തൃക്കണ്ണാട് വാഹനമിടിച്ച് യുവാവ് മരിച്ചു
പാലക്കുന്ന് :കൊട്ടിക്കുളത്തെ കെ.രതിഷ്(36) ആണ് മരിച്ചത്,ഇന്നലെ രാത്രി തൃക്കണ്ണാട് പെട്രോള്‍ പമ്പിനടുത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചാണ് മരിച്ചത്,മത്സ്യത്തൊഴിലാളിയായിരുന്നു, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മേല്‍പ്പറമ്പിലെ നദിമിന് ഗുരുതരമായ പരിക്കുണ്ട്, പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോട്ടിക്കുളത്തെ കൊട്ടൻ ലക്ഷ്മി ദമ്പതികളുടെ മകനാണ് രതിഷ്. ഭാര്യ,അശ്വനി. മക്കള്‍,രതീഷ് അഖന .സഹോദരങ്ങള്‍,രവി ബാബു , സുശേന്‍ ,സീമ ,ബേബി .
Continue Reading