സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ് ഒരാള്‍ കൂടി അറസ്റ്റില്‍

ഉപ്പള : സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്‌റഫ് എന്ന മമ്മ(42)യാണ് അറസ്റ്റിലായത്. സംഭവത്തില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പുലര്‍ച്ചെ ആറ് മണിയോടെ സ്വര്‍ണ വ്യാപാരികളായ മഹാരാഷ്ട്രയിലെ അവിനാശും സുഹൃത്തും പഴയ സ്വര്‍ണാഭരണങ്ങള്‍ […]

Continue Reading

മുസ്ലിം ലീഗിൽ താലിബാനിസം; അഡ്വ; ഷമീർ പയ്യനങ്ങാടി

കോഴിക്കോട്:മുസ്ലിം ലീഗിൻറെ എംഎസ്എഫ് ഹരിത കമ്മിറ്റി മരവിപ്പിച്ച നടപടി സ്ത്രീകളെ വായടപ്പിച്ച് ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന മുസ്ലിം ലീഗിൻറെ താലിബാനിസം ആണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. വനിതാ പ്രവർത്തകരെ അപമാനിച്ച എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുകയും വനിതാ നേതാക്കളെ പുറത്താക്കുകയും ചെയ്ത നടപടി കാടത്തമാണ്. മുസ്ലിംലീഗിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച അടിച്ചമർത്തപ്പെടുന്ന വനിതാ പ്രവർത്തകരെ നാഷണൽ യൂത്ത് ലീഗിലേക്ക് സ്വാഗതം ചെയ്യുന്നു. ഹരിത സംഘടനയുടെ പ്രവർത്തകരെ അപമാനിച്ച […]

Continue Reading

അസീസിയ സ്കൂൾ ഓഫ് എക്സലൻസ് ബ്രോഷർ പ്രകാശനം ചെയ്തു; സയ്യിദ് ഹുസൈൻ തങ്ങൾ പി ടി എ പ്രസിഡന്റ്‌ ഹുസൈൻ സി എച്ചിന് കൈമാറി

അസീസിയ സ്കൂൾ ഓഫ് എക്സലൻസ് (പ്ലസ് വൺ കോമേഴ്സ് സ്ഥാപനം) ബ്രൗഷർ പ്രകാശനം സ്ഥാപന ഡയരക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ പി ടി എ പ്രസിഡൻ്റ് ഹുസൈൻ സി. എച്ചിന് കൈമാറി നിർവഹിച്ചചു. ചടങ്ങിൽ ഡയറക്റ്റർമാരായ ഖലീൽ ഹുദവി, മുഹമ്മദ് റാഷിദ് ഹുദവി, സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്അരി, അഡ്മിന് മുസ്തഫ ഹുദവി, സ്ഥാപനത്തിലെ അധ്യാപകരും സംബന്ധിച്ചു . പഠനത്തിൽ ഉന്നത മികവ് പുലർത്തുന്ന കുട്ടികൾക്കായി ഒരു ലക്ഷം രൂപയോളം സ്കോളർഷിപ് ഏർപെടുത്തിയിട്ടുണ്ട്.

Continue Reading

പിഎസ്‌സി എൽഡി ക്ലർക്ക്, എൽജിഎസ് പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ഒക്‌ടോബർ മാസം നടത്താനിരുന്ന വിവിധ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവെച്ചത്. ഒക്‌ടോബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് മുഖ്യ പരീക്ഷ നവംബർ 20ലേക്കാണ് മാറ്റിയിരിക്കുന്നത്. ഒക്‌ടോബർ 30ന് നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, ബോട്ട് ലാസ്‌കർ, സീമാൻ എന്നീ തസ്തികകളുടെ മുഖ്യപരീക്ഷ നവംബർ 27ലേക്കും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 607 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട് ജില്ലയില്‍ 607 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 522 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5438 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 412 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22900 പേര്‍ വീടുകളില്‍ 21869പേരും സ്ഥാപനങ്ങളില്‍ 1031 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22900പേരാണ്. പുതിയതായി 1086പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2530, ആന്റിജന്‍ […]

Continue Reading

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല മൂന്ന് വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; 33 മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ

2021 ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇൻഫെക്ഷൻ – ജനസംഖ്യാ അനുപാതം (WIPR) എട്ടിനു മുകളിൽ വരുന്ന, കാസർകോട് നഗരസഭയിലെ ആറാം വാർഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാർഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും 33 വാർഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരു തദ്ദേശ […]

Continue Reading

ഐ.എൻ.എല്ലിൽ വീണ്ടും തമ്മിൽതല്ല്; കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘർഷം

ഉദുമ: ഐ.എൻ.എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘർഷം. ഐ.എൻ.എൽ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞാണ് കയ്യാങ്കളിയുണ്ടായത്. ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഉദുമയിലെ ഹോട്ടലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഐ.എന്‍.എല്ലിലെ ഇരുപക്ഷത്തുനിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ബഹളം വെച്ചു. ഇത്തരത്തിലുള്ള പരസ്പര ആക്ഷേപം കയ്യാങ്കളിയില്‍ എത്തിച്ചേരുകയായിരുന്നു. ഔദ്യോഗിക പക്ഷം ഇപ്പോഴും യോഗം തുടരുകയാണ്. ഒരു വിഭാഗത്തിന് മാത്രം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 21427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

തിരുവനന്തപുരം: ഗർഭിണികൾക്കും, ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി. അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ […]

Continue Reading

ദുബൈ കെഎം സി സി യുടെ നാലാമത് ബൈത്തുറഹ്മ സമർപ്പണം ഞായറാഴ്ച .

ദുബൈ: ദുബൈ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിക്ക് കീഴിൽ നിർമ്മിച്ച് നൽകുന്ന നാലാമത് ബൈത്തുറഹ്മ പുത്തിഗെ പാടലടുക്കയിൽ ആഗസ്റ്റ് 22 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുടുംബത്തിന് കൈമാറും. കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ പ്രാർത്ഥന നടത്തും . എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് കെഎംസിസി ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും .ഇതുമായി ബന്ധപ്പെട്ട കെഎം സി സി ഓൺലൈൻ […]

Continue Reading