സുഡോകുവിന്റെ പിതാവ്’ മക്കി കാജി അന്തരിച്ചു
ദശലക്ഷക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന സംഖ്യാശാസ്ത്ര പ്രശ്നോത്തരി (പസില്‍) സുഡോക്കുവിനെ ജനപ്രിയമാക്കിയ മക്കി കാജി (69) അന്തരിച്ചു. “സുഡോകുവിന്റെ പിതാവ്” എന്നറിയപ്പെടുന്ന ഇദ്ദേഹം ക്യാന്‍സര്‍ ബാധിതനായിരുന്നു. ജാപ്പനീസ് പ്രസാധകനായ നിക്കോളിയാണ് മക്കി കാജി അന്തരിച്ച വിവരം അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായ മക്കി കാജി ഓഗസ്റ്റ് 10ന് സ്വന്തം വീട്ടില്‍ വച്ചാണ് മരിച്ചെന്നും പരേതനോടുള്ള ബഹുമാനസൂചകമായി ഒരു അനുസ്മരണ പരിപാടി പിന്നീട് നടത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ നിക്കോളി പറഞ്ഞു. “സുഡോകുവിന്റെ പിതാവായി അറിയപ്പെട്ടിരുന്ന കാജിയെ ലോകമെമ്ബാടുമുള്ള പസില്‍ […]
Continue Reading