വാക്‌സിനെടുത്ത വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലേക്ക് ആഗസ്​റ്റ്​ ഒന്നു മുതല്‍ പ്രവേശനം

റിയാദ്: രണ്ടു ഡോസ് കോവിഡ്​ വാക്‌സിനും സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി. ആഗസ്​റ്റ്​ ഒന്ന്​ മുതല്‍ പ്രവേശനാനുമതി നിലവില്‍ വരും. യാത്രക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ ടെസ്​റ്റ്​ നെഗറ്റീവ് റിസള്‍ട്ടും ഹാജരാക്കിയാല്‍ മതിയാകും. വ്യാഴാഴ്ച വൈകീട്ട് സൗദി പ്രസ് ഏജന്‍സിയാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മന്ത്രാലയം ഞായറാഴ്​ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുമെന്നും ടൂറിസ്​റ്റ്​ വിസ ഉള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുമെന്നുമാണ്​ അറിയിച്ചത്​. സൗദി അറേബ്യ അംഗീകരിച്ച കോവിഡ്​ വാക്​സിനുകളില്‍ […]

Continue Reading

ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച ; മോഷ്ടാക്കളെ കുടുക്കി കാറിലെ അതിനൂതന സാങ്കേതിക വിദ്യ

കാസറഗോഡ് ഹൊസങ്ടി ജ്വല്ലറി മോഷ്ടാക്കളെ കുരുക്കിലാക്കി കാറിലെ അതിനൂതന സാങ്കേതിക വിദ്യ. വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയ സംഘത്തിനാണ് ടെക്നോളജി എട്ടിന്റെ പണി കൊടുത്തത്. വാച്ച്മാനെ കെട്ടിയിട്ട ശേഷം ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ നിന്നും 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയും മോഷ്ടിച്ച പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും […]

Continue Reading

കാസർകോട് ഉപ്പളയിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ്​ ബസ്​ കയറി മരിച്ചു

ഉപ്പള: ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍കോട് ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിന്‍റെ മകൻ ജൗഹർ ആണ് മരിച്ചത്. കര്‍ണാടക മുഡിപ്പുവില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. ആക്ടീവ സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്. ഉപ്പളയിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്

Continue Reading

കാസറഗോഡ് റെയിൽവേ ട്രാക്കിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി; എന്തു ചെയ്യണമെന്നറിയാതെ പോലീസ്

കാസറഗോഡ് : കാസർഗോഡ് റെയിൽവേ ട്രാക്കിൽ കിടന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി. തന്റെ മോഷണം പോയ 15000 രൂപയും മൊബൈൽ ഫോണും നൽകണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി. ഇയാളുടെ ആത്മഹത്യാ ഭീഷണി പൊലീസിനെ പൊല്ലാപ് പിടിപ്പിച്ചു. രണ്ട് തവണയായിരുന്നു യുവാവിന്റെ ‘പ്രകടനം’. ആദ്യവട്ടം യുവാവിനെ പൊലീസ് ആശ്വസിപ്പിച്ച് താമസ സ്ഥലത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഓടോറിക്ഷയിൽ കയറ്റി വിട്ടു. നായന്മാർമൂലയാണ് തന്റെ താമസ സ്ഥലമെന്നാണ് യുവാവ് അറിയിച്ചത്. എന്നാൽ വൈകാതെ തന്നെ യുവാവ് തിരികെയെത്തി വീണ്ടും […]

Continue Reading

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 128 കേസുകള്‍, മാസ്‌ക് ധരിക്കാത്തതിന് 2074 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി

കാസർകോട്▪️കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്യുകയും 354 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2074 പേര്‍ക്കെതിരെയും പോലീസ് കേസെടുത്ത് പിഴ ഈടാക്കി.

Continue Reading

കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ ന്യുമോണിയ ബാധിച്ചു മരിച്ചു

ന്യൂമോണിയ ബാധിച്ച് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി ഷാർജയിൽ മരണപ്പെട്ടു. ടി പി അബൂബക്കർ ആണ് ഇന്ന് പുലർച്ചെ ഷാർജയിലെ സുലേഖ ആശുപത്രിയിൽ വച്ച് മരിച്ചത്. ഷാർജയിലെ കാർ വാഷിംഗ് സെൻററിൽ ജീവനക്കാരനാണ്. 40 വർഷക്കാലത്തോളം ആയി പ്രവാസിയാണ്. ഭാര്യ : ഫാത്തിമ, മക്കൾ : ഫരീദ്, റഫീഖ്, സാജിദ, അമീറ, ഹസീന.

Continue Reading

ബി.കാറ്റഗറി സി. ആയത് അന്വേഷിക്കണം; കുമ്പള വ്യാപാരി ഏകോപന സമിതി.

കുമ്പള: മുഴുവന്‍ പരിശോധനാ കണക്കുകളും പരിഗണിക്കാതെ കുമ്പള പഞ്ചായത്ത് പരിധിയെ സി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പുന പരിശോധിക്കണമെന്നും ബി. കാറ്റഗറിയിലാണെന്ന് ആദ്യം അറിയിച്ച് സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചതിന് പിന്നാലെ എങ്ങനെ പെട്ടെന്നൊരു മാറ്റം സംഭവിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി വേണമെന്നും മേല്‍കാര്യത്തില്‍ […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 929 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 929 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 753 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7001 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27925 പേര്‍ വീടുകളില്‍ 26638 പേരും സ്ഥാപനങ്ങളില്‍ 1287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27925 പേരാണ്. പുതിയതായി 1599 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 8191 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

പ്ലസ് ടു പരീക്ഷ തോറ്റതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷ (18) തുങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ് വീട്ടിലെ അകത്തെ മുറിയില്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ രാവിലെ റബ്ബര്‍ പാല്‍ എടുക്കാന്‍ പോയി തിരികെ വന്നപ്പോള്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടത്.കടയ്ക്കല്‍ പൊലീസ് കേസെടുത്തു.

Continue Reading