സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി; എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർ, ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ […]

Continue Reading

സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പരാമർശം: മേൽപറമ്പ് കൂവത്തൊട്ടി സ്വദേശി മുഹമ്മദ് ഷായുടെ അറസ്റ്റ് രേഖപ്പെടുത്തി

മേൽപ്പറമ്പ് : സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പരാമർശം നടത്തിയെന്ന് കേസ്, മേൽപറമ്പ് കൂവത്തൊട്ടി സ്വദേശി ബി.കെ മുഹമ്മദ് ഷായെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു, ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായുയരുന്നു. ഇക്കഴിഞ്ഞ ജനുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം . ചെമ്മനാട സ്വദേശിയും ദേളിയിൽ താമസക്കാരനുമായ വ്യാപാരി സി എച്ച് മുഹമ്മദ് റഫീഖ് കാസറഗോഡ് സ്വകാര്യ ആസ്പത്രി പരിസരത്ത് വെച്ച് മർദ്ദനത്തിന് ഇരയായി മരണപ്പെട്ടിരുന്നു പ്രസ്തുത സംഭവത്തെ ഫെയ്സ്ബുക്കിലൂടെ ലൈവായി […]

Continue Reading

ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകളായി; ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച്

ദുബായ്: 2021 ഐ.സി.സി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകളുടെ അന്തിമ രൂപമായി. 2021 മാര്‍ച്ച് 20ലെ ലോക ഐ.സി.സി. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. റൗണ്ട് ഒന്ന്, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12ല്‍ ഒരു ഗ്രൂപ്പിലാണുള്ളത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരും ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം ഗ്രൂപ്പ് രണ്ടില്‍ ഉണ്ട്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നവരോടൊപ്പം യോഗ്യതാ പോരാട്ടം […]

Continue Reading

എസ് എസ് എൽ സി പരീക്ഷയിൽ ജി. എച്ച്.എസ് കൊടിയമ്മയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ മുസ്ലിംലീഗ് അനുമോദിച്ചു

എസ്.എസ്.എൽ.സി പരീക്ഷയിൽ ജി.എച്ച്.എസ് കൊടിയമ്മയിൽ നിന്നും മുഴുവൻ വിഷയത്തിലും എ.പ്ലസ് നേടിയ അഹമദ് നിഹാൽ.പി.പി, നഫീസത്ത് റാബിയ, അസ്മീന, ആമിനത്ത് ഇർഫാന എന്നിവരെ മുസ് ലിം ലീഗ് അനുമോദിച്ചു. മുസ് ലിം ലീഗ്, മുസ് ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കൊടിയമ്മ ശാഖാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, അബ്ബാസ് അലി എന്നിവർ നൽകുന്നു.

Continue Reading

മംഗളൂരുവിൽ കനത്ത മഴയിൽ റെയിൽപാളത്തിലേക്ക് കുന്നിടിഞ്ഞ് വീണ് റെയിൽവേ ഗതാഗതം മുടങ്ങി.

മംഗളൂരു: കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയോടെ […]

Continue Reading

മൂന്ന് ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

Continue Reading

ഫെവാർ പ്രൊസീജ്യറിലൂടെ കണ്ണൂർ ആസ്റ്റർ മിംസിൽ 65 വയസ്സുകാരന് പുനർ ജന്മം

ഫെവാർ[Fenestrated endovasular Aortic Repair ] എന്ന അപൂർവ്വ പ്രൊസീജ്യറിലൂടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് 65 വയസ്സുകാരന് പുനർജന്മം. ഉത്തര കേരളത്തിൽ ആദ്യമായാണ് വിജയകരമായി ഫെവാർ പ്രൊസീജ്യർ നിർവ്വഹിക്കുന്നത്. അസഹനീയമായ വയറുവേദനയെ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ആദ്യം ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ വയറിൽ രക്തസ്രാവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആസ്റ്റർ മിംസിലേക്ക് റഫർ ചെയ്യുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ നിരവധി ബ്ലഡ് ട്രാൻസ്ഫ്യൂഷന് വിധേയനാക്കിയശേഷം അടിയന്തരമായി CT സ്കാൻ എടുത്തു. മഹാധമനിയിൽ അന്യൂറിസം […]

Continue Reading

പരീക്ഷണത്തിന് മുന്‍പ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ദില്ലി ഹൈക്കോടതി; എന്തിനിത്ര ധൃതിയെന്ന് ശകാരം

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 18 വയസില്‍ താഴെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ എന്തിനാണിത്ര ധൃതിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാക്‌സിന്‍ നല്‍കുന്നത് ആപത്താണെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി പരീക്ഷണഘട്ടങ്ങള്‍ കഴിയുന്നതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച […]

Continue Reading

Advocate Semira Faisal inaugurated the Women’s Safety Awareness Campaign Message at the Library

ചൗക്കി:സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി ബഹുജ മനസ്സാക്ഷി ഉണർത്തുന്നതിന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്തസ്നേഹ ഗാഥ പെൺജീവിതത്തിന്റെ കരുതൽ ഒരു ക്യാമ്പയിനായി ഏറ്റെടുത്തു കൊണ്ട് ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു കണ്ടു കൊണ്ടിരിക്കുന്നതെന്നും […]

Continue Reading