ഓണമെത്തിയിട്ടും ആളൊഴിഞ് കുമ്പള ടൗൺ: വ്യാപാരികൾക്ക് പറയാൻ നഷ്ടങ്ങളുടെ കഥകൾ.

കുമ്പള. സപ്തഭാഷാ സംഗമ ഭൂമിയായ കുമ്പളയിലെ വ്യാപാരികൾക്ക് കോവിഡ് കാലത്ത് നഷ്ടങ്ങളുടെ കണക്കേ പറയാനുള്ളൂ. ഒരു വർഷത്തെ കച്ചവടത്തെ പിടിച്ചു നിർത്തിയിരുന്ന സീസൺ കച്ചവടങ്ങളാണ് ലോക്ക് ഡൗണും, പിന്നീടുള്ള കോവിഡ് നിയന്ത്രണങ്ങളും മൂലം വ്യാപാരികൾക്ക് നഷ്ടമായത്. ഈ ദുരിതത്തിൽ നിന്ന് കരകയറണമെങ്കിൽ സർക്കാർ സഹായം കിട്ടിയേ തീരൂ എന്ന അവസ്ഥയിലാണ് വ്യാപാരികൾ. കുമ്പള ടൗണിലും, പരിസരപ്രദേശങ്ങളിലുമായി മുന്നൂറോളം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇതിൽ ഉടമകളും, ജോലിക്കാരുമായി അറുന്നൂറിലേറെ ആളുകൾ. ഇവരുടെ കുടുംബത്തിൻറെ ജീവിതമാർഗ്ഗം വ്യാപാര സ്ഥാപനങ്ങളാണ്. ഇതാണ് ഒന്നരവർഷമായി […]

Continue Reading

എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് ഓൺലൈൻ ഫെസ്റ്റ് 2k21 സംഘടിപ്പിക്കും.

ബോവിക്കാനം :എം.എസ്.എഫ്. മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഫെസ്റ്റ് 2K21 സംഘടിപ്പിക്കാൻഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ബോവിക്കാനം ഉൽഘടനംചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അറഫാത്ത് പൊവ്വൽ സ്വാഗതം പറഞ്ഞു മണ്ഡലം സെക്രട്ടറി അഷ്‌ഫാദ് ,പഞ്ചായത്ത് ഭാരവാഹികളായ കെ.ബി. ബാസിത്,അനാസ്‌ബെള്ളിപ്പാടി ,നഷാത്ത്എടനീർ , ഫയാസ് ,ഇയാസ് എടനീർ ,അലിഅല്ലാമ പ്രസംഗിച്ചു.

Continue Reading

എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്ക് ഉൾനാടൻ മൽസ്യബന്ധന തൊഴിലാളി യൂണിയൻ എസ്.ടി.യു. മുണ്ടക്കൈ യൂണിറ്റ് ഉപഹാരം സമർപ്പിച്ചു.

മുളിയാർ: മുണ്ടക്കൈ മേഖലയിലെഎസ്. എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥി കൾക്ക് ഉൾനാടൻ മൽസ്യബന്ധന തൊഴിലാളി യൂണിയൻ എസ്.ടി.യു.മുണ്ടക്കൈ യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു. അബ്ബാസ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.അബ്ദുൾ റഹിമാൻ മുണ്ടക്കൈ സ്വാഗതം പറഞ്ഞു.എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാഹിൻ മുണ്ടക്കൈ,പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് ഉപഹാരം സമർപ്പിച്ചു. നവാസ് കണ്ടത്തിൽ, നൗഷാദ് വളവിൽ,സലാം നഈമി,റഫീഖ് ഫൈസി, പി.എം. ഇബ്രാഹിം, ബാസിത് മുണ്ടക്കൈ, ബി.എം.ഇബ്രാഹിം, സുഹൈൽ സംബന്ധിച്ചു.

Continue Reading

യുത്ത് ലീഗ് ബോവിക്കാനം ശാഖ കമിറ്റി അനുമോദിച്ചു

സെൻട്രൽ യൂണിവർ സിറ്റി ഓഫ് കേരളയിൽ നിന്നും(MSW) ഹ്യുമൺ റിസോർസ് ബിരുദാനന്തരം ബിരുദം കര സ്ഥാമാക്കിയഎം എസ് എഫ് ഉദുമ മണ്ഡലം ട്രഷററും ,യുത്ത് ലീഗ് ബോവിക്കാനം ശാഖ സെക്രട്ടറിയുമായ നാസർഅബദുല്ലബോവിക്കാനത്തിനെമുസ്ലിം യുത്ത് ലീഗ് ബോവിക്കാനം ശാഖ കമ്മിറ്റി അനുമോദിച്ചു.ശാഖ പ്രസിഡന്റ് മുനീർ ബാല നടുക്കം മുമന്റൊ കയ്യിമാറിമറ്റു ഭാരവാഹികൾ ബാസിത്ത് കെ ബി, അസ്കർ ബാലനടുക്കം, അഷ്‌ഫാദ്‌ ,അബ്ദുറഹ്മാൻ, റാസിക്ക്, തുടങ്ങിയവർ സംബന്ധിച്ചു

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ധനവ്

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ധനവ്, ഗ്രാമിന് 10 രൂപ കൂടി 4,370 രൂപയും പവന് 80 രൂപ കൂടി 34,960 രൂപയുമായി

Continue Reading

പ്രവാസി മലയാളി വീട്ടമ്മ പകല്‍ ഉറക്കത്തിനിടെ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി സ്വദേശി ഷഹ്‌സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ പ്രവാസിയാണ് അവര്‍. ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുമ്പോള്‍ യാത്രയയച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് സൈറാ ബാനു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അബ്ദുല്ല, […]

Continue Reading

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; കോവിഡ് നിയന്ത്രണങ്ങളുമായി ലക്ഷ ദ്വീപ് ഭരണകൂടം

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം നിര്‍ദേശിച്ചു. അടിയന്തിര ഘട്ടത്തില്‍ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം അവശ്യപ്പെടുന്നു. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികള്‍ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണന്ന് ഭരണകൂടം വ്യക്തമാക്കുന്നു. ഒറ്റഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിര്‍ബന്ധിത ഹൗസ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം […]

Continue Reading

ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് പൊലീസ് തുടക്കം കുറിച്ചു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹരജി നല്‍കുമെന്നാണ് സൂചന. നേരത്തെ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ […]

Continue Reading

പെർമുദെ ബദരിയ ജുമാ മസ്ജിദ്- ജി സി സി കമ്മിറ്റി പുനസംഘടിപ്പിച്ചു

അബുദാബി : പെർമുദെ ബദ്‌രിയ ജുമാ മസ്ജിദ് ജി സി സി കമ്മിറ്റി ജനറൽ ബോഡി യോഗം വാട്ട്സ്ആപ്പ് സംവിധാനത്തിലൂടെ ചേർന്നു കമ്മിറ്റി പുനഃസംഘടിപ്പിച്ചു . പ്രസിഡന്റ് അസീസ് പെർമുദെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉസ്താദ് യൂസഫ് സഅദി പ്രാർത്ഥന നടത്തി . പുതിയ ഭാരവാഹികളായി അസീസ് പെർമുദെ (പ്രസിഡന്റ് ) ഹൈദർ പെരിയടുക്ക ( ജനറൽ സെക്രട്ടറി ) അബ്ദുല്ല പുട്ടമണി (ട്രഷറർ ) യൂസഫ് സഅദി , ഖാലിദ് ബാളിഗെ ,നസീർ സീതി ഹാജി […]

Continue Reading

കുമ്പള രാജധാനി ജ്വല്ലറി മാനേജർ റഫീഖ് റഹ്‌മാൻ നിര്യാതനായി

അംഗഡിമുഗർ സ്വദേശിയും കുമ്പള രാജധാനി ജ്വല്ലറി മാനേജരുമായ റഫീഖ് റഹ്മാൻ നിര്യാതനായി. മംഗലാപുരത്തു വെച്ച് വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നുമണിക്കാണ് മരണം.

Continue Reading