ഖത്തറിലേക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

ഖത്തറിലേക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ് : ഇന്ത്യന്‍ എംബസി വിശദീകരിച്ച പ്രധാന പോയന്റുകള്‍ താഴെ പറയുന്നവയാണ് കോവിഷീല്‍ഡ് ഉള്‍പ്പടെ ഖത്തര്‍ അംഗീകരിച്ച വാക്സിന്‍ പൂര്‍ത്തിയാക്കിയ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ രക്ഷിതാക്കളെ അനുഗമിക്കുന്ന 17 വയസുവരെയുള്ള വാക്സനെടുക്കാത്ത കുട്ടികള്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണ്ടി വരും. 2.വാക്സിനെടുക്കാത്ത രക്ഷിതാക്കള്‍ക്കും അവരെ അനുഗമിക്കുന്ന കുട്ടികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും, ഭാഗികമായി വാക്സിനെടുത്തവരും, വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവരും നിര്‍ബന്ധിതമായ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. […]

Continue Reading

എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ▪️http://keralapareekshabhavan.in▪️http://sslcexam.kerala.gov.in▪️www.results.kite.kerala.gov.in▪️http://results.kerala.nic.in▪️www.prd.kerala.gov.in▪️www.sietkerala.gov.in

Continue Reading

ആ വെളിച്ചം അണഞ്ഞ് പോയിട്ട് ഇന്നേക്ക് 13 വർഷങ്ങൾ ‘ബി സുലൈമാൻ സാഹിബ്‌ മുളിയാറിലെ ഹരിത രാഷ്ട്രീയത്തിന്റെ കാവലാൾ’

മുളിയാറിന്റെ മുഖമായിരുന്ന, താങ്ങും തണലുമായിരുന്ന ബി.സുലൈമാൻ സാഹിബ് വിട പറഞ്ഞിട്ട് ഇന്നേക്ക് 13 വർഷങ്ങൾ.മുളിയാറെന്ന നാടിനും നാട്ടുകാർക്കും സങ്കടത്തോടെയല്ലാതെ ജൂലൈ 12 എന്ന ദിവസത്തെ ഓർക്കാൻ കഴിയില്ല…ഞങ്ങൾക്ക് വെറുമൊരു പഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കിൽ മുസ്ലീം ലീഗിന്റെ നേതാവോ മാത്രമായിരുന്നില്ല അദ്ദേഹം..ഒരു നാടിനെ, നാട്ടുക്കാരെ വികസനത്തിലേക്ക് നയിച്ച നേർവഴിയിലേക്ക് നയിച്ച ഞങ്ങളുടെ നാടിന്റെ പിതൃതുല്യനായിരുന്നു ആ നേതാവ്..അദ്ദേഹം ആ പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും ഈ നാട് വളർന്നേനെ,മുസ്ലീം ലീഗിന്റെ പച്ചപ്പതാക മുളിയാറിന്റെ മണ്ണിൽ ഇനിയും ഉയരങ്ങളിൽ പാറിയേനെ…“പ്രിയപ്പെട്ട […]

Continue Reading

നീറ്റ് പരീക്ഷ സെപ്തംബർ 12ന്,​ നാളെ വൈകിട്ട് മുതൽ അപേക്ഷിക്കാം

മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യമെമ്പാടും സെപ്തംബർ 12ന് നടക്കും. നാളെ (ജൂലായ് 13) വൈകിട്ട് 5 മണി മുതൽ എൻ.ടി.എ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം […]

Continue Reading

കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് നാളെ ചുമതലയേല്‍ക്കും

കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ജൂലൈ 13 ന് രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റില്‍ ചുമതയേല്‍ക്കും. രാവിലെ 11 ന് ഉദ്യോസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവര്‍. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ […]

Continue Reading

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്. കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. ‘കൊവിഡ് […]

Continue Reading

പെരുന്നാള്‍ നമസ്‌ക്കാരത്തിന് ഇളവ് വേണമെന്ന് സമസ്ത; ‘സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്’

വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് ഇളവുവേണമെന്ന ആവശ്യത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം […]

Continue Reading

ഓണത്തിന് ഒരു മുറം പച്ചക്കറി : മല്ലം മൂന്നാം വാർഡ് തല വിത്ത് വിതരണം നടത്തി.

മല്ലം: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് മല്ലം വാർഡ് തല വിതരണം എസ്.ഡി.പി. എ എൽ പി സ്കൂളിൽ വെച്ച് മുളിയാർ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് വിതരണം ചെയ്തു.പുഷ്പ ലത മല്ലം, ഗംഗാധരൻ തോട്ടക്കാർ, അബ്ദുൽ റഹിമാൻ മുണ്ടപ്പള്ളം, ബിന്ദു മല്ലം , നിഷ ബോവിക്കാനം ജഗ്ഗപ്പൻ തോട്ടക്കാർ തുടങ്ങി നിരവധി കർഷകർ സംബന്ധിച്ചു.

Continue Reading

ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജൂലൈ 15 മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ഒരുപാട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നിലവിൽ അർമേനിയ വഴി 14 ദിവസം താമസിച്ചു കൊണ്ടാണ് ദുബായിൽ പോകുന്നത്.

Continue Reading

ഇളവ് ഇല്ല :കുമ്പള വ്യാപാരി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ട്‌, സി ഐ പ്രമോദ് എന്നിവരുമായി വീണ്ടും ചർച്ച നടത്തി.

കുമ്പള. കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദി ക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ – യൂസഫ്, കുമ്പള സി ഐ പ്രമോദ് എന്നിവരുമായി വീണ്ടും ചർച്ച നടത്തി. കഴിഞ ഒരാഴ്ചക്കാലമായി കുമ്പള പഞ്ചായത്ത് പരിധിയിൽ ത്രിബിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.ടി പി ആർ നിരക്ക് കുമ്പളയിൽ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സീസൺ സമയത്ത് കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചർച്ച നടത്തിയത്.ചർച്ചയിൽ വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, സ്റ്റാന്റി കമ്മിറ്റി ചെയർമാൻ […]

Continue Reading