കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെ എട്ടു മന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സഭാ പുനഃ സംഘടനക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എട്ടു മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ,ഡി.വി. റാവുസാഹേബ്, സദാനന്ദ ഗൗഡ, ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവര്‍ സംയുക്തമായി രാജി വെച്ചത് . അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. അതെ സമയം […]

Continue Reading

മല്ലം-അട്ടപ്പറമ്പ് റോഡും,അമ്മങ്കോട് ഭജനമന്ദിരം റോഡും ഗതാഗത യോഗ്യമാക്കാൻ എം.എൽ.എക്ക് നിവേദനം നൽകി

മുളിയാർ:മല്ലം- കോളംങ്കോട്-അട്ടപ്പറമ്പ് റോഡും,ബോവിക്കാനം -അമ്മങ്കോട്- ഭജനമന്ദിരം റോഡുംഗതാഗതയോഗ്യ മാക്കണംഎന്നാവശ്യ പ്പെട്ട് ജനപ്രതിനിധി കളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു വിന് നിവേദനം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്,ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതു പ്രവർത്തകരായഷെരീഫ് കൊടവഞ്ചി,വേണുകുമാർ മാസ്റ്റർ,പ്രഭാകരൻ മാസ്റ്റർസംബന്ധിച്ചു.

Continue Reading

Request from Thrissur not to cut the rare native flour of Chowki Kallangai

മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കാര്യാലയത്തിനടുത്ത് പാതവക്കിൽ സ്ഥിതി ചെയ്യുന്ന നാടൻ മാവിന്റെ മഹത്വം നാട്ടുകാർ പോലും ചിലപ്പോൾ അറിഞ്ഞു കാണില്ല. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം വടക്ക് സ്ഥിതി ചെയ്യുന്ന ഈ മാവിന്റെ മഹത്വം വെളുപ്പെടുത്തിയത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നാടൻ മാവ് വാട്സ്ആപ്പ് കൂട്ടായ്മ’യാണ്. കേരളത്തിലുടനീളമുള്ള നാടൻ മാവുകളെയും മാങ്ങകളെയും പഠിക്കുകയും അവ കണ്ടെത്തി വംശനാശം വരാതെ സംരക്ഷിക്കുകയും ചെയ്യുകയാണ് കൂട്ടായ്മ ചെയ്യുന്നത്. മിക്ക ജില്ലകളിലും പ്രവർത്തകരുള്ള ഈ കൂട്ടായ്മ […]

Continue Reading

ജില്ലാ ആസൂത്രണ സമിതിയിലേക്ക് അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു; എൽഡിഎഫിൽ നിന്ന് മൂന്നും യുഡിഎഫിൽ നിന്ന് രണ്ടും അംഗങ്ങൾ

കാസറഗോഡ് :ജില്ലാ ആസൂത്രണ സമിതി, അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തുജില്ലാ ആസൂത്രണ സമതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി/പട്ടിക വര്‍ഗം(ജനറല്‍)വിഭാഗത്തില്‍ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പട്ടികജാതി/പട്ടിക വര്‍ഗം വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ മാറ്റി. ജനറല്‍ വിഭാഗത്തിലേക്കുള്ള നാല് അംഗങ്ങളുടെ തിരഞ്ഞെടുപ്പും പിന്നീട് നടക്കും. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പട്ടികജാതി/പട്ടിക വര്‍ഗം(ജനറല്‍)വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എം.മനു […]

Continue Reading

കാസർകോട് വില്ലേജ് ഓഫീസ് വിഭജിക്കണം – കെ.എം.ബഷീർ തൊട്ടാൻ

കാസർകോട്: കാസർകോട് വില്ലേജ് ഓഫീസ് വിഭജിക്കണംഎന്നാവശ്യപ്പെട്ട്എൻ.എ.നെല്ലിക്കുന്ന്എം.എൽ.എ.മുഖേന കാസർകോട് മുനിസിപ്പൽ മുസ്ലിം ലീഗ്പ്രസിഡണ്ട് കെ.എം. ബഷീർ തൊട്ടാൻ സംസ്ഥാന റവന്യു മന്ത്രിക്ക് നിവേദനം നൽകി.നിലവിൽ കാസർകോട്,അട്ക്കത്ത് ബയൽ വില്ലേജുകൾക്ക്മതിയായ സൗകര്യവും,ആവശ്യത്തിന് ജീവനക്കാരുമില്ലാത്ത ഒറ്റ ഓഫീസിലാണ് പ്രവർത്തിക്കുന്നത്.ഭൂരിഭാഗം പ്രദേശവും തീരദേശ മേഖലയാണ്.മൽസ്യ തൊഴിലാളി കൾക്കും, സാധാരണ ക്കാർക്കുംസേവനങ്ങൾ കൃത്യമായും, സമയ ബന്ധിതമായും കിട്ടാതെ വരുന്നു.അതിനാൽ കാസർകോട് വില്ലേജ്ഓഫീസ് വിഭജിച്ച്അട്ക്കത്ത്ബയൽ വില്ലേജിന് പുതിയ കെട്ടിടവും,ആവശ്യത്തിന് ജീവനക്കാരെയുംനിയമിക്കുന്നതിന് നടപടി സ്വീകരിക്കണ മെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Continue Reading

കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വർദ്ധന;കുമ്പള പഞ്ചായത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ

കുമ്പള : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് കുമ്പള പഞ്ചായത്തിൽ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നു.പഞ്ചായത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്.ചൊവ്വാഴ്ച രോഗസ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനും മുകളിലാണ്.കഴിഞ്ഞ ഏഴു ദിവസത്തെ ടി പി ആർ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളിൽ പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച പുതുക്കിയ മാനദണ്ഡപ്രകാരം പോസിറ്റിവിറ്റി നിരക്ക് 15 ൽ കൂടിയാൽ ഡി വിഭാഗത്തിൽ പെടും. ഈ […]

Continue Reading

കാസർകോട്ട് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറത്തെ അശോകന്‍-പുഷ്പ ദമ്പതികളുടെ മകള്‍ അശ്വതി(19)യെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ജഗന്‍ എന്ന അജീഷ്, ആതിഥ്യന്‍.

Continue Reading

രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്ന് കേരളത്തില്‍; റൂം ക്വാറന്റീനിൽ കടുത്ത വീഴ്ച’

തിരുവനന്തപുരം ∙ രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. പക്ഷേ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,000നു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 3.1 മാത്രമാണെങ്കില്‍ […]

Continue Reading

ജില്ലാ പോലീസ് മേധാവിക്ക് വീഡിയോകോൾവഴിപരാതി നൽകാം

കാസർകോട്: വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട, സാമൂഹിക അകലം തെറ്റിക്കേണ്ട. ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നൽകാൻ ആഴ്ചയിൽ ഒരുദിവസം അവസരം. വീഡിയോകോൾ വഴി പോലീസ് മേധാവിക്ക് പരാതി നൽകാനുള്ള ‘ദൃഷ്ടി’ പദ്ധതി ജില്ലയിൽ തുടങ്ങുന്നു. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാലുമണിമുതൽ അഞ്ചുവരെ വാട്‌സാപ്പ് വീഡിയോകോൾ വഴി ജില്ലാ പോലീസ് മേധാവി പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിക്കും. നമ്പർ: 9497928009.

Continue Reading

പതിറ്റാണ്ട് കഴിഞ്ഞിട്ടും വിവാദം തീരാതെ ഫസൽ വധം, തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി,

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും […]

Continue Reading