ശക്തമായ കാറ്റിനു സാധ്യത: ജൂലൈ 10 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്നു (ജൂലൈ 06) മുതല്‍ 10 വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍അറബിക്കടലിലും ജൂലൈ എട്ടിന് ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലകളിലും മണിക്കൂറില്‍ […]

Continue Reading

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ കോശം തകരാറിലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതായി യുകെ സൺ റിപ്പോർട്ട് ചെയ്തു. യുവാവിന്റെ ഇടത് ശ്വാസകോശം 90 ശതമാനം കംപ്രസ് ചെയ്തതായി ഡോക്ടർമാർ കണ്ടെത്തി, തല്‍ഫലമായി ഹൃദയം വലതുഭാഗത്തേക്ക് നീങ്ങിയിരുന്നു.

Continue Reading

ഓഫീസുകള്‍ കയറിയിറങ്ങേണ്ട; ഇനി മുതല്‍ ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി

തിരുവനന്തപുരം | ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന പുതിയ പരിഷ്‌കാരം നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കുകയെന്നും ഫേസ്ബുക്ക് […]

Continue Reading

അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ചെറുവത്തൂര്‍: ഇന്നു മുതല്‍ (ബുധന്‍) ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തിന്റെ ഔദ്യോഗികമായ അറിയിപ്പുകള്‍ അല്ലാതെ മറ്റൊന്നും തന്നെ ഷെയര്‍ ചെയ്തു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു

Continue Reading

ഷൂട്ടൗട്ടില്‍ താരമായി എമിലിയാനോ മാര്‍ട്ടിനെസ്; കോപ്പയില്‍ അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ അര്‍ജന്‍റീന-ബ്രസീല്‍ വൈരത്തിന് എരിതീ കൂട്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത കഴിഞ്ഞ ദിവസം നേടിയിരുന്നു.  കിക്കോഫായി ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീന മത്സരത്തില്‍ […]

Continue Reading

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കണ്ണൂർ മാനന്തേരി സ്വദേശികളാണ് ഇരുവരും. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ഇന്ധന വില വര്‍ധനവ് : ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ ധര്‍ണ നടത്തി

കുമ്പള : ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അടിക്കടിയുള്ള ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുകയാണ്.കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ നടന്ന പരിപാടി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി. എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നസിറുദ്ധീന്‍ മലങ്കര സ്വാഗതം പറഞ്ഞു.

Continue Reading

വനമഹോത്സവ പരിപാടികള്‍ക്ക് തുടക്കമായി.കാസര്‍കോട് ജില്ലയില്‍ 54 ഹെക്ടര്‍ കണ്ടല്‍വനം റിസര്‍വായി പ്രഖ്യാപിച്ചതായി മന്ത്രി ഏ കെ ശശീന്ദ്രന്‍

കാസര്‍കോട് : കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് തളങ്കര വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ ആരിക്കാടി, കോയിപ്പാടി വില്ലേജുകളിലുമായി 54 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ വനമേഖലകളെ റിസര്‍വ് വനമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. കാസര്‍കോട് വനം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവം 2021 ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് റേഞ്ചിലെ നെല്ലിക്കുന്ന് പള്ളം പ്രദേശത്ത് കണ്ടല്‍ത്തൈകളുടെ നടില്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതും നിലവിലുള്ള മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതും ഓരോ വ്യക്തികളുടേയും […]

Continue Reading

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മൂല്യനിർണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്കൂൾമേളകളൊന്നും നടക്കാത്തതിനാലാമാണ്ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സാധാരണഗതിയിൽ പാഠ്യേതരപ്രവർത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിക്കുമായിരുന്നു. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം അവസാനഘട്ടത്തിലാണ്. എസ് […]

Continue Reading