മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഓട്ടോമാറ്റിക് സാനി റൈറ സർ ഡിസ്പെൻസർ നൽകി.സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിതൃ പരിഷത്ത്

കല്ല കൈ: കോ വിഡ് 19 മഹാമാരിയിൽ നിന്നും പൊതുജനങ്ങളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ സന്ദേശം ലൈബ്രറി തുടർന്നു കൊണ്ടേയിരിക്കുന്നതിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്താഫീസിലേക്കുള്ള ഓട്ടോമാറ്റിക് സാനി റൈറ സർ ഡിസ്പെൻസർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസലിന് കൈമാറി . ചടങ്ങിൽ സന്ദേ ശം ലൈബ്രറി കൗസിൽ അംഗവും ജില്ലാ ബസ്സ് ഓണേർഷ് അസോസിയേഷൻ ട്രഷറർപി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടന സെക്രട്ടറി എം.സലിം, സുലൈമാൻ […]

Continue Reading

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും ആഗസ്റ്റ് 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് ലോവര്‍ ആന്റ് ഷോര്‍ട്ട് ഹാന്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04994 256722

Continue Reading

സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് ഇന്ന് മുതൽ 5 ദിവസം അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച്‌ ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ഓണം പ്രമാണിച്ച്‌ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.ബാറുകള്‍ കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ […]

Continue Reading

ഓണക്കിറ്റുകളുടെ വിതരണം:ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കും

ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്​ചവരെ 50 ലക്ഷത്തോളം കിറ്റ്​ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്. കിറ്റ്​ ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്​കരിച്ചു.

Continue Reading

പെരിയ-ഒടയംചാൽ റോഡിന് 10 കോടി അനുവദിച്ചു

പെരിയ: പെരിയ-ഒടയംചാൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ പൊതുമരാമത്ത് വകുപ്പ് 10 കോടി രൂപ അനുവദിച്ചു. ഈ തുകകൊണ്ട് പെരിയ കവലയിൽനിന്ന് തുടങ്ങി കാഞ്ഞിരയടുക്കം കവലയ്ക്ക് അടുത്തുവരെ 5.5 മീറ്റർ വീതിയിൽ മെക്കാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിയ ജങ്‌ഷനിൽ ഇരുവശങ്ങളിലും കൊരുപ്പുകട്ട പാകും. കൂടാതെ നടപ്പാത, ‌സ്ലാബോടുകൂടിയ അഴുക്കുചാൽ, സൂചനാ ബോർഡ് എന്നിവ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയ്യും. സാങ്കേതികാനുമതി വാങ്ങി അടിയന്തരമായി ടെൻഡർ നടപടി സ്വീകരിക്കാൻ എകസിക്യൂട്ടീവ് എൻജിനീയറോട് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ആവശ്യപ്പെട്ടു.

Continue Reading

ലണ്ടനിൽ നിന്നെത്തി ആദ്യവിമാനം; കൊച്ചി-ലണ്ടൻ സർവീസിന് തുടക്കം

നെടുമ്പാശ്ശേരി:എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ 3.18-ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനത്തിൽ 221 യാത്രക്കാരാണുണ്ടായിരുന്നത്. രാവിലെ 5.57-ന് ഈ വിമാനം 232 യാത്രക്കാരുമായി മടങ്ങി. 22-മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വിമാനങ്ങൾ. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഹീത്രുവിൽ നിന്നെത്തുന്ന വിമാനം ഉച്ചയ്ക്ക് 1.20-ന് മടങ്ങും. ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 3.20-ന് കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്ക് 1.20-ന് മടങ്ങും.

Continue Reading

ഫുട്ബോൾ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

മൊഗ്രാൽ. ആവേശം നിറഞ്ഞ് കോപ്പ അമേരിക്ക യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിലെ വിജയികളെ കണ്ടെത്താൻ ഫുട്ബോളിനെ നാട്ടിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികളായ മുഹമ്മദ് എം എ,കബീർ കോട്ട, സിദ്ദീഖ് കെ കെ പുറം എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി […]

Continue Reading

ഹയർ സെക്കൻഡറി പ്രവേശനം: അപേക്ഷ സെപ്‌തംബർ. 3 വരെ; അലോട്ട്‌മെന്റ്‌ 13ന്‌ പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽ

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ www.admission.dge.kerala.gov.in വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്‌തംബർ മൂന്നുവരെ അപേക്ഷ നൽകാം. ട്രയൽ അലോട്ട്‌മെന്റ്‌ സെപ്‌തംബർ ഏഴിന്‌. ആദ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 13ന്‌. മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 29ന്‌ അവസാനിക്കും.കോവിഡ്‌ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുന്നതിന്‌ അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ.കൂടുതൽ വിവരം വെബ്‌സൈറ്റിൽ ലഭ്യമാണ്‌.പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽസംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷകൾ സെപ്‌തംബറിൽ നടക്കും. […]

Continue Reading

കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി.ഇന്ത്യ അടക്ക൦ മറ്റ് രാജ്യങ്ങളില്‍ കുണ്ടുങ്ങികിടക്കുന്ന ആളുകള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കും.പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ്. സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് ഇന്ത്യ ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിലെ യാത്രക്കാര്‍ക്കാണ്. കൂടാതെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സഭ തീരുമാനിച്ചു. പ്രവശികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. 7500 യാത്രക്കാര്‍ക്കായിരുന്നു നേരത്തെ അനുമതിയെങ്കില്‍ […]

Continue Reading