സിക്ക വൈറസ് ; തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി

തിരുവനന്തപുരം ▪️തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സിക്ക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗര്‍ഭിണിക്കാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം പ്രസവിച്ചു. അമ്മയും കുഞ്ഞും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരാണ്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. […]

Continue Reading

ശക്തമായി മഴ; കാസർഗോഡ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലി മീറ്റര്‍ വരെ അളവില്‍ ശക്തമായ മഴ പെയ്യാനാണു സാധ്യത. കനത്ത മഴയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ അധികൃതരോടു സഹകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും […]

Continue Reading

കെ.എസ്.ആര്‍.ടി.സി. ബംഗളുരു സര്‍വീസുകള്‍ 11 മുതല്‍ ആരംഭിക്കും; യാത്ര ചെയ്യാന്‍ ഇക്കാര്യങ്ങള്‍ വേണം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായര്‍ വൈകുന്നേരം മുതലും കണ്ണൂരും കോഴിക്കോടും നിന്നുള്ള സര്‍വീസുകള്‍ തിങ്കള്‍ മുതലും സര്‍വീസ് ആരംഭിക്കും. അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്.വിനോദ് മേലത്ത് (പ്രസിഡണ്ട്)കെ രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി)

മുള്ളേരിയ: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ 2021-22വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) ടി.ശ്രീധരൻ നായർ (ട്രഷറർ) എന്നിവർ അടങ്ങുന്ന ഭരണ സമിതി തെരഞ്ഞെടുത്തു. ജൂലായ് അവസാനവാരം സ്ഥാനാരോഹണം നടത്താനും തീരുമാനിച്ചു.മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം,കെ.ജെ.വിനോ, ഇ വേണുഗോപാൽ, മോഹനൻ മേലത്ത്, കെ മാധവൻ നായർ,ഡോ.ജനാർദ്ദനൻ, എം.ശേഖരൻ നായർ,മോഹനൻ കരിച്ചേരി, കെ പി ബലരാമൻ നായർ, ടി.എൻ. മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇഖ്ബാൽ കിന്നിങ്കാർ, ബി രാധാകൃഷ്ണ നായക്ക്, ഷീന […]

Continue Reading

അശാസ്ത്രീയമായ ട്രിപ്പിൾ ലോക്ക് ഡൗണിനെതിരെ കുമ്പളയിൽ വ്യാപാരികൾ; അനുനയിപ്പിച്ച് പോലീസ്

അശാസ്ത്രീയമായ ട്രിപ്പിൾ ലോക്ക് ഡൗണിനെതിരെ കുമ്പളയിൽ വ്യാപാരികൾ രംഗത്ത്. വ്യാഴാഴ്ച കുമ്പള ടൗണിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറക്കുകയും ഇളവുകൾ അനുവദിച്ച മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുകയും ചെയ്ത സാഹചര്യത്തിൽ വസ്ത്രം, ഫാൻസി തുടങ്ങി ഏതാനും ചില വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തിയ നടപടിയാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. കുമ്പള വ്യാപാരി കൂട്ടായ്മ ഭാരവാഹികളായ […]

Continue Reading

കുമ്പളയിൽ 35 അടി താഴ്ചയുള കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

കുമ്പള: 35 അടി താഴ്‌ചയുള്ള കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ്‌ സാഹസികമായി രക്ഷപ്പെടുത്തി.ബംബ്രാണ, ചൂരിത്തടുക്ക, ഉജാറു പട്ടികജാതി കോളനിയിലെ ജയ്‌ഷനിനെ(22) യാണ്‌ രക്ഷപ്പെടുത്തിയത്‌. കൂലിത്തൊഴിലാളിയായ യുവാവ്‌ ഇന്നലെ രാത്രി 10.50 മണിയോടെയാണ്‌ കോളനിയിലെ കിണറ്റില്‍ വീണത്‌. അഞ്ച്‌ അടി വെള്ളമുള്ള കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവത്രേ.വിവരമറിഞ്ഞെത്തിയ ഉപ്പള ഫയര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ്‌ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ അനൂപ്‌, സന്ദീപ്‌, വിഷ്‌ണു, ആറാദ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു.

Continue Reading

കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലേറെ പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണമുണ്ടായ 19 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് […]

Continue Reading

വീട്ടുമുറ്റത്ത്‌ കളിക്കുകയായിരുന്ന കുട്ടിക്ക്‌ നേരെ തെരുവ്‌ നായകളുടെ ആക്രമണം

നീലേശ്വരം: വീട്ടുമുറ്റത്ത്‌ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരനു‌ നേരെ തെരുവ്‌ നായകളുടെ ആക്രമണം. കോട്ടപ്പുറം ആനച്ചാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഖമറുദ്ധീൻ-റുബീന ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിദാനാണ് നായക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്‌.കുട്ടിയുടെ നിലവിളി കേട്ട്‌ പരിസരവാസികളും നാട്ടുകാരും ചേർന്ന് രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഏതാനും ദിവസം മുൻപ്‌ മറ്റൊരു കുട്ടിയെയും നായകൾ ആക്രമിച്ചിരുന്നു. നീലേശ്വരം മേഖലയിൽ തെരുവ്‌ നായകൾ ജനജീവിതത്തിനു ഭീഷണി ഉയർത്തി സ്വൈര്യ വിഹാരം തുടരുകയാണ്.

Continue Reading

KMCC GCC ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു

ആലംപാടി : നാടിന്റെ നട്ടല്ലായ മുൻ പ്രവാസികളെയും,നമ്മുടെ വഴികാട്ടികളായ നാട്ടിലെ മുതിർന്ന പൗരന്മാരെയും ക്യാമറ കണ്ണുകളിലൂടെ കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ സമ്മാനിച്ച് കൊണ്ടും അതോടൊപ്പം നാട്ടിലെ എല്ലാ കാര്യങ്ങളും പ്രവാസികൾ അടക്കമുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന രീതിയിൽ അതാത് സമയത്ത് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചുകൊണ്ടും മാദൃകാ പരമായ പ്രവർത്തനം കാഴ്ച്ച വെച്ച് കൊണ്ട് നാടിന്റെ ശ്രദ്ധപിടിച്ചുപറ്റിയ പി.പി .ഉ ഒഫീഷ്യൽ മീഡിയ ടീമിനെയും അതിന് നേതൃത്വം നൽകുന്ന പി.പി ലത്തീഫിനെയും കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി […]

Continue Reading

രക്ഷകർത്താക്കൾ ശ്രദ്ധിക്കുക, ഓൺലൈൻ ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ ; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ​ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം : രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകകുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന […]

Continue Reading