ഗ്ലോബൽ കെ.എം.സി.സി വാട്ടർ പ്രഷർ മെഷീൻ നൽകി

കുമ്പള: കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തങ്ങൾക്കായി കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി വാട്ടർ പ്രഷർ മെഷീൻ നൽകി. കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ ഉപകരണം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് കൈമാറി.കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ താഴെ കൊടിയമ്മ, അബ്ബാസ് പൂക്കട്ട, അബ്ദുൽ റഹിമാൻ കുദിരകണ്ടം, അസീസ് പള്ളത്താമാർ, അബ്ദുൽ റഹിമാൻ ബി.പി, പി.എസ്. അബ്ബാസ്, സിദ്ധീഖ് ഐ.ൻ.ജി,മഷൂദ് ആരിക്കാടി, ആഷിഫ് ആരിക്കാടി നിസാമുദ്ധീൻ കൊടിയമ്മ, ഷാഫി മംഗൽപ്പാടി, […]

Continue Reading

ഇന്ധനവില വർദ്ധന; ജീവിതത്തിൽ ബുദ്ധിമുട്ടുകളില്ലെങ്കില്‍ സന്തോഷം ആസ്വദിക്കാനാവില്ലെന്ന് മധ്യപ്രദേശ് മന്ത്രി

രാജ്യത്തെ ഇന്ധനവില വർധനയിഷ പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഓം പ്രകാശ് പറഞ്ഞു. നിങ്ങള്‍ സന്തോഷത്തിലായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഇത്തരത്തിലുള്ള വിഷമഘട്ടങ്ങള്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഓംപ്രകാശ് വിമര്‍ശിച്ചു. ഒരു പഴയ പാര്‍ട്ടി പോളിയോ വാക്‌സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി […]

Continue Reading

തെറ്റായ രീതിയിൽ ഡബിൾ മാസ്ക്‌ ധരിച്ചാൽ ഓക്സിജൻ ലെവൽ താഴാൻ സാധ്യതയെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്‌

ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് സാനിറ്റെെസര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ പല വകഭേദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെെറസില്‍ നിന്ന് രക്ഷനേടാന്‍  മാസ്ക് വയ്ക്കുക എന്നതാണ് ഇപ്പോള്‍ നാം എല്ലാവരും ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോഴിതാ മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്.ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.അത് തന്നെയാണോ കാരണമെന്നറിയാൻ വീണ്ടും അതേപോലെ മാസ്ക് ധരിപ്പിച്ചു നോക്കിയപ്പോൾ […]

Continue Reading

ചന്ദ്രഗിരി ലയൺസ് ക്ലബ് മൂസ ശരീഫിനെ ആദരിച്ചു

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മോട്ടർ സ്പോർട്ട് താരവും കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നോമിനേഷനിലേക്ക് നാമനിർദ്ദേശം ലഭിക്കുകയും ചെയ്ത കാസറഗോഡ് മൊഗ്രാൽ സ്വദേശി മൂസ ഷരീഫിനെ ആദരിച്ചു. ചടങ്ങിൽ ക്ലബ്പ്രസിഡൻറ് ഇക്ബാൽ പട്ടുവം എം ജെ എഫ് മെമന്റോ നൽകി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ജലീൽ കക്കണ്ടം ഷാൾ അണിയിച്ചു. ക്ലബ് സെക്രട്ടറി അബ്ദുൾ ഖാദർ തെക്കിൽ , ട്രഷറർ മഹമൂദ് എരിയാൽ, മറ്റു അംഗങ്ങളായ […]

Continue Reading

കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തി മാതൃകയായി.

പൈക്ക: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ‘യൂത്ത് കെയർ’ പരിപാടിയുടെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ പൈക്ക പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്ങപ്പള്ളം മുതൽ ചൂരിപ്പള്ളം വരെയുള്ള റോഡിനു ഇരുവശത്തുമായി വളർന്നു പന്തലിച്ചു കിടന്നിരുന്ന ചെടികളും കാട്ടു മരങ്ങളും വെട്ടിമാറ്റുകയും ശുചീകരണം നടത്തുകയും ചെയ്തു.കാട് മൂടി കിടക്കുന്നതിനാൽ ഇതിലൂടെ പോകുന്ന വാഹന ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.ഡി.സി.സി ജനറൽ സെക്രട്ടറി സി.വി.ജെയിംസ് ഉദ്‌ഘാടനം ചെയ്തു.ഡെങ്കി പനിയും, കോറോണയും വ്യാപകമായ ഈ സമയത്തുയൂത്ത് കോൺഗ്രസ് നടത്തിവരുന്ന ഇത്തരം […]

Continue Reading

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

കാസര്‍കോട്:ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ.സത്യേന്ദ്രന്റെ മകന്‍ എസ്.അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.എന്നാല്‍ പരിശോധനയില്‍ മരണ കാരണം കണ്ടത്താനായില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെയാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. എടനീരിലെ രഞ്ജിനിയാണ് അന്‍വേദിന്റെ മാതാവ്.ഏക സഹോദരന്‍ രണ്ട് വയസുള്ള ഋത്വേദ്.കാസര്‍കോട് ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. […]

Continue Reading

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗം കണ്ടത്തിയതില്‍ രണ്ട് വയസ്സുള്ള കുട്ടിയും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാരനടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി രണ്ടു പേര്‍ തലസ്ഥാനത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ്. ഇതില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 18 ആയി. ഇന്ന് പരിശോധിച്ച 26 പേരുടെ ഫലം നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് […]

Continue Reading

ലോക്ഡൗണ്‍ ലംഘിച്ച് കറങ്ങാനിറങ്ങി: വഴിതെറ്റി അമരാട് വനത്തിനുള്ളില്‍ അകപ്പെട്ട് കാസറഗോഡ് യുവാക്കള്‍; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രക്ഷ

കോഴിക്കോട്: വനത്തില്‍ അകപ്പെട്ടു പോയ വിനോദസഞ്ചാരികളായ യുവാക്കളെ കണ്ടെത്തി. ലോക്ക്ഡൗണ്‍ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തില്‍ പ്രവേശിക്കുകയും വനാതിര്‍ത്തിയില്‍ നിന്നും വഴിതെറ്റിപ്പോകുകയും ചെയ്തവരെയാണ് ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് സഹോദരന്‍ അബ്ദുള്ള എന്നിവരാണ് വനത്തില്‍ അകപ്പെട്ടത്. താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ യുവാക്കള്‍ ശനിയാഴ്ചയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാട്ടിലേക്ക് യാത്ര പോയത്. എന്നാല്‍ വനാതിര്‍ത്തിയിലെത്തിയപ്പോള്‍ ദിശതെറ്റി. വാഹനം റോഡരികില്‍ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്. വനാതിര്‍ത്തിയില്‍ നിന്നും 15 […]

Continue Reading

ചെറിയാലംപാടിയിലെ സി എ ഉമർ (80) മരണപെട്ടു

ചെറിയാലംപാടിയിലെ സി എ ഉമർ (80) മരണപെട്ടു ഭാര്യ ആയിഷ മക്കൾ മുഹമ്മദ്‌ (സൗദി ) അബൂബക്കർ, അബ്ദുൽ റഹ്മാൻ, ലത്തീഫ്, താഹിറ, കമറുന്നിസ്സ, റാബിയ, ഹാജറ മയ്യത്ത് ആലംപാടി ഖിള്ർ ജുമുഹമസ്‌ജിദിൽ ഖബറടക്കി

Continue Reading

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

മഞ്ചേശ്വരം മണ്ഡലം കെ എം സി സി അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് അബു ദാബി അൽ വഹ്ദ മാളിനടുത്ത് വെച്ച് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി പത്ത് മണിക്ക് അവസാനിച്ചു . നിരവധി പേര് രക്തം നൽകാൻ തയ്യാറായി .രക്തദാന ക്യാമ്പിന് ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് ഈറോഡി, സവാദ് ബന്ദിയോട് എന്നിവർ നേതൃത്വം നൽകി . മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള അദ്ധ്യക്ഷത […]

Continue Reading