യുപിയിൽ ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് ബജ്‌റംഗ്ദള്‍ ​​ഗുണ്ടകൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മുസ്‌ലിങ്ങൾക്ക് നേരെ സം​ഘ്പരിവാർ ആക്രമണം. ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ബജ്രം​ഗ്ദൾ തീവ്രവാദികൾ ക്രൂരമായി മർദിച്ചു. കാണ്‍പൂരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നടുക്കുന്ന സംഭവം. 45കാരനായ ഇ-റിക്ഷ ഡ്രൈവറെയാണ് ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തിച്ച് മര്‍ദിക്കുകയും ചെയ്തത്. പിതാവിനെ മർദിക്കുന്നതു കണ്ട് വാവിട്ടു കരയുന്ന ഇദ്ദേഹത്തിന്റെ കുഞ്ഞുമകൾ ‘തല്ലല്ലേ’ എന്ന് കാലിൽ വീണ് കരഞ്ഞപേക്ഷിച്ചിട്ടും അക്രമികൾ ചെവിക്കൊണ്ടില്ല. ബാലികയെ പിടിച്ചുമാറ്റിയ ശേഷം മർദനം തുടരുകയാണിവർ. യുവാവിനെ മർദിച്ച് […]

Continue Reading

മൊഗ്രാൽ പുത്തൂരിൽ ഇനി കലയുടെ മാമാങ്കം:SSF സാഹിത്യോത്സവത്തിന് ഇന്ന് തുടക്കമാകും

മൊഗ്രാൽ പുത്തൂർ : ‘മൊഗ്രാൽ പുത്തൂർ ഇനി കലയുടെ ഊര്’ എന്ന ശീർഷകത്തിൽ എസ്‌.എസ്‌.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ഇന്ന് വൈകുന്നേരം തുടക്കമാകും.വൈകുന്നേരം 4:30 ന് സ്വാഗത സംഗം ചെയർമാൻ ഫാറൂഖ് സഖാഫി ദേശാംകുളം പതാക ഉയർത്തും.രാത്രി 7:30ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥന നടത്തും.ജവാദ് മൊഗ്രാൽ പുത്തൂർ സ്വാഗതം പറയുന്ന പരിപാടിയിൽ മൊഗ്രാൽ പുത്തൂർ സെക്ടർ പ്രസിഡന്റ് നൗഫൽ മൊഗർ അധ്യക്ഷത വഹിക്കും.പ്രശസ്ത സാഹിത്യകാരൻ വി.വി പ്രഭാകരൻ മാസ്റ്റർ […]

Continue Reading

ലോക്ഡൗണ്‍ മാനദണ്ഡം പുതുക്കി; ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ ആക്കാം

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കി. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് പുതിയ ഉത്തരവ്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെൻമെന്റ് സോണായി കണക്കാക്കും. 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കാം. സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും. എന്നാൽ ഇനി മുതൽ വാർഡ് അടിസ്ഥാനത്തിലല്ല, രോഗവ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ […]

Continue Reading

മുളിയാർ മൃഗാശുപത്രിയിൽ സ്ഥിരംഡോക്ടറെ നിയമിക്കണം

ബോവിക്കാനം: മുളിയാർമൃഗാശുപത്രിയിൽ അടിന്തരമായി സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത്സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് കത്ത്നൽകി. രണ്ട് മാസം മുമ്പാണ് നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയത്.ഏറെനാൾ ഡോക്ടറില്ലാത്ത സ്ഥിതിയായിരുന്നു. പിന്നീട് കാറഡുക്ക പഞ്ചായത്ത് – മുള്ളേരിയയിലെമൃഗ ആശുപത്രി ഡോക്ടർക്ക് ചാർജ്ജ് നൽകിയെങ്കിലും അവിടത്തെ ജോലി ഭാരം മൂലം മുളിയാറിൽ കൃത്യമായി സേവനം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ടും, കർഷകരുംഇതുവഴി വലീയ പ്രയാസത്തിലാണ്. […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 578 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 578 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 635 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6788 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25709 പേര്‍ വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്. പുതിയതായി 1407 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7079 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4860, ആന്റിജന്‍ 2206, ട്രൂനാറ്റ് 13). […]

Continue Reading

ശ്രീജേഷ് എന്ന പേരുള്ളവർക്ക് സൗജന്യ പെട്രോൾ; പി.ആർ ശ്രീജേഷിന് വ്യത്യസ്ത ആദരവുമായി പെട്രോൾ പമ്പുടമ

തിരുവനന്തപുരം: ഒളിമ്പിക്സ് ജേതാവ് പി.ആർ ശ്രീജേഷിനുള്ള ആദരങ്ങളും സ്വീകരണങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വ്യത്യസ്തമായി ഒരു ആദരവുമായി രംഗത്തെത്തിയിരിക്കുയാണ് തിരുവനന്തപുരത്തെ പെട്രോൾ പമ്പുടമ സുരേഷ്. പി.ആർ ശ്രീജേഷിന് ആദര സൂചകമായി ശ്രീജേഷ് എന്ന് പേരുള്ള ആർക്കും പെട്രോൾ സൗജന്യം നൽകുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പുടമ അറിയിച്ചിരിക്കുന്നത്. പമ്പിലെത്തുന്നവർ പേര് ശ്രീജേഷാണ് എന്ന് തെളിയിക്കുന്ന ഐഡി കാണിച്ചാൽ ആർക്കും 101 രൂപയുടെ പെട്രോൾ സൗജന്യമായി നൽകുമെന്ന് പമ്പുടമ പറയുന്നു. […]

Continue Reading

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂർ മുമ്പ് ഡിപ്പാർചർ കൗണ്ടർ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.  ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾക്കടക്കം നിരവധി മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പ് എട്ടിടത്ത് എല്‍.ഡി.എഫ്; യു.ഡി.എഫിന് ഏഴ്

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫ് എട്ട് സീറ്റുകളിലും യു.ഡി.എഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യു.ഡി.എഫും യു.ഡി.എഫിന്റെ മൂന്ന് വാര്‍ഡുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു. ബി.ജെ.പിക്ക് ഒരിടത്തും വിജയിക്കാനായില്ല. സംസ്ഥാനത്ത് ഒരിടത്തും ഭരണമാറ്റം ഉണ്ടാവാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പ് ഫലമാണ്‌ ഇത്തവണത്തേത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സുല്‍ത്താന്‍ ബത്തേരി […]

Continue Reading

പൊയിനാച്ചി പറമ്പിൽ സ്വർണ്ണപ്പണിശാലയിൽ മോഷണം. പണവും ബാഗും വിലപിടിപ്പുള്ള രേഖകളും നഷ്ടമായി

പൊയിനാച്ചി: പൊയിനാച്ചി പറമ്പിൽ സ്വർണ്ണപ്പണിയെടുക്കുന്ന സി വേണുഗോപാലൻ, സി പവിത്രൻ എന്നിവരുടെ പേഴ്സും ബാഗും ഇന്നലെ ഉച്ചക്ക് 2 മണിക്കും 3 മണിക്കുമിടയിൽ പറമ്പിലെ സ്വർണ്ണപ്പണിശാലയിൽ നിന്ന് മോഷണം പോയി. വേണുവിന്റെ പേഴ്സിൽ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ ഐ ഡി, എ ടി എം കാർഡ് 4 എണ്ണം, 1500 രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. പവിത്രൻ്റെ ബാഗിൽ ഉണ്ടായിരുന്നത് ബാങ്ക് പാസ് ബുക്ക് യൂണിയൻ ബാങ്ക്, ATM കാർഡ് യൂണിയൻ ബാങ്ക്, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 21445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading