മുസ്ലിം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ, വിദ്യാർ ത്ഥിനിക്ക് പഠിക്കാനുള്ള ടേബിളും ചെയറും കൈമാറി.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ സ്റ്റഡി ജംഗ്ഷൻ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട വിദ്യാർത്ഥിനിക്കുള്ള സ്റ്റഡി ടേബിളും, ചെയറും മറ്റു പഠനോപഗ്രഹങ്ങളും മുൻ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള ബെള്ളിപ്പാടി വിദ്യാർത്ഥിനിക്ക് കൈമാറി. പഠിക്കാനുള്ള ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കിയ ബീറ്റാ ഗാഡ് പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചതിൻ്റെ പശ്ചാതലത്തിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്.മുഹമ്മദ് പുതു കൊള്ളി, റിഷാദ് കളരി, താബു ബെള്ളിപ്പാടി , സമീപം.

Continue Reading

കോവിഡ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചു; ജിമ്മുകള്‍ക്കും ഇന്‍ഡോര്‍ ഗെയിംസുകള്‍ക്കും അനുമതി; ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. […]

Continue Reading

വീടുകളിലെ കുളിമുറിസീൻ മൊബൈലിൽ പകർത്തുന്ന യുവാവ് പിടിയിൽ

ചിറ്റാരിക്കാൽ : വീടുകളിലെ കുളിമുറിസീൻ മൊബൈലിൽ പകർ ത്തുന്ന യുവാവ് പിടിയിൽ’ സ്ത്രീ കളോട് സൗ ഹൃദം നടിച്ച് അവർ അറിയാതെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യ ങ്ങൾ പകർത്തിയ ഭീമനടി കൂവപ്പാറയിലെ കെട്ടിട നിർമ്മാ ണതൊഴിലാളി അജേഷി നെയാണ് (28) ചിറ്റാരിക്കാൽ ഇൻസ്പെക്ടർ കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്. അജേഷിനെതിരെ കൂവപ്പാറയിലെ ഒന്നിലധികം സ്ത്രീകൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് എസ്. ഐ. രമേഷ്. സുരേന്ദ്രൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ അജേഷിനെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽ […]

Continue Reading

തൊഴിലുറപ്പ്തൊഴിലാളി യൂണിയൻഎസ്.ടി.യു. അവകാശ ദിനം ആചരിച്ചു.

മല്ലം: ‘തകരുന്നതൊഴിൽ മേഖല തളരുന്ന തൊഴിലാളി’ എന്ന പ്രമേയം മുൻനിർത്തിഎസ്.ടി.യു.സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ ദിനത്തിൽ തൊഴിലുറപ്പ്, തൊഴിലാളി,കുടുംബശ്രീ യൂണിയൻ എസ്.ടി.യു. മല്ലത്ത് പ്രതിഷേധം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.റിഷാന കെ.സി. മൻസൂർ അധ്യക്ഷത വഹിച്ചു. മറിയമ്പി ഖാലിദ് സ്വാഗതം പറഞ്ഞു.കെ.സി. ബീഫാത്തിമ,സുബൈദ ഹസൈനാർ,ഉമൈറ ജലീൽ,സദ്ന താജുദ്ധീൻ നേതൃത്വം നൽകി.

Continue Reading

കർണാടകയിൽ പരീക്ഷഎഴുതുന്നുള്ളവർക്കുള്ള വാക്‌സിനേഷൻ ജൂലൈ 7 ന്

കാസറഗോഡ് :കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജൂലൈ 7 ആം തിയതി വാക്‌സിനേഷൻ നൽകുന്നതിനായി ഗവ : ഹയർ സെക്കന്ററി സ്കൂൾ ,ബെല്ല ,കാഞ്ഞാങ്ങാട് ,വ്യാപാരി ഭവൻ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .വാക്‌സിൻ ആവശ്യമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഹാൾ ടിക്കറ്റ് സഹിതം ഈ […]

Continue Reading

കോളേജ് വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണന; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി; വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും; മാനസിക വൈകല്യമുള്ളവർക്കും വാക്‌സിനേഷൻ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും […]

Continue Reading

മുളിയാർ പഞ്ചായത്ത് എസ്.ടി.യു. ബോവിക്കാനത്ത് അവകാശ ദിനം ആചരിച്ചു.

മുളിയാർ:തകരുന്ന തൊഴിൽമേഖല തളരുന്ന തൊഴിലാളി എന്ന മുദ്രാവാക്യ വുമായി എസ്.ടി.യു. സംസ്ഥാന വ്യാപകമായി നടത്തുന്ന അവകാശ ദിനത്തിൽ മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനത്ത് സമരം നടത്തി. ബി.എം.ഹാരിസ് സ്വാഗതംപറഞ്ഞു. മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാഹിൻ മുണ്ടക്കൈ ഉദ്ഘാടനം ചെയ്തു.ഹമീദ് മല്ലം, അഷ്റഫ്മുന്നി, മുസ്തഫ ബിസ്മില്ല, പി.അബ്ദുല്ല കുഞ്ഞി ഹാജി പ്രസംഗിച്ചു. സംസ്ഥാനത്ത് തൊഴിലവകാശ കമ്മീഷൻ രൂപീകരിക്കുക,എല്ലാ തൊഴിലാളികൾക്കും 7000 രൂപ സാമ്പത്തിക സഹായം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുക, പെട്രോൾ-ഡീസൽ വില […]

Continue Reading

പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞു; മൂന്നു മരണം, കൂട്ടത്തില്‍ സഹോദരങ്ങളും! കണ്ണീരോടെ നാട്

കൊച്ചി: പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്നു മരണം. സഹോദരങ്ങളടക്കമുള്ളവരുടെ വിയോഗം നാടിനെ നൊമ്പരത്തിലാക്കി. നെട്ടൂര്‍ ബീന മന്‍സില്‍ (പെരിങ്ങോട്ടുപറമ്പ്) നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്‌ന (22), ആദില്‍ (18), കോന്തുരുത്തി മണലില്‍ പോളിന്റെയും ഹണിയുടെയും മകന്‍ എബിന്‍ പോള്‍ (20) എന്നിവരാണു മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പില്‍ ജൂഡ് തദേവൂസിന്റെ മകന്‍ പ്രവീണ്‍ (23) രക്ഷപ്പെട്ടു. കോന്തുരുത്തി തേവര കായലില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടയത്. ആഷ്‌നയും ആദിലും […]

Continue Reading

കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു

കാസര്‍കോട്: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു. തളിപ്പറമ്പില്‍ ആര്‍.ഡി.ഒ ആയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച് തഹസില്‍ദാര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശിയാണ്. ആയുര്‍വേദ നഴ്‌സ് ആയ പി.രാജിയാണ് ഭാര്യ. അഷിന്‍ രാജ്, ഐശ്വര്യ എന്നിവര്‍ മക്കള്‍.

Continue Reading

മരുന്നിന് 18 കോടി; മുഹമ്മദിനെപ്പോലെ കനിവ് കാത്ത് ഒരു കുരുന്നു കൂടി

കണ്ണൂർ മാട്ടൂലിലെ മുഹമ്മദിനെപോലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കനിവ് കാത്ത് ഒരു കുരുന്നു കൂടി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്ന് ആവശ്യം. ആറു മാസമാണ് ഇമ്രാന്റെ പ്രായം. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്റിലേറ്ററിലാണ് ഇമ്രാന്റെ ജീവിതം. രോഗം സങ്കീർണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. ഒന്ന് കരയാൻ […]

Continue Reading