നൂറു മേനിയുടെ തിളക്കവുമായി വീണ്ടും ഷിറിയ സ്കൂൾ…

ഷിറിയ : തുടർച്ചയായ നാലാം വർഷവും നൂറ് മേനി വിജയം നേടി ജി. എച്ച്. എസ്. എസ്. ഷിറിയ സ്കൂൾ അതിന്റെ ജൈത്ര യാത്ര തുടരുന്നു.. ഇത്തവണ പരീക്ഷഎഴുതിയ അമ്പത്തിമൂന്ന് പേരിൽ എല്ലാവരും മികച്ച വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി. ഫാത്തിമ നൈല, ഫാത്തിമത്തു ഷാഹിമ, ഫാത്തിമത്തു ഷഹദിയ റനീൻ, അൽ ആമീൻ എന്നീ നാല് കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. നാലാം തവണയും കൈവന്ന നൂറു മേനിയുടെ സന്തോഷത്തിലാണ് അദ്ധ്യാപകരും […]

Continue Reading

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ജില്ലയില്‍ 99.74 ശതമാനം വിജയം. 4366 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. 4366 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയില്‍ പരീക്ഷ എഴുതിയ 19337 വിദ്യാര്‍ത്ഥികളില്‍ 19287 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.87 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേത് 99.63 ശതമാനവും ആണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10621 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ […]

Continue Reading

യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക; ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി, അപകടം പതിയിരുന്ന് കെഎസ്ടിപി പാത

കാസർകോട് ∙ യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക, കെഎസ്ടിപി പാതയിൽ ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി. തെരുവു വിളക്കുകൾ കത്താത്തതിനാൽ ഇതിലൂടെ പോകുമ്പോൾ ജാഗ്രത വേണം. മഴയിൽ അമിതവേഗത്തിൽ ഇതിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ റോഡിലേക്കു ഇടിഞ്ഞു വീണ മണ്ണ് കണ്ടുവെന്നു വരില്ല. അതിനാൽ അപകടം പതിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണു മണ്ണ് ഇടിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു കൂറ്റൻ കല്ല് റോഡിലേക്ക് വീണു. ഈ സമയം വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ അപകടം ഒഴിവായി. ഈ […]

Continue Reading

കാസർകോട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ലേലത്തില്‍ ആറ് കോഴികള്‍ പോയത് 7000 രൂപയ്ക്ക്

കാസർകോട്: 7000 രൂപ വിലയിടാൻ ഈ കോഴിക്കൾക്കെന്താ കൊമ്പുണ്ടോ എന്ന ല്ലേ. കൊമ്പൊന്നുമില്ലെങ്കിലും കാസർകോട് കോടതി കോംപ്ലക്സിൽ വന്ന് ഈ തുകയ്ക്ക് ലേലത്തിൽ പോയെങ്കിൽ കോഴി ചില്ലറക്കാരനല്ലെന്ന് ഊഹിക്കാം. ബദിയടുക്ക പോലീസ് ഒൻപതാം തീയതി പിടിച്ച ആറ് അങ്കക്കോഴികളാണ് 7000 രൂപയ്ക്ക് തിങ്കളാഴ്ച കാസർകോട് കോടതിയിൽനിന്ന്് ലേലത്തിൽ പോയത്. ഒൻപതിന് വൈകീട്ടോടെയാണ് കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. കെ.പി.വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയിൽനിന്നും പീലിത്തടുക്കയിൽനിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് […]

Continue Reading

ഷൂട്ടിങ്ങിന് അനുമതിയില്ലാത്തതിനാൽ സിനിമ നിർമാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി സംഘടനകൾ

കൊച്ചി: സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുത്തതിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. .സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത […]

Continue Reading

കുമ്പള പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കുമ്പള :കുമ്പള പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കുമ്പള പാലത്തിനു സമീപം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമാരൻ ഷൺമുഖം 62യാണ് മുങ്ങി മരിച്ചത്. ഉപ്പള യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരുടെയും നീണ്ട തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി ആത്മഹത്യയാണെന്ന് സംശയം പോലീസ് രേഖപ്പെടുത്തി.

Continue Reading

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു

Continue Reading

പിന്‍മാറി വ്യാപാരികള്‍; നാളെ കടകള്‍ തുറക്കില്ല; മുഖ്യമന്ത്രിയുമായി ചര്‍ച്ച

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാളെ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി വ്യാപാരികള്‍. വിഷയത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നത് മൂലമാണ് കടകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ […]

Continue Reading

കേരള വാട്ടർ അതോറിറ്റി ബോവിക്കാനം എ.ഇ.ഓഫീസിൽ വെള്ളക്കരം അടക്കാൻ സംവിധാനം വേണം. അനീസ മൻസൂർ മല്ലത്ത് നിവേദന മയച്ചു

മുളിയാർ: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളക്കരം അടക്കാൻകെ.ഡബ്യു.എ. ബോവിക്കാനം അസിസ്റ്റൻ്റ് എഞ്ചിനിയർ ഓഫീസിൽ സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം അയച്ചു. നിലവിൽ അഞ്ഞൂറിൽ അധികം ഉപഭോക്താക്കൾമുളിയാർ പഞ്ചായത്തിലുണ്ട്. രണ്ടാംഘട്ട ജലജീവൻ പദ്ധതി കൂടി നടപ്പിലാകുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ സെക്ഷന് കീഴിൽവരും.ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സ്ഥിരമായോ, മാസത്തിലെനിശ്ചിത ദിവസങ്ങളിലോ വെള്ളക്കരം സ്വീകരിക്കാൻ നടപടി വേണം.നിവേദനത്തിൽ ആവശ്യപ്പെട്ടു.

Continue Reading

വാക്സിനേഷൻ കേന്ദ്രങ്ങളിൽ സംഘർഷം തുടർകഥ: കുമ്പളയിൽ വാർഡ് അടിസ്ഥാനത്തിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ.കുമ്പളയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് വാർഡുകൾ തോറും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു. കാസർഗോഡ് മുനിസിപ്പാലിറ്റി അടക്കം വിവിധ കേന്ദ്രങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ സൗകര്യമേർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കുമ്പളയിലും ഇത്തരത്തിൽ വാർഡുകൾ തോറും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്താനായാൽ തിരക്കും, സംഘർഷാവസ്ഥയും ഒഴിവാക്കാനാവും. ഇതിനായി അടിയന്തിര ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ […]

Continue Reading