കാസറഗോഡ് ആസ്റ്റ്ർ മിംസിലെ ക്യാൻസർ ചികിത്സ അരമന ഹോസ്പിറ്റലിൽ

NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ് . കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ഹോസ്പിറ്റലിൽ, കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ.വിഷ്ണു ഗോപാലിന്റെ MBBS,MD,DM (Medical Oncology) സേവനം. 02/ 07/ 2021 എല്ലാ വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ: 75 94002324

Continue Reading

ഡോക്ടേഴ്സ് ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് അനുഗ്രഹമായി

മൊഗ്രാൽ: ആതുരസേവനരംഗത്ത് ഇശൽ ഗ്രാമത്തിന് പുത്തൻ പ്രതീക്ഷകൾ പകർന്ന് മുന്നേറുന്ന മെഡ്-വൺ ഡോക്ടേഴ്‌സ് ക്ലിനിക്കിന്റെയും കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്‌സ് ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് അനുഗ്രഹമായി. നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. വിദഗ്ധ ഡോക്ടർമാരായ പ്രസാദ് മേനോൻ, മാത്യു എബ്രഹാം, മറിയം നംഷീന, സെബ നൂറുദ്ദീൻ എന്നിവർ രോഗികളെ പരിശോധിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് 2 മണിക്ക് അവസാനിച്ചു. മൊഗ്രാൽ നാഷണൽ ഹൈവെക്ക് സമീപമുള്ള ഏറോസൊഫ്റ്റ് കോംപ്ലക്സിൽ […]

Continue Reading

എയര്‍ ബബിള്‍ കരാര്‍ പുതുക്കി; ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു

ദോഹ: ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്താനുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഇതേത്തുടര്‍ന്ന് ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒരു മാസത്തേക്കേണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു. നിലവിലെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി ജൂണ്‍ 30 അര്‍ധരാത്രി വരെയായിരുന്നു. എന്നാല്‍, ഇത് പുതുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം കാരണം ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ […]

Continue Reading

നടക്കാനും ഇനി വലിയ വില കൊടുക്കേണ്ടിവരും; പാദരക്ഷകൾക്ക് 20 ശതമാനത്തിലേറേ വിലകൂടി

മലപ്പുറം:പെട്രോൾവില കത്തിക്കയറുന്നതിനാൽ ഇനി കുറച്ചു നടക്കാമെന്നു കരുതിയാലോ..? ഒരു ഫലവുമില്ല, ചെരിപ്പുകൾക്കും ഷൂസുകൾക്കുമെല്ലാം വില കുത്തനെ കൂടിക്കഴിഞ്ഞു. ഇതൊന്നും ആരും അറിയുന്നില്ലെന്നു മാത്രം. തുടർച്ചയായി മൂന്നുവർഷം സീസണുകൾ നഷ്ടപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. ഒരുവർഷത്തിനിടെ 20 ശതമാനത്തോളം വില പല ഉത്പന്നങ്ങൾക്കും കൂടിയിട്ടുണ്ട്. പാദരക്ഷകളുടെ സോൾ നിർമാണത്തിനാണ് ചെലവു കൂടുതൽ. ഇതിനുപയോഗിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളായ പോളി യൂറിത്തിൻ, പോളി ഈഥർ തുടങ്ങിയ രാസവസ്തുക്കളാണ്. ഇവയ്ക്ക് കഴിഞ്ഞ ജനുവരി മുതൽ […]

Continue Reading

ഭീഷണിയേറ്റു : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കോവീഷീല്‍ഡിന് അംഗീകാരം

ന്യൂഡല്‍ഹി : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്,സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് രാജ്യങ്ങള്‍ കോവീഷീല്‍ഡ് അംഗീകരിച്ചത്.കോവീഷീല്‍ഡ് എടുത്ത പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇക്കാര്യം ഉന്നതനേതൃത്വത്തെ അറിയിച്ച് […]

Continue Reading

കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായ രീതിയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലും ടി പി ആർ നിരക്കിൽ വരുതിയ മാറ്റങ്ങളും അനുസരിച്ച് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോവിഡ് പ്രതിരോധ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭയിലെ അവശ്യവസ്തുക്കൾ മാത്രം വിൽക്കുന്ന കടകൾ വൈകുന്നേരം എഴ് മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.തുണിക്കടകൾ, ബാർബർ ഷോപ്പ്, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വർക്ക്ഷോപ്പുകൾ,ബുക്ക്സ്റ്റാളുകൾ, ജ്വല്ലറി കടകൾ, ചെരുപ്പ് കടകൾ വെള്ളിയാഴ്ചകളിൽ […]

Continue Reading

കോയിപാടി കോവിഡ് പോസിറ്റീവായവരുടെ വീട് ശുചീകരണം നടത്തി കുമ്പള വൈറ്റ് ഗാർഡ് അംഗങ്ങൾ

Continue Reading

തളിപ്പറമ്പ കുറുമാത്തൂർ കടവിൽ തോണി മറിഞ്ഞു വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: തളിപറമ്പിനു സമീപം കുറുമാത്തൂരിൽ തോണി മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. തൃശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി ഇർഫാദ് (21) ആണ് മരിച്ചത്. കുറുമത്തൂർ ചൊറുക്കളയിലെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനു വന്നതായിരുന്നു ഇർഫാദ്. മംഗലാപുരത്തെ സെനെപ്പോയ മെഡിക്കൽ കോളജ് വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Continue Reading

ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് സഹായവുമായി ചെമ്പരിക്കയിലെ ഡിവൈഎഫ്‌ഐയും യൂത്ത് ബ്രിഗേഡും

ചെമ്പരിക്ക: ജിയുപിഎസ് ചെമ്പരിക്കയിലെ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടിയ കുട്ടിക്ക് ഫോണ്‍ നല്‍കി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡും ഡിവൈഎഫ്‌ഐ ചെമ്പരിക്ക യൂണിറ്റും.കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന , ജിയുപിഎസ് ചെമ്പരിക്കയിലെ പ്രധാന അധ്യാപകന്‍ പ്രകാശന്‍ മാസ്റ്റര്‍ക്ക് ഫോണ്‍ കൈമാറുകയും അദ്ദേഹം അത് കുട്ടിക്ക് കൈമാറുകയും ചെയ്തു.ജിയുപിഎസ് ചെമ്പരിക്കയിലെ അധ്യാപിക ഗിരിജ,ഡിവൈഎപ്‌ഐ ചെമ്പരിക്ക യൂണിറ്റ് സെക്രട്ടറി സച്ചിന്‍ ചെമ്പരിക്ക,പ്രസിഡന്റ് ഹരീഷ് ചാത്തങ്കയി , ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്കിലെയൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരായ ജിതേഷ് അരവത്ത്, […]

Continue Reading

സംസ്ഥാനത്തെ ആദ്യത്തെ ഇ.ഓഫീസുകളായി കാഞ്ഞങ്ങാട്,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളെ പ്രഖ്യാപിച്ചു.

ബഹു:സി.എച്ച്.കുഞ്ഞമ്പു MLA ഉൽഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അദ്ധ്യക്ഷനായി. കാസറഗോഡ് ജില്ലാ കളക്ടർ ഡോ.സജിത്ത്ബാബു IAS, ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് IAS, അസി.ഡവലപ്മെൻറ് കമ്മീഷണർ വി.എസ് സന്തോഷ്കുമാർ, പ്രോജക്ട് ഡയറക്ടർ കെ.പ്രദീപൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജിമാത്യു സ്വാഗതം പറഞ്ഞു.അസി.ഡവലപ്മെൻറ് കമ്മീഷണർ കാസറഗോഡ് നിഫി എസ് ഹക്ക് നന്ദി രേഖപ്പെടുത്തി.

Continue Reading