കാസറഗോഡ് 16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ വിഷ്ണുപ്രസാദി(20)നെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് മാസത്തിലാണ് പീഡനം നടന്നത്. പീഡനവിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
Continue Reading