സംസ്ഥാനത്ത് ഇന്ന് 21613 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യം :പദയാത്രയ്ക്ക് മൊഗ്രാലിൽ സ്വീകരണം നൽകി.

മൊഗ്രാൽ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട എയിംസ് ആരോഗ്യപരിപാലന രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ അനുവദി ക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലയിലെ “എയിംസ് ജനകീയ കൂട്ടായ്മ” സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള പദയാത്രയ്ക്ക് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ നാസർ ചെർക്കളയെ ദേശീയ വേദി ഗൾഫ് പ്രതിനിധി ഹമീദ് […]

Continue Reading

റേഷൻ വ്യാപാരികളുടെ ദുരിതം സർക്കാർ കേൾക്കണം;മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. സർക്കാർ നൽകി വരുന്ന ഭക്ഷ്യ കിറ്റിലെ കമ്മീഷൻ കഴിഞ്ഞ പത്തുമാസമായി ലഭിക്കുന്നില്ലെന്ന പരാതിയിൽ സർക്കാർ വ്യാപാരികളുടെ ദുരിതം മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. വളരെ നല്ല നിലയിലാണ് റേഷൻ വ്യാപാരികൾ സർക്കാറിൻറെ സൗജന്യ കിറ്റുകളും, റേഷനും വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് അഞ്ച് രൂപയാണ് കമ്മീഷൻ നൽകുന്നത്.കോവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും നൽകിയ കിറ്റിന്റെ പോലും കമ്മീഷൻ ഇതുവരെ കൊടുത്തു തീർത്തിട്ടില്ല.ഇത് മൂലം വ്യാപാരികൾ ഏറെ ദുരിതത്തിലാണ്. പ്രതിഷേധസൂചകമായി ഇന്ന് സംസ്ഥാനതൊട്ടുക്കും […]

Continue Reading

മാറ്റ് കലോത്സവത്തിന് തുടക്കമായി

എം എസ് എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന മാറ്റ് കലോത്സവത്തിന്റെ ലോഗോ കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖ് പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹികൾക്ക് കൈമാറി പ്രകാശനം ചെയ്തു

Continue Reading

അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുത്- കര്‍ണാടകയോട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന് കർണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാർഥികളെയും തടയരുതെന്നും കോടതി നിർദേശിച്ചു. രണ്ട് പൊതുതാൽപര്യ ഹർജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളിൽ എത്തിയാൽ മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ […]

Continue Reading

വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി നൽകി SSF മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി

മൊഗ്രാൽ പുത്തൂർ : ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഢ സമാപ്തി.ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ ഒരു ചരിത്രം കൂടി സമ്മാനിചു കൊണ്ടാണ് സാഹിത്യോത്സവത്തിന് സമാപ്തി കുറിച്ചത്.ഏഴ് യൂണിറ്റുകളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി എൺപതിൽപരം മത്സരങ്ങൾ നൂറിൽപരം പ്രതിഭകൾ മാറ്റുരക്കി. കലാമത്സരങ്ങളിൽ കുന്നിൽ,മൊഗർ യൂണിറ്റുകൾ കിരീടം കരസ്ഥമാക്കി.ബള്ളൂർ,കോട്ടക്കുന്ന് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഷഹനാസ് കുന്നിൽ കലാപ്രതിഭയും ആശിർ അബ്ബാസ് ബള്ളൂർ സർഗ്ഗ പ്രതിഭയുമായി. രാത്രി നടന്ന സമാപന സംഗമത്തിൽ സ്വാഗത സംഗം […]

Continue Reading

5000 ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്ന് സൂചന

കാബൂള്‍: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ […]

Continue Reading

സാധാരണക്കാരന് ഇരുട്ടടി; പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു;

കൊച്ചി:രാജ്യത്ത് വീണ്ടും ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. തുടർച്ചയായി വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും വിലവർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 50 രൂപ വർധിപ്പിച്ചത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന്റെ പ്രതിഷേധം കെട്ടടങ്ങും മുൻപേ വീണ്ടും വിലവർധന.

Continue Reading

കാസറഗോഡ് സ്വദേശിനിക്ക് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ്

കാസര്‍കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം. ഫാത്തിമത്ത് ഫൗസിയ ഡോക്ടറേറ്റ് നേടി. ‘കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം ദേശീയോദ്ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തില്‍ പ്രഫ. എബി മൊയ്തീന്‍ കുട്ടിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് എംഇഎസ്. കല്ലടി കോളേജിലെ അസി. പ്രഫസറായ ഫാത്തിമത്ത് ഫൗസിയ കാസര്‍കോട് അംഗടിമുഗറിലെ എം.മുഹ്‌യദ്ദീന്‍ മാസ്റ്റര്‍-നാങ്കി മറിയുമ്മ ദമ്പതികളുടെ മകളും കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്. ഡോ. ഫാത്തിമ മെഹ്ജബിന്‍, ഡോ. അമല്‍ […]

Continue Reading