ആഗസ്റ്റ് ഒമ്പത് മുതൽ വിലക്ക് ലംഘിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ആഗസ്റ്റ് ഒമ്പത് മുതലായിരിക്കും കടകൾ തുറക്കുക. ആഗസ്റ്റ് രണ്ട് മുതൽ ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്. ആത്മഹത്യയുടെ വക്കിലാണുള്ളതെന്നും വ്യാപാരികൾ പറഞ്ഞു. നേരത്തയും വിലക്ക് ലംഘിച്ച് കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. ബലിപെരുന്നാൾ സമയത്തായിരുന്നു ഇത്തരത്തിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചത്. തുടർന്ന് സംസ്ഥാന സർക്കാർ വ്യാപാരികളുമായി […]
Continue Reading