ഉദുമയില്‍ നാളെ മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം

ഉദുമ ▪️കോവിഡ് വ്യാപന വര്‍ധനവും ഉയര്‍ന്ന ടി.പി.ആര്‍. നിരക്കും കാരണം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള ഉദുമയില്‍ പഞ്ചായത്ത് ജാഗ്രത സമിതി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണത്തിന് ഇളവ്. ബുധനാഴ്ച മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന നേതാക്കള്‍, ഡ്രൈവേര്‍സ് യൂണിയന്‍ നേതാക്കള്‍, പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍, […]

Continue Reading

18 വയസിന് മുകളിലുള്ള 44 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ ഇതുവരെ 18 വയസിന് മുകളിലുള്ള 44 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തേക്ക് ഈ മാസം മാത്രം രണ്ടാം ഡോസ് വാക്‌സിനായി 60 ലക്ഷം ഡോസ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

മെമ്പറിന്റെയും ജനങ്ങളുടെ മികച്ച സഹകരണത്തിൽ കോയിപാടിയിൽ ടി പി ആർ കുറയുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽകോയിപാടി വാർഡിൽ പ്രകടമാകുന്ന മെമ്പറിന്റെയും ജനങ്ങളുടെ സഹകരണം ആശാവഹമാണ്. സബൂറ മെമ്പർ…..അഭിനന്ദനങ്ങൾ 10.7.2021 ന് ഉച്ചയ്ക്കു ശേഷവും 20-ാം വാർഡിൽ പെർവാഡ് ഹെൽത്ത് സെൻററിൽ വെച്ച് 12.7.2021 ന്കോവിഡ് സ്രവ പരിശോധന നടത്താൻ ഗ്രാമ പഞ്ചായത്ത്മെമ്പർ ശ്രീമതി സബൂറ.എം തയ്യാറാണന്ന് അറിയിച്ചത്. രാവിലെ ഹെൽത്ത് ടീം എത്തിയപ്പോൾ തന്നെ തിരക്കോട് തിരക്ക്.എല്ലാവരും ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ റെഡിയായി വന്നിട്ടുണ്ട്.510 പേരുടെ പരിശോധന നടത്തിയപ്പോൾ 8 പൊസിറ്റീവ് കേസുകൾ കണ്ടെത്തിത്തിയിട്ടുണ്ട്. വളരെ നന്നായി ക്യാമ്പ് സംഘടിപ്പിച്ച്,ഇത്രയും […]

Continue Reading

ജില്ലയുടെ തീരദേശ ജനതയുടെ സംരക്ഷണത്തിന് സമഗ്രമായ പദ്ധതികൾ തന്നെ വേണം.

കുമ്പള. കാലവർഷം തുടങ്ങിയാൽ ജില്ലയിലെ തീരദേശ ജനതയുടെ നെഞ്ചിൽ തീയാണ്. ഓരോ മഴക്കാലത്തും കലിതുള്ളിയെത്തുന്ന കടൽ തീരദേശ ജനതയ്ക്ക് നൽകുന്നത് തോരാകണ്ണുനീർ മാത്രം. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതുതന്നെയാണ് സ്ഥിതി. സമഗ്രമായ പദ്ധതികളും, പുനരധിവാസവുമൊക്കെ പറഞ്ഞു കേൾക്കുമെ ങ്കിലും എല്ലാം കടലാസിലും, വാക്കിലുമൊതുങ്ങുന്നു. വർഷാവർഷം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി ആശ്വാസവാക്കുകൾ ചൊരിഞ് വാഗ്ദാനങ്ങൾ നൽകി മടങ്ങും. പിന്നീട് അവരെ കാണണമെങ്കിൽ അടുത്ത കടലാക്രമണ സമയത്തെന്ന് അനുഭവസ്ഥർ പറയുന്നു. ഒരു പതിറ്റാണ്ട്ന്റെ കഥ […]

Continue Reading

ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; സമരം നടത്താനൊരുങ്ങി സമസ്ത

കോഴിക്കോട്: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടറിയേറ്റിന് മുമ്പില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം നടത്താനും തീരുമാനിച്ചു. സംസ്ഥാന വ്യാപകമായിട്ടാവും പ്രതിഷേധ സമരം നടത്തുകയെന്നും വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് സമാനമായി കളക്ടറേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ […]

Continue Reading

സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; കടകള്‍ എല്ലാദിവസവും തുറക്കണമെന്ന് ഐ.എം.എ.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക കുറക്കുകയാണ് വേണ്ടതെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ‘കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും […]

Continue Reading

മൂന്ന് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി ഗോപാലൻ, ഉഷ ദമ്പതികൾ മാതൃകയായി.

ബോവിക്കാനം: സാമ്പത്തിക പരാധീനത മൂലം ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ പറ്റാതെ സ്കൂൾപഠനം അവതാളത്തിലായിപ്രയാസം അനുഭവിച്ചമൂന്ന് വിദ്യാർത്ഥി കൾക്ക് പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ അനുവദിച്ച് മുളിയാർ ആലിങ്കാൽസ്വദേശികൾ മാതൃകയായി. കേരള ബാങ്ക് കാസർകോട് മെയിൻ ബ്രാഞ്ച് കലക്ഷൻ ഏജൻ്റ് ഗോപാലൻ, മുളിയാർ കുടുംബശ്രീ സിഡിഎസ്.അംഗംഉഷ ദമ്പതികളാണ്കുട്ടികളുടെ പ്രയാസം ഉൾകൊണ്ട് സിങ്കപ്പൂരിൽ എഞ്ചിനിയറായ മകൾ ഗായത്രി ഗോപാൻ്റെ വകയായി ഫോണുകൾ സംഘടിപ്പിച്ചത്. ശരീര സൗന്ദര്യ മൽസരത്തിൽ മിസ്റ്റർ കാസർകോടായി തെരഞ്ഞെടുത്ത ഗണേഷ് ഗോപാൽ മകനാണ്.ഫോണുകൾ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ നടപ്പിലാക്കി വരുന്ന ജനകീയ ഹോട്ടൽ ചെങ്കള ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.

പഞ്ചായത്ത് കോംബൗണ്ടിനകത്ത്കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കും.ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്‌രിയ, വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അൻഷിഫാ അർഷാദ്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം എടനീർ,വാർഡ് മെമ്പർമാരായ ബഷീർ എൻ എ, സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്,ഹസീന റഷീദ്, രാഘവേന്ദ്ര മിസിരിയ ,ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഷിബി, സി ഡി എസ് ചെയർപേഴ്‌സണ് […]

Continue Reading

ഓൺലൈൻ പഠന സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയം – കെ.എസ്.ടി.യു.

കാസറഗോഡ് : കോവിഡ് മഹാമാരി വന്ന് ഒന്നര വർഷമായിട്ടും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി ഗഫൂർ ദേളി അഭിപ്രായപ്പെട്ടു. വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എ.ഇ ഒ ഓഫീസ് നില്പ് സമരം കാസർഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.യു ഉപ ജില്ല പ്രസിഡണ്ട് സിദ്ദീഖ് നായ്മാർമൂല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സമീർ തെക്കിൽ ജില്ലാ […]

Continue Reading

മുറ്റത്തെ ഷെഡിൽ നിന്നും കാർ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് കുട്ടികൾ കിണറ്റിൽ വീണു; ഒടുവിൽ അത്ഭുതരക്ഷ

കൂരാലി: പൊൻകുന്നത്ത് വീട്ടുമുറ്റത്ത് ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കിണറിന്റെ ഭിത്തിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. കാർ കിണറിന്റെ ഭിത്തി തകർത്താണ് ഇടിച്ചുനിന്നത്. തുടർന്ന് കിണറിന്റെ മുകളിലിട്ട ഗ്രില്ലിൽ ഇരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ കുടുംബവീട്ടിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങുകയായിരുന്നു. ഭിത്തി തകർത്ത കാർ കിണറിന്റെ […]

Continue Reading