ലീഗിൻ്റെ കൊടി ആവശ്യപ്പെട്ട ബെള്ളിപ്പാടിയിലെ 3 വയസുകാരൻ സനാനെ തേടി ആശംസാപ്രവാഹം

‘ബെള്ളിപ്പാടി പ്രദേശത്തെ സനാൻ എന്ന മൂന്ന് വയസുകാരൻ “ലീഗിൻ്റെ കൊടി വേണം ഉള്ള കൊടി കാണാതായിപ്പോയി ” എന്ന് പറഞ്ഞ് അയച്ച മെസ്സേജ് സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ പഞ്ചായത്ത് ജില്ലാ നേതാക്കൾ ഫോണിലൂടെ അനുമോദനങ്ങൾ അറിയിച്ചു.നേരത്തെ ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ പതാ കയും പാരിതോഷികവുമായി വീട്ടിലെത്തിയിരുന്നു.ബെള്ളിപ്പാടി ബഷീറിൻ്റെയും, ഭാര്യ ചെമ്പലംകൈ സുബൈദയുടെയും മകനാണ് സനാൻ മോൻ. സയാൻ, സഹ്വാൻ, സിബാ ഫാത്തിമ സഹോദരങ്ങൾ.

Continue Reading

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി

 ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽsകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി.വ്യവസായി പി കെ ഡി നമ്പ്യാർ  ആണ് ഹർജി നൽകിയിരിക്കുന്നത്.ഹർജിയിൽ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. ബക്രീദിനോടനുബന്ധിച്ച് ഞായർ, തങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്.സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രം​ഗത്തെത്തിയിരുന്നു. മൂന്നാം തരം​ഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം.

Continue Reading

പുല്ലും ചളിയും നിറഞ്ഞത് കാരണം വെള്ളം കെട്ടിനിന്ന കുമ്പള പാലം ശുചീകരിച്ചു എസ്‌ഡിപിഐ

കുമ്പള : വെള്ളം കെട്ടി നിന്ന് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ദിമുട്ടിലായിരുന്ന കുമ്പള പാലത്തിലെ പുല്ലും ചെളിയും നീക്കി വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് വോളന്റീർസ് നടത്തിയ ശുചീകരണത്തിന് ഒന്നാം വാർഡ് കുമ്പോൽ മെമ്പർ അൻവർ ആരിക്കാടിയും മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയും മേൽനോട്ടം വഹിച്ചു.ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ് കുമ്പള ,ഹകീം കുമ്പള , അസ്‌കർ മാവിനക്കട്ട , റിയാസ് മാവിനക്കട്ട, ജാഫർ മാവിനക്കട്ട , ആരിഫ് […]

Continue Reading

അറഫാ സംഗമം ഇന്ന്; ഹാജിമാരെ സ്വീകരിക്കാനൊരുങ്ങി അറഫാ മൈതാനം

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. ഇന്നാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി ഹാജിമാർ രാവിലെ മുതൽ അറഫയിലേക്ക് പുറപ്പെടും. മസ്ജിദുന്നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാർ അറഫയിൽ സംഗമിക്കും. 3000 ബസുകളിലാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. കൂടെ ആരോഗ്യ പ്രവർത്തകരും മതപ്രബോധകരും ഇവർക്കെല്ലാം കാവലായി സുരക്ഷാ സേനയുമുണ്ടാകും. അറഫാ […]

Continue Reading

18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം […]

Continue Reading

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മിഠായിത്തെരുവില്‍ 70 കേസുകള്‍

കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകള്‍. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്. ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ മൂന്ന് ദിവസത്തെ ഇളവ അനുവദിച്ചരിക്കെ ആള്‍ത്തിരക്ക് കൂടിയിരിക്കെയാണ് നടപടി.കൊവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി. അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ട്.

Continue Reading

ഉദുമയിൽ ഷോപ്പിന്റെ പൂട്ട് തകർത്ത് മോഷണം, പണം കവർന്നു

ഉദുമ : സിറ്റി മാളിൽ പ്രവർത്തിക്കുന്ന ടികെ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ടീ സോൺ ഷോപ്പിൽ ഇന്നലെ രാത്രി മോഷണം നടന്നു രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് പൂട്ട് പൊളിച്ചത് കാണാൻ സാധിച്ചത് ഷോപ്പിൽ സാധനം വാങ്ങുന്നതിന് വേണ്ടി മാറ്റി വെച്ചിരുന്ന പണം നഷ്ടപ്പെട്ടു ,ബേക്കൽ പോലീസിൽ പരാതി നൽകി.

Continue Reading

ന്യൂനമ‍ർദ്ദം രൂപപ്പെടുന്നത് വൈകുന്നു, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. 21 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും. മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെയുളള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ തുടരും. നാളെ കണ്ണൂർ , കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കു.കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനത്തെ തുടർന്ന് മുംബൈയിൽ കനത്ത മഴ തുടരുകയാണ്.

Continue Reading

യുഎഇയില്‍ ഇന്ന് 1529 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേര്‍ മരണപ്പെച്ചു. പുതിയതായി നടത്തിയ 2,65,482 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,38,771 പേര്‍ രോഗമുക്തരാവുകയും 1,898 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,309 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2018-19 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ അനുവദിച്ചിട്ടും വികസനം കടലാസില്‍ ഒതുങ്ങി. ജൂലായ് 24 ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ധര്‍ണ്ണ നടത്തും

ഉദുമ ▪️ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2018-19 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ അനുവദിച്ചിട്ടും വികസനം കടലാസില്‍ ഒതുങ്ങി. ഇതുവരെ നിര്‍മ്മാണം തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാകുന്നില്ല പരാതി ഉയര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡ് അവരുടെ അക്കൗണ്ടില്‍ പണം കെട്ടിവെക്കണം എന്ന ഉത്തരവ് കൊണ്ട് മേല്‍പറഞ്ഞ തുക അവരുടെ ബാങ്ക് അകൗണ്ടില്‍ കെട്ടിവെച്ചിരുന്നു. ഇതുവരെ നിര്‍മ്മാണം ആരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഈ വരുന്ന 24 ന് റെയില്‍വേ സ്റ്റേഷന്‍ […]

Continue Reading