രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു

കൊല്ലം: കൊട്ടാരക്കര പുത്തൂർ കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. അജിത്- ആതിര ദമ്പതി കളുടെ മകൾ ആദിത്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Continue Reading

‘വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ 10,000 രൂപ, അപേക്ഷിക്കാൻ 100 രൂപയെന്ന് വ്യാജൻ’; അക്ഷയയിലേക്ക് ഓടി രക്ഷിതാക്കൾ; പണം കവരുന്നത് യുപിയിലെ കമ്പനിയിലേക്കും; ഇനിയും പഠിക്കാതെ മലയാളികൾ

കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് പഠനസഹായമായി 10,000 രൂപ നൽകുന്നെന്നും രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം മതിയെന്നുമൊക്കെ ചേർത്തുള്ള വിശ്വസിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ വ്യാജ സന്ദേശം സോഷ്യൽമീഡിയയിൽ പറന്നുനടക്കുന്നുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഇതുംകേട്ട് നൂറുകണക്കിന് രക്ഷിതാക്കളാണ് കുട്ടികളുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി അക്ഷയയിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടന്ന തട്ടിപ്പിന്റെ അതേമാതൃകയിലാണ് ഇത്തവണയും തട്ടിപ്പ്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഈ വ്യാജവാർത്തയിൽ വിശ്വസിച്ച് രക്ഷിതാക്കൾ അക്ഷയയിലേക്ക് എത്തുമ്പോൾ തിരിച്ചയച്ചും വിശദീകരിച്ചും കുഴങ്ങുകയാണ് അക്ഷയ ജീവനക്കാർ. എങ്കിലും വിശ്വാസം […]

Continue Reading

ചെര്‍പ്പുളശ്ശേരിയിലെ ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ്; ബാങ്ക് അടച്ചു പൂട്ടി, സംഘപരിവാരം തട്ടിയത് ലക്ഷങ്ങൾ

ചെർപ്പുളശേരിയിൽ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി സംഘപരിവാർ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. നിരവധി നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് അടച്ചുപൂട്ടി. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ പരാതി. ബാങ്ക്‌ നടത്തിപ്പിൽ പങ്കില്ലെന്ന്‌ ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെ ബാങ്കിന്റെ ബിജെപി ബന്ധം ബാങ്ക്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ വ്യക്തമാക്കി. എന്നാൽ, ഒരു വ്യക്തിക്ക്‌ മാത്രമായി തട്ടിപ്പ്‌ നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന്‌ കഴിയൂവെന്നും […]

Continue Reading

മല്ലം മൂന്നാം വാർഡിൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മല്ലം: മുളിയാർ പഞ്ചായത്തിൽ കോവിഡ് ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹാചര്യത്തിൽ വിവിധ വാർഡുകളിൽ നടന്ന് വരുന്ന ക്യാമ്പിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ മല്ലം എസ്.ഡി.പി.എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ടെസ്റ്റ് ക്യാമ്പിൽ തൊഴിൽ ഉറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ,വ്യാപരികൾ ,ഡ്രൈവർന്മാർ, കർഷകർ അടക്കം നിരവധി പേർ സെബിൾ നൽകാൻ എത്തിയിരുന്നു.ക്യാമ്പിന് പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ്, ലാമ്പ് ടെക്നിഷ്യൻ പ്രമീള, ദിവ്യ, രാജൻ, ആശ പ്രവർത്തകരായ ബിന്ദു മല്ലം, നിഷ ബോവിക്കാനം എന്നിവർ […]

Continue Reading

‘ഞങ്ങള്‍ക്ക് മുസ്ലിങ്ങളുടെ കഴുത്തറക്കാനാകും’: കൊലവിളിച്ച് ബിജെപി വക്താവ്; നടപടിയെടുക്കാതെ പോലീസ്

ഗുഡ്ഗാവ്: മുസ്ലിങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കാതെ ഹരിയാന പോലീസ്. നൂറുകണക്കിന് പോലീസ് നോക്കിനില്‍ക്കേയായിരുന്നു ബിജെപി വക്താവ് സൂരജ് പാല്‍ ആമുവിന്റെ കൊലവിളി. മഹാപഞ്ചായത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇയാള്‍ മുസ്ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതുവരെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Continue Reading

കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയൊരുക്കി കാസര്‍കോട് നഗരസഭ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃകയാണ് കാസര്‍കോട് നഗരസഭ നടപ്പിലാക്കിയത്. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം നന്നായി കുറച്ചു കൊണ്ടുവരാന്‍ നഗരസഭയ്ക്കായി. ബോധവത്ക്കരണ പരിപാടികളും യജ്ഞങ്ങളും നഗരസഭയിലെ ജനങ്ങളെ കാര്യമായി സ്വാധീനിച്ചതിലൂടെയാണ് നിലവില്‍ കാറ്റഗറി ബി വിഭാഗത്തില്‍ നഗരസഭ നില്‍ക്കുന്നത്. രണ്ടാം തരംഗ സമയത്തെ ലോക് ഡൗണിന് ശേഷം ആദ്യ ആഴ്ചകളില്‍ കാസര്‍കോട് നഗരസഭ എ വിഭാഗത്തിലായിരുന്നു. […]

Continue Reading

ശബരിമലയിൽ ഭക്തർക്ക് അനുമതി; ഒരുദിവസം 5000 പേർക്ക് ദർശന സൗകര്യം

ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തർക്ക് അനുമതി. ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശന സൗകര്യം ഉണ്ടാവുക. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. 48 മണിക്കൂറിനള്ളിൽ എടുത്ത കൊവിഡ് ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊവിഡ് രണ്ട് ടോസ് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. വെർച്വൽ ക്യൂ സംവിധാനത്തിൽ […]

Continue Reading

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല: ഒറ്റ കുട്ടിയ്ക്ക് എയിംസ്, ഐഐടി പ്രവേശന യോഗ്യത; യോഗി സര്‍ക്കാറിന്റെ പോപ്പുലേഷന്‍ ബില്ല്

ലഖ്നൗ: രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കാനിരിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരടിലാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തര്‍പ്രദേശ് പോപ്പുലേഷന്‍ ബില്‍ 2021 കരട് നിയമമായി കഴിഞ്ഞാല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ഇവരെ വിലക്കും. നിയമത്തിന്റെ കരട് രൂപത്തിന് പൊതുജനാഭിപ്രായം സമാഹരിക്കാനായി ജൂലൈ 19 വരെ സംസ്ഥാന നിയമകമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം […]

Continue Reading

ഐ ക്യു എസ് വാർഷിക സമാപന സമ്മേളനം നാളെ

കാസറഗോഡ്: ഓൺലൈൻ വിദ്യഭ്യാസ സ്ഥാപനമായ ഐ ക്യു എസിൻ്റെ ഒന്നാം വാർഷിക സമാപന സമ്മേളനം നാളെ നടക്കും. ആഗോള തലത്തിൽ വിശുദ്ധ ഖുർആനിക പഠനങ്ങൾക്ക് അവസരങ്ങൾ നൽകി വിജയകരമായി ഒരു വർഷം പൂർത്തീകരിച്ച സ്ഥാപനത്തിൻ്റെ വാർഷിക സമാപന പരിപാടികൾ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മദനീയം ലത്തീഫ് സഖാഫി കാന്തപുരം യൂട്യൂബ് ചാനലിലാണ് നടക്കുക. ജൂലൈ ഒന്നു മുതൽ ആരംഭിച്ച ഐ ക്യു എസ് വാർഷിക പരിപാടികളുടെ സമാപന സംഗമം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം […]

Continue Reading

ഇന്ധന വില വർദ്ധനവിനെതിരെ വേറിട്ട പ്രധിഷേധവുമായി എ ഐ വൈ എഫ്

കുമ്പടജെ: പെട്രോൾ,ഡീസൽ പാചകവാതക വിലവർധനവിനെതിരെ എ ഐ വൈ എഫ് കുമ്പടാജേ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. എ ഐ വൈ എഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുംമ്പടാജെ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എ.പി. സർക്കലിൽ നിന്ന്കിലേമീറ്ററുകളോളം ബൈക്കുകൾ തള്ളിനീക്കി പ്രധിഷേധം നടത്തി, പ്രതിഷേധ പരിപാടി എ.ഐ.വൈ.എഫ് മണ്ഡല കമ്മിറ്റി അംഗം ഗണേശ് ഉൽഘാടനം ചെയ്തു. അനിൽ അധ്യക്ഷധ വഹിച്ചു. എ.ഐ. വൈ.എഫ്. മണ്ഡല കമ്മിറ്റി അംഗം സിയാബ് അന്നടുക്ക സ്വാഗതം പറഞ്ഞു. മുഹമ്മദ് […]

Continue Reading