ആക്ടിംഗ് പ്രസിഡണ്ട് ജുനൈദിന് ജന്മനാട്ടിൽ വരവേൽപ് നൽകി..

യു എ ഇ ബെള്ളിപ്പാടി കോട്ടൂർ ശാഖ ആക്ടിംഗ് പ്രസിഡണ്ട് ജുനൈദിനും, സഫാസിനും ജന്മനാട്ടിൽ വരവേൽപ് നൽകി..യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് റിഷാദ് കളരി, എം എസ് എഫ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനസ് ബെള്ളിപ്പാടി, ബെള്ളിപ്പാടി സൈബർ ടീം അംഗം കാദർ കെ ബി മീഡിയ എന്നിവർ സംബന്ധിച്ചു.

Continue Reading