കേന്ദ്ര സർവ്വകലാശാല പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുധത്തിൽ മൂന്നാം റാങ്ക് സ്വന്തമാക്കി കാസർകോട്ടെ അയ്ഷ ഷബ്ന

കാസർകോട്: കേന്ദ്ര സർവ്വകലാശാല കേരളക്ക് കീഴിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻ്റ് പോളിസി സ്റ്റഡീസ് വിഭാഗം 2019-21 വർഷത്തെ മാസ്റ്റർ ബിരുധ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി കാസർകോട്ടെ അയ്ഷ ശബ്ന. കാസർകോട് ഫോർട്ട് റോഡിലെ എ.എ അബ്ദുല്ല കുഞ്ഞിയുടെയും ഹഫ്സ കരിപ്പൊടിയുടെയും മകളാണ് അയ്ഷ ശബ്ന.കാസർകോട് ഗവ: കോളജിലായിരുന്നു ബിരുധ പഠനം. തളങ്കര ദഖീറത്ത് സ്കൂൾ, തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ പ്ലസ്ടു പഠനങ്ങൾ. നേരത്തേ തൻബീഹുൽ ഇസ്ലാം സ്കൂളിലെ […]

Continue Reading

വ്യാപാരി ദ്രോഹ നടപടി പിന്‍വലിക്കണം; ബദിയഡുക്കയിലെ വ്യാപാരികളും ജീവനക്കാരും നാളെ പിച്ചയെടുപ്പ് സമരം നടത്തും

ബദിയഡുക്ക▪️കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയഡുക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ ബദിയഡുക്ക ടൗണിലും സര്‍ക്കാര്‍ ഓഫീസിലും പിച്ചയെടുപ്പ് സമരം നടത്തും.നോട്ടു നിരോധനവും, ജി എസ് ടി യും, ഒന്നാം കോവിഡ് തരംഗവും മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും കെട്ടുതാലി വരെ പണയപ്പെടുത്തിയും സീസണ്‍ കച്ചവടമെങ്കിലും നേടി എങ്ങനെയെങ്കിലും സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ നോക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വേട്ടയാടി വന്നത്. വ്യാപാരികളെ മാത്രം ലക്ഷ്യം വച്ച് കൊണ്ട്അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ടിപിആര്‍ നിശ്ചയിച്ച് A,B,C,D […]

Continue Reading

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ ജൂലൈ 21ന്

കോഴിക്കോട്: ഇന്നലെ (10-7-2021ശനി) ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ഇന്നു ദുൽഖഅദ് 30 പൂർത്തിയാക്കി (12-7-2021) തിങ്കൾ ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ (21-7-2021 ബുധൻ) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ […]

Continue Reading

കാസർകോട് ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ്19 വാക്‌സിനേഷൻ ജൂലൈ 14 മുതൽ

കാസറഗോഡ് :ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാജൻ കെ ആർ അറിയിച്ചു .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി, ജില്ലയിലെ മുഴുവൻ താലൂക്ക് ആശുപത്രികൾ , കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് .ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ പൂർത്തിയാകുന്നത് വരെയുള്ള എല്ലാ ബുധനാഴ്‌ചകളിലും ഇവർക്ക് വാക്‌സിനേഷൻ നൽകും.വാക്‌സിനേഷൻ ആവശ്യമുള്ള ഗർഭിണികൾ ആവശ്യമായ വിവരങ്ങൾ cowin.gov.in എന്ന പോർട്ടലിൽ […]

Continue Reading

സ്നേഹിക്കാനും സഹായിക്കാനും മനസുള്ളവരാണ് കാസർകോട്ടെ ചുള്ളന്മാർ,കണ്ടാൽ സിനിമാ നടന്മാർ പിറകിൽ നിൽക്കും താജുദ്ദീൻ വടകര

ഖല്‍ബാണ് ഫാത്തിമ എന്ന മ്യൂസിക് വീഡിയോയിലെ നെഞ്ചിനുളളില്‍ നീയാണ് ഫാത്തിമ എന്ന പാട്ടിലൂടെ കേരളത്തില്‍ വലിയ ആരാധകരെ സൃഷ്ടിച്ചെടുത്ത ​കലാകാരനാണ് താജുദ്ദീന്‍ വടകര. ചായക്കടയിലും ​ഗള്‍ഫിലുമൊക്കെ ജീവിക്കാനായി ജോലി ചെയ്തിരുന്ന തന്റെ സൗഭാ​ഗ്യങ്ങള്‍ക്ക് കാരണം ഖല്‍ബാണ് ഫാത്തിമയാണെന്ന് താജുദ്ദീന്‍ പറയുന്നു. പരിപാടികളുമായി വിദേശ രാജ്യങ്ങളിലും വിവിധ സ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും കാസര്‍കോട് പോലെ നന്മയും സ്നേ​ഹവുമുളള ഒരു സ്ഥലവും വരില്ലെന്നാണ് താജുദ്ദീന്റെ വ്യക്തിപരമായ അനുഭവങ്ങള്‍.കൊല്ലം ഷാഫിയുമായി ഒരുമിച്ച്‌ കാസര്‍കോട് ഒരു പ്രോ​ഗ്രാം ചെയ്യുന്നതിനായി എത്തിയപ്പോള്‍ സ്റ്റേജില്‍ കയറുന്നതിന് മുന്‍പായി […]

Continue Reading

മഞ്ചേശ്വരം വോര്‍ക്കാടിയില്‍ കുമ്പള എക്‌സൈസിന്റെ വാഹന പരിശോധന ഓട്ടോയില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി

കാസര്‍കോട് ▪️മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടിയില്‍ വെച്ച് 10 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മദ്യം കടത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലാണ്. ലിയോ ഡിസൂസക്ക് എതിരെ കുമ്പള എക്‌സൈസ് ഇൻസ്പെക്ടർ അഖിൽ കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി സുരേശനും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹമീദ്. എം, പ്രസന്ന കുമാര്‍, ഡ്രൈവര്‍ സത്യന്‍ ഇ കെ എന്നിവര്‍ ഉണ്ടായിരുന്നു.

Continue Reading

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം താനാളൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ […]

Continue Reading

കോയിപ്പാടി സ്കൂളിൽ മൊബൈൽ ചാലഞ്ച് വഴി 5 ഫോണുകൾ വിതരണം ചെയ്തു.

കുമ്പള. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുമ്പള കോയിപ്പാടി ജിഎൽപി സ്കൂളിലെ 5 കുട്ടികൾക്ക് മൊബൈൽ ചാലഞ്ച് വഴി സംഘടിപ്പിച്ച ഫോണുകൾ വിതരണം ചെയ്തു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയാണ് 2 ഫോണുകൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സബൂറ ഫോണുകൾ വിതരണം ചെയ്തു. സ്കൂൾ എച്ച് എം പ്രസീത കുമാരി, എസ് എം സി ചെയർമാൻ അഷ്റഫ്, പിടിഎ പ്രസിഡണ്ട് ഹമീദ് എന്നിവർ സംബന്ധിച്ചു. ഫോട്ടോ : കുമ്പള കോയിപ്പാടി സ്കൂളിലെ കുട്ടികൾക്ക് […]

Continue Reading

കാസർകോടിന്റെ ജനകീയ ഡോക്ടർ നരസിംഹ ഭട്ട് നിര്യാതനായി

ഡോക്ടർ നരസിംഹ ഭട്ട് സാധാരണക്കാരന് എന്നും കൈത്താങ്ങായിരുന്നു.മെഡിക്കൽ മേഖലകൾ കച്ചവട കേന്ദ്രമാക്കി മാറ്റുന്ന ഈ കാലത്ത് ഡോക്ടർ നരസിംഹ ഭട്ട് മാതൃകയാണ് .ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നരസിംഹഭട്ട്(68)ന്റെ മരണം .ശിശു രോഗ വിദഗ്ദ്ധനായിരുന്നു അദ്ദേഹം, തന്റെ രോഗികളിൽ നിന്ന് തുച്ഛമായ തുക മാത്രം ഈടാക്കിനാട്ടുകാർക്ക് ആശ്വാസമാവുകയായിരുന്നു. മൃഗസ്നേഹികൂടിയായായ ഡോക്ടർഅലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്ക് തന്റെ വീടിന്റെ പുറത്ത് എന്നും ഭക്ഷിക്കാൻ നൽകുമായിരുന്നു

Continue Reading

മാലാഖയായി ഡി മരിയയുടെ ഏക ഗോൾ; തലമുറകളുടെ സ്വപ്‌നസാക്ഷാത്കാരം; മെസിക്കും അർജന്റീനയ്ക്കും കപ്പ്; മരക്കാനയിൽ വീണ്ടും ബ്രസീലിന് കണ്ണീർ

തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു. ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയിലൂടെ മുന്നിലെത്തിയ മെസിയും കൂട്ടരും പിന്നീട് പിന്നോട്ട് പോയില്ല. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിൻറെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് പാഞ്ഞപ്പോൾ ഗോളി […]

Continue Reading