വിവാഹത്തിന് 20 പേർ, മദ്യശാലയ്ക്ക് മുന്നിൽ 500: സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി∙ മദ്യക്കടകൾക്കു മുന്നിലെ തിരക്ക് വർധിക്കുന്നതിൽ സർക്കാരിനു വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കോടതി നിർദേശമനുസരിച്ച് ഓൺലൈനായി ഹാജരായ ബവ്കൊ എംഡിയെയും എക്സൈസ് കമ്മിഷണറെയും ശകാരിച്ചു കൊണ്ടാണ് തിരക്ക് വിഷയത്തിൽ കോടതി ഇടപെടൽ നടത്തിയത്. കോവിഡ് കുറയാതെ നിൽക്കുമ്പോഴും ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്താതെ സർക്കാരിനും ബവ്റിജസ് കോർപറേഷനും വരുമാനം മാത്രമാണ് ലക്ഷ്യമുള്ളത്. താൽപര്യമുണ്ടായിരുന്നെങ്കിൽ മദ്യവിൽപന ശാലകൾക്കു മുന്നിൽ ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കുകയില്ലായിരുന്നെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഹൈക്കോടതിക്കു സമീപത്തുള്ള മദ്യശാലകൾക്കു മുൻപിൽ […]

Continue Reading

‘കൂടെയുണ്ട് സര്‍ക്കാര്‍’; ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കും, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരരക്ഷ നല്‍കാനും തീരുമാനിച്ചു. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. കോവിഡ് കാലത്ത് 40 ഓളം റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് […]

Continue Reading

കർഷകർക്ക് തിരിച്ചടി, തേങ്ങ വിലയും താഴേക്ക്; ഒരു മാസത്തിനിടെ പച്ചത്തേങ്ങയ്ക്കു കുറഞ്ഞത് കിലോയ്ക്കു 14 രൂപ

കാസർകോട് ∙ കോവിഡ് പ്രതിസന്ധിക്കിടെ കർഷകർക്ക് തിരിച്ചടിയായി തേങ്ങ വില കുത്തനെ കുറയുന്നു. പച്ചത്തേങ്ങയ്ക്കു കിലോയ്ക്കു 14 രൂപയും കൊപ്രയ്ക്കു 24 രൂപയുമാണ് ഒരു മാസത്തിനിടെ കുറഞ്ഞത്. മേയ് മാസം പകുതി വരെ ഒരു കിലോ പച്ചത്തേങ്ങയ്ക്കു 44 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 30 രൂപയായി കുറഞ്ഞു. കിലോയ്ക്ക് 130 രൂപ വിലയുണ്ടായിരുന്ന കൊപ്രയ്ക്കു 106 രൂപയായും കുറഞ്ഞു. 180 രൂപ വരെ എത്തിയിരുന്ന ഉണ്ട കൊപ്രയ്ക്കാണ് ഏറ്റവും വലിയ വിലയിടിവുണ്ടായത്. 65 […]

Continue Reading

കടബാധ്യതയുള്ളവരെ സഹായിക്കാനെന്ന പേരിൽ ചാരിറ്റി തട്ടിപ്പ്‌; പ്രതി അറസ്‌റ്റിൽ

ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാനിയാണ് കുറ്റിപ്പുറം പൊലീസിൻ്റെ പിടിയിലായത്. സൊസൈറ്റിയുടെ മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി ഒട്ടേറെപ്പേർ പരാതി നൽകിയിരുന്നു. മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽ നാസർ നൽകിയ പരാതിയെത്തുടർന്നാണ് മുഹമ്മദ് റിയാസിനെ സി.ഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്നും പിടികൂടിയത്. […]

Continue Reading

ഹയര്‍ സെക്കന്‍ഡറി തുല്യാതാ പരീക്ഷ 21 മുതല്‍ 26വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകളുടെ പുതിയ ടൈംടേബിളാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ. ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്സ്.രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, […]

Continue Reading

ചെറുവത്തൂർ ഞാണങ്കൈയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഹരിയാനയിലേക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്

Continue Reading

ആരാധകര്‍ക്ക് അശുഭ വാര്‍ത്ത; ഇന്ത്യ-ശ്രീലങ്ക പരമ്പര അനിശ്ചിതത്വത്തില്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന പമ്പര അനിശ്ചിതത്വത്തില്‍. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ആശങ്ക നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന്റെ ഭാഗാമയിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാമ്പിനുമായി കോവിഡ് പോസിറ്റീവായത്. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ലങ്കന്‍ സംഘം നാട്ടില്‍ തിരിച്ചെത്തിയത്. ഇവര്‍ നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ്. ഇതും കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെ ആരംഭിക്കുകയുള്ളൂ. പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ ടൂര്‍ണമെന്റ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി […]

Continue Reading

ക​ട​ക​ളി​ല്‍ ഗ്ലൗ​സും മാ​സ്‌ കും നി​ര്‍​ബ​ന്ധമെന്ന് കാസർകോട് ജി​ല്ലാ​ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി

കാ​സ​ര്‍​ഗോ​ഡ്: അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍​ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍​കു​മ്ബോ​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഗ്ലൗ​സ്, മാ​സ്‌​ക് തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ക​ച്ച​വ​ട​ക്കാ​രു​ള്‍​പ്പെ​ടെ പ​ല​രും അ​ശ്ര​ദ്ധ​മാ​യാ​ണ് മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ട​ക​ളി​ല്‍ മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്ത​ണം. അ​ല്ലാ​ത്ത ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടും. പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലും രോ​ഗ​വ്യാ​പ​ന നി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള തീ​രു​മാ​നം.

Continue Reading

കേ‌ന്ദ്ര ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വിദ്യാനഗർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധജ്വാല വ്യത്യസ്തമായി

കാസർകോട് : കേ‌ന്ദ്ര ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വിദ്യാനഗർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധജ്വാല വ്യത്യസ്തമായി . കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എട്ട് പേർ അടങ്ങുന്ന പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കടുത്തത് .എന്നാൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം ഇവരുടെ മുദ്രവാക്യ വിളികളിൽ നിറഞ്ഞു നിന്നു . പ്രതിഷേധം കാണാനായി വാഹനങ്ങൾ വേഗത കുറച്ചതിനാൽ ചെറിയ രീതിയിലുള്ള വാഹന തടസം നേരിട്ടിരുന്നു . […]

Continue Reading

കാസർകോട് പതിന്നാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കാസർഗോഡ്: പതിന്നാലുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹിദായത്ത് നഗർ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനുശേഷം മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അബൂബക്കർ കൂടി പിടിയിലായതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം. അഞ്ചായി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഞ്ച് […]

Continue Reading