കീഴൂര്‍ തോണിയപകടത്തില്‍ മരിച്ച രതീഷ്, കാര്‍ത്തിക്, സന്ദീപ് എന്നിവരുടെ വീടുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ സെക്രട്ടറി എന്‍. സതീശന്‍, മനുലാല്‍ മേലോത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, വൈസ് പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ജനറല്‍ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജനറല്‍ സെക്രട്ടറി കെ.ജി. മനോഹരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉമ, രജനി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കീഴൂര്‍ അഴിമുഖത്തു നിന്നും 100 മീറ്ററോളം ദൂരത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടത്

Continue Reading

ഗവ. യുനാനി ഡിസ്‌പെൻസറി മൊഗ്രാലിൽ കിടത്തി ചികിത്സ സൗകര്യം ഒരുക്കണം: എ കെ എം അഷ്റഫ് എം എൽ എ

മൊഗ്രാൽ: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെന്സറിയിൽ കിടത്തി ചികിത്സ അടിയന്തരമായി ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മഞ്ചേശ്വരം എം എൽ എ ശ്രീ. എ. കെ.എം. അഷ്റഫ് അറിയിച്ചു. പരിമിതമായ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി പുതുതായി നിർമിച്ച ഗവ. യുനാനി കെട്ടിടം സന്ദർശിക്കുന്ന വേളയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ നിവേദനം നൽകി. എം എൽ എ യോടൊപ്പം […]

Continue Reading

തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ; കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു

തിരുവനന്തപുരത്തെ ലുലു ഷോപ്പിംഗ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇതോടെ നാളുകള്‍ നീണ്ട കാത്തിരിപ്പിന് കൂടി അവസാനമാവുകയാണ്. ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുമെന്നും യൂസഫലി അറിയിക്കുന്നു. ബംഗളൂരുവില്‍ ഷോപ്പിങ് മോള്‍ നിര്‍മാണം പൂര്‍ത്തിയായി. ലഖ്‌നൗവില്‍ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കോട്ടയം, തൃശൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീരിലും നോയിഡയിലും ഭക്ഷ്യസംസ്‌കരണ ശാലകളുടെ നിര്‍മാണം […]

Continue Reading

കോപ്പ അമേരിക്ക: ബ്രസീല്‍ ഫൈനലില്‍

റിയോ: കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും.  റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1  ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവർട്ടനും തൊട്ടുപിന്നില്‍. കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാർക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5-4-1 ശൈലിയാണ് […]

Continue Reading

ലോക് ഡൗണിലും സഹപാഠിക്ക് വീടൊരുക്കി ചെമനാട്ടെ വിദ്യാർത്ഥികൾ,

ലോക് ഡൗണിൽ ലോകം മുഴുവൻ നിശ്ചലമായ സാമ്പത്തിക മാന്ദ്യത്തിനിടയിലും വീട്ടിലെ പഴയ വസ്തുക്കൾ പെറുക്കി വിറ്റും പാട്ടപ്പിരിവ് നടത്തിയും സുമനസ്സുകളുടെ സഹായത്താൽ സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകിയിരിക്കുകയാണ് ചെമനാട് ജമാഅത്ത് നാഷണൽ സർവ്വീസ് സ്കീം യൂനിറ്റിലെ വളണ്ടിയർമാർ, ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന NSS സമിതി നടപ്പാക്കുന്നസഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമാണ് വീട് നിർമ്മാണം നടത്തിയത്, വിദ്യാർത്ഥികളുടെ സ്നേഹക്കൂട്ടായ്മക്ക് സാമ്പത്തിക സഹായവുമായി സ്റ്റാഫ് കൗൺസിൽ പിടിഎ മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥികൾ മുസ്ലിം യൂത്ത് ലീഗ് […]

Continue Reading

കാഞ്ഞങ്ങാട് കെഎസ്ആർടിസി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതരം

​കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് എൻഫിൽഡ് ഷോറൂമിന് സമീപം ദേശീയ പാതയിൽകെഎസ്ആർടിസി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.രാത്രി 8.30 മണിയോടെയാണ് അപകടം. കുമ്പള കൊടിയമ്മയിലെ സിദ്ദിഖ് (32) ആണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത്. ഗുരുതരാവസ്ഥയിൽ രണ്ട് പേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ കുമ്പള ആരിക്കാടി സ്വദേശി അലി (38) ആണ്. അലിയെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഭാഗത്ത് നിന്നും […]

Continue Reading

മൊഗ്രാൽ നടന്ന കോവിഡ് ടെസ്റ്റ് സെന്റർ എ കെ എം അഷറഫ് എംഎൽഎ സന്ദർശിച്ചു

ദിനംപ്രതി കുമ്പള പഞ്ചായത്തിൽ പല വാർഡുകളിലും കോവിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന കൊണ്ടിരിക്കുന്നതിനാൽ ഹെൽത്ത് ഡിപ്പാർട്മെന്റിന്റെയും, മെമ്പർമാരുടെയും, ഈ കോവിഡ് കാലത്ത് മൊഗ്രാലിലെ ഏത് സന്നദ്ധ പ്രവർത്തനങ്ങളിലും മുന്നിൽ ഉണ്ടാകുന്ന കെ എസ് യു മൊഗ്രാൽ യൂണിറ്റ് വോളണ്ടിയർമാരുടെയും സഹകരണത്തോടുകൂടി ഇന്ന് കോവിഡ് സ്രവ പരിശോധന നടക്കുകയുണ്ടായി. പ്രവർത്തനങ്ങൾ വിലയിരുത്താനും കാര്യങ്ങൾ കണ്ട് അറിയാനും വേണ്ടി സ്ഥലം എംഎൽഎ എ കെ എം അഷ്റഫ് കോവിഡ് പരിശോധന സെന്റർ സന്ദർശിച്ചു

Continue Reading

മുളിയാർ പഞ്ചായത്തിൽ ത്രിപ്പിൾ ലോക് ഡൌൺ; ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹചര്യത്തിലാണ് നാളെ മുതൽ ഒരാഴ്ചത്തേക്ക് ലോക്കഡോൺ പ്രഖ്യാപിച്ചത്

മുളിയാർ പഞ്ചായത്തിൽ ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ത്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി 06/07/2021 ചെവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് അത്യവശ്യ കടകൾ (പാൽ, പത്രം പച്ചക്കറി, പലചരക്ക് കട) ഒഴികെ മറ്റ് കടകൾ, ഹോട്ടലുകൾ, ടാക്സികൾ, മറ്റ് യാത്രകൾ എന്നിവയ്ക്ക് സബൂർണ്ണ വിലക്ക് ഏർപ്പെടുത്താൻഇന്ന് ചേർന്ന പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യം , പോലിസ് തലവൻമാർ എന്നിവർ സംബന്ധിച്ചു.ടി.പി.ആർ നിരക്ക് കുറച്ച് കൊണ്ട് വരുന്നതിന് വേണ്ടി മുളിയാർ സി.എച്ച്.സി […]

Continue Reading

60 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നൽകുന്നു ജില്ലാഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘രാഷ്ട്രീയ വയോശ്രീ യോജന’ പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ

കാസറഗോഡ്: ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന ശാരീരിക തടസ്സങ്ങളെ അതിജീവിക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നു. കാസര്‍ഗോഡ്‌ ജില്ലാ ഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ തിയതി നീട്ടിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ബി.പി.എല്‍ കുടുംബങ്ങളില്‍ പെട്ടവരോ പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനം ഉള്ളവരോ ആയ മുതിര്‍ന്ന പൌരന്മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ […]

Continue Reading

സാംസ്കാരികം കാസർകോട്;ബേപ്പൂർ സുൽത്താൻ അനുസ്മരണം,സൂഫിസത്തിൻ്റെ നറുനിലാവ് പകർന്ന് ഒഴുകുന്ന കഥാകാരൻ. ഡോ.ഖാദർ മാങ്ങാട്ഉത്ഘാടനം ചെയ്തു

കാസർകോട്: സാംസ്കാരികം ബേപ്പൂർ സുൽത്താൻ അനുസ്മരണം നടത്തി.കാലത്തിനും മരണത്തിനു മായ്ക്കാനാകാത്ത കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് ചർച്ചയിൽ വിലയിരുത്തി.അനുസ്മരണ വേദിയിൽഎം. അസിനാർ സ്വാഗതവും,പ്രഭാകരൻ കരിച്ചേരി മോഡറേറ്ററുമായി. വിനോദ് എരവിൽ വ്യക്തി പരിചയം നടത്തി. ചർച്ചയിൽ ഹമീദ് കാവിൽ, കൃഷ്ണൻ പതാണത്, എം.എ. മുംതാസ്, ബിന്ദു ടീച്ചർ, ഗായത്രിഎരവിൽ, വർഗീസ് നടുക്കിലക്കാട്, ഇ. ടി.വേണുഗോപാൽ, സുഗുണൻ ഒരി, സീമ ഹരി കൊട്ടില എന്നിവർ അനുസ്മരണം അവതരിപ്പിച്ചു.സെയ്ദ ഷാജഹാൻ്റെകവിതയും, അനിൽ നീലാംബരി യുടെ ശബ്ദ ആവിഷ്കാര വും,സുകുമാരൻ പൂചക്കാടിൻ്റെ […]

Continue Reading