ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നും മന്ത്രി അറിയിച്ചു.പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു

Continue Reading

അന്തര്‍ സംസ്ഥാന യാത്രക്ക് കേരളത്തിനും കര്‍ണാടകക്കും വ്യത്യസ്ത നിബന്ധനകള്‍; പ്രതിസന്ധിയിലായി യാത്രക്കാര്‍

അന്തര്‍ സംസ്ഥാന യാത്രക്ക് കേരളവും കര്‍ണാടകയും വ്യത്യസ്ത നിബന്ധനകള്‍ വെച്ചതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കേരളത്തില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയാണ് യാത്രക്കാരെ വലക്കുന്നത്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കുമ്ബോഴാണ് കേരള സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്. കേരളത്തിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന 100 കണക്കിന് യാത്രക്കാരാണ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തതിന്‍റെ പേരില്‍ മാത്രം പ്രവേശനം നിഷേധിക്കപ്പെട്ട് മടങ്ങുന്നത്. ദിവസവും അതിര്‍ത്തി കടന്നുപോകുന്ന കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവരെയാണ് ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഏറ്റവും […]

Continue Reading

കേന്ദ്ര സംസ്ഥന സർക്കാറുകൾക്ക് എതിരെ കോയിപാടി യൂത്ത് ലീഗ് ശാഖ നിൽപ്പ് സമരം സങ്കടിപിച്ചു

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിൽ നാളെ(16-7-21) മുതൽ കോവിഡ് വാക്സിനേഷൻ വാർഡുകളിൽ വെച്ച് നൽകാൻ ഗ്രാമ പഞ്ചായത്ത് തല യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും,മറ്റു സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലുമാണ് വാക്സിൻ നൽകുന്നത്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം,പി.എച്ച് സി ആരിക്കാടി എന്നിവിടങ്ങളിലെ മെഡിക്കൽ ടീമാണ് വാക്സിൻ നൽകുന്നത്.ഒരു ദിവസം പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കുത്തിവെയ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പഞ്ചായത്ത് മെമ്പർ അദ്ധ്യക്ഷനായ വാർഡ് ജാഗ്രതാ സമിതി നടത്തും. അതാത് വാർഡിലെ രണ്ടാം ഡോസ് എടുക്കാൻ സമയം […]

Continue Reading

അര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചു; ഉപഭോക്താക്കളോട് ഉത്പന്നം നശിപ്പിക്കണമെന്ന് കമ്പനി

ലണ്ടന്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജോണ്‍സണ്‍ & ജോണ്‍സണ്‍ന്റെ ന്യൂട്രോജെന, അവീനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള സണ്‍സ്‌ക്രീന്‍ ലോഷനുകളാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്. ഈ ക്രീമുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അത് നിര്‍ത്തണമെന്നും ഉത്പന്നം നശിപ്പിക്കണമെന്നുമാണ് കമ്പനി നിര്‍ദേശിക്കുന്നത്. ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം. […]

Continue Reading

ദുബായില്‍ മരിച്ച മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി നാട്ടിലേക്ക് വരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു .മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് ദുബായില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബായിലെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക. മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് രാവിലെ […]

Continue Reading

കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ച് വിവിധവിഭാഗങ്ങളായി തരംതിരിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള മുഖ്യപരീക്ഷ നടത്തുന്നത്. 2021 ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലായ് 3 എന്നീ അഞ്ച് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മുഖ്യപരീക്ഷകൾ നടത്തുന്നത്.പ്രാഥമിക […]

Continue Reading

അടഞ്ഞുകിടക്കുന്ന മുഴുവൻ ടെക്സ്റ്റൈൽ വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം : KTGDWA KASARGOD DISTRICT COMMITTEE

കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന ടെക്സ്റ്റൈൽ വ്യാപാര സ്ഥാപങ്ങൾ തുറന്ന് പ്രവൃത്തിക്കണമെന്ന് ആവശ്യപ്പെട്ട് KTGDWA ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (15/07/2021, വ്യാഴാഴ്ച്ച) കാഞ്ഞങ്ങാട് MLA ശ്രീ. ഇ. ചന്ദ്രശേഖരനെ സന്ദർശിച്ചു. കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖല എന്ന നിലയിൽ നമ്മുടെ പ്രശ്നങ്ങൾ വളരെ നല്ല രീതിയിൽ ജനറൽ സെക്രട്ടറി സമീർ ന്റെനേതൃത്വത്തിൽ അദ്ദേഹത്തെ ധരിപ്പിച്ചു. അടുത്ത ആഴ്ചയിലെ പെരുന്നാൾ സീസൺ കച്ചവടമെങ്കിലും ലഭിക്കുന്നതിന് വേണ്ടി വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾ […]

Continue Reading

അയല്‍വാസിയായ യുവാവ് വസ്ത്രം പൊക്കി സ്ത്രീകളോട് സ്ഥിരമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത യുവാവിനെ മേല്‍പറമ്പ പോലീസ് അറസ്റ്റ് ചെയ്തു

മേല്പറമ്പ▪️: മേൽപ്പറമ്പ് സ്വദേശിനിയായ പതിനാലുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ സിറ്റൌട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു, ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിക്കുകയും സ്ത്രീകളോട് സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നു എന്ന് വിദ്യാർത്ഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചു.ഇതിനെ തുടർന്ന്ചൈൽഡ് ലൈൻ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽപെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേല്പറമ്പ പോലീസ്, വസ്ത്രം പൊക്കി കാണിച്ച്, സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ […]

Continue Reading

മൊബൈലിൽ കളിക്കുന്നത് വിലക്കി, പതിനഞ്ചുകാരന്‍ വീടുവിട്ടു

ചെറുവത്തൂര്‍; ഫോണില്‍ ഗെയിം കളിക്കുന്നത്‌ ചോദ്യം ചെയ്തതിന്‌ അ മര്‍ഷം പുണ്ട്‌ 15 കാരന്‍ വീട്‌ വിട്ടു. ഉടുംമ്പുതല പുതിയകണ്ടത്തെ എം കെ അയൂബിന്റെ മകന്‍ എം എ അദ്നാനെയാണ്‌ കാണാതായത്‌. അദ്നാന്‍ സ്ഥിരമായി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത്‌ പതിവാണത്രെ. ഇന്നലെ വീട്ടകാര്‍ മൊബൈല്‍ പിടി ച്ച്‌ വച്ചപ്പോള്‍ ഇതില്‍ പ്രകോപിതനാ യ അദ്നാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. മുടിവെട്ടാന്‍ ഉടുംമ്പതലയിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ വീട്ടി ല്‍ നിന്നും ഇറങ്ങിയത്‌. എന്നാല്‍ ഏറെ വൈകീട്ടും വീട്ടില്‍ […]

Continue Reading

നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് കാസർകോട് വികസന പാക്കേജിൽ പുതിയ കെട്ടിടം

നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പ്രത്യാശ ബഡ്‌സ് സ്‌കൂളിന് കാസർകോട് വികസന പാക്കേജിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. നീലേശ്വരം നഗരസഭ ചിറപ്പുറത്ത് അനുവദിച്ച 40 സെൻറ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ, മടിക്കൈ, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 48 കുട്ടികളാണ് നിലവിൽ നീലേശ്വരം ബഡ്‌സ് സ്‌കൂളിൽ പഠിക്കുന്നത്. ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെൻറ് സ്ഥലം അനുവദിച്ചത്. […]

Continue Reading