കുവൈറ്റില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ റെനി ജേക്കബ് (39) ആണ് മരിച്ചത്. ഹരിപ്പാട് സ്വദേശിയായ റെനി, വേണാട്ടുശ്ശേരില്‍ കുടുംബാംഗമാണ്.സുലൈബിക്കാട്ട് സ്റ്റേഡിയത്തില്‍ വച്ച്‌ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കവേ ഭാര്യയുടേയും മക്കളുടേയും മുന്നില്‍വച്ചാണ് കുഴഞ്ഞുവീണത്. ഉടനേതന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.) ന്റെ സജീവ അംഗവും, സിറ്റി ഏരിയയുടെ 2021 ലെ ട്രഷറാര്‍ ആയി സേവനമഷ്ടിച്ചു വരികയായിരുന്നു റെനി ജേക്കബ്. ഭാര്യ രജനി, കുവൈറ്റ് മിനിസ്ട്രി […]

Continue Reading

കാസറഗോഡ് മെഡിക്കൽ കോളേജിന് ഫണ്ട് അനുവദിച്ചു

കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനു 2013 നവംബര്‍ 30 നു അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. ആശുപത്രി കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 25. 11.2018 നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.അക്കാദമിക്ക്‌ ബ്ലോക്ക്‌ നിര്‍മ്മാണത്തിനു കാസര്‍കോട്‌ പാക്കേജില്‍ നിന്നാണു 25 കോടി രൂപ അനുവദിച്ചത്‌. ആശുപത്രി കെട്ടിടത്തിനു 2015ല്‍ 55.18 കോടി രൂപ നബാര്‍ഡ്‌ വായ്മ് ലഭിച്ചു. നിര്‍മ്മാണ മേല്‍നോട്ട ഏജന്‍സിയായ കിറ്റ്കോയുമായി 282. കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ധാരണാപത്രം വയ്ച്ചിട്ടുള്ളത്‌. അക്കാദമിക്ക്‌ ബ്ലോക്ക്‌ […]

Continue Reading

പ്ലസ് വൺ സീറ്റ് അപര്യാപ്തത: ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി

കാസർകോട്: ജില്ലയിൽ ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി.വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോട് തുടരുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തുന്ന ” മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻ്റെ” ഭാഗമായാണ് ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തിയത്. ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച 19,287 വിദ്യാർത്ഥികൾക്ക് ജില്ലയിൽ 14,278 പ്ലസ് വൺ സീറ്റുകൾ മാത്രമാണുള്ളത്. സർക്കാർ എയിഡഡ് മേഖലയിൽ 5009 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്തത് ജില്ലയോട് […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം; അടുത്ത തിങ്കളാഴ്ച മുതല്‍ അപേക്ഷ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ ഈ മാസം 16 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Continue Reading

നാഷണൽ യൂത്ത് ലീഗിൽ ഭിന്നിപ്പില്ല_ സംസ്ഥാന കമ്മിറ്റി.

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗിൽ ഭിന്നിപ്പും എന്ന വാർത്ത വ്യാജ മാണെന്നും നാഷണൽ യൂത്ത്ലീഗ് സംസ്ഥാനത്ത് ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഐ എൻ എൽ പാർട്ടി ഭരണഘടന പ്രകാരം അഖിലേന്ത്യാ പാർട്ടിയാണ്. അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിക്കുന്ന കമ്മിറ്റികളാണ് ഐഎൻഎൽൻറെ ഔദ്യോഗിക സംസ്ഥാനകമ്മിറ്റികൾ. അഖിലേന്ത്യാ പ്രസിഡൻറ് പ്രഖ്യാപിച്ച കേരള സംസ്ഥാന ഐഎൻഎൽ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാൻനാഷണൽ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ഇന്ത്യൻ നാഷണൽ ലീഗിൻറെ മുന്നണി പ്രവേശനത്തിനും […]

Continue Reading

കുമ്പള റെയിൽവേ സ്റ്റേഷൻ -കോയിപ്പാടി റോഡ് തകർന്നു.

കുമ്പള. വർഷങ്ങളായി റീ ടാറിങ് ചെയ്യാത്ത കുമ്പള റെയിൽവേ സ്റ്റേഷൻ- കോയിപ്പാടി റോഡ് തകർന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. കുമ്പള റെയിൽവേ സ്റ്റേഷൻ അണ്ടർപാസ്സേജി ന് സമീപത്താണ് റോഡ് തകർന്നിരിക്കുന്നത്. നേരത്തെ തകർച്ച നേരിട്ട കോയിപ്പാടി റോഡിൻറെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയി രുന്നു. ഈ ഭാഗത്ത് റീ ടാറിങ് ചെയ്യാത്തതാണ് തകർച്ചയ്ക്ക് കാരണമായത്. ദിവസേന കുമ്പളയിൽ നിന്ന് കോയിപ്പാടിലേക്ക് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മഴ ശക്തമായതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗത […]

Continue Reading

ഭർത്താവിന്റെ മദ്യപാനം സഹിക്കാനാവാതെ ഭാര്യ കെട്ടിതൂങ്ങി മരിച്ചു, ഭാര്യയുടെ മരണം താങ്ങാനാവാതെ ഭർത്താവും ജീവനൊടുക്കി

മാവേലിക്കര: മദ്യപാനവും തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെയും തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45) ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണു വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്നു വെളുപ്പിനെ 1.30നാണു സംഭവം. വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞു വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വീട്ടുവഴക്കുമാണ് മരണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. […]

Continue Reading

ഉളിയത്തടുക്കയില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസില്‍ പ്രതികളായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.ജൂണ്‍ 26ന് റഹ്മത്ത് നഗറില്‍ലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. നിലവില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

പിഴയടക്കാമെന്ന് ഇ-ബുള്‍ ജെറ്റ് കോടതിയില്‍; നിയമലംഘന വീഡിയോ ബിഹാര്‍ പൊലീസിന് കൈമാറും

കണ്ണൂര്‍: മോ​ട്ടോര്‍ വാഹന വകുപ്പ്​ ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി യൂട്യൂബര്‍മാരായ എബിനും ലിബിനും കോടതിയില്‍ അപേക്ഷ നല്‍കി. ഇവരെ പൊലീസ്​ മര്‍ദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചുമലിലും​ കൈകള്‍ക്കും പരിക്കേറ്റതായും ഡോക്​ടറുടെ സര്‍ട്ടിഫിക്കറ്റ്​ ഉണ്ടെന്നും മജിസ്​ട്രേറ്റിനെ ബോധിപ്പിച്ചു. തീവ്രാദികളോട്​ പെരുമാറുന്ന പോലെയാണ്​ ആര്‍.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചത്​. നിയമലംഘനങ്ങള്‍ക്ക്​ പിഴയൊടുക്കാം എന്ന്​ ഇവര്‍ അറിയിച്ചിട്ടുണ്ട്​. ഇവരുടെ ജാമ്യാപേക്ഷ ആഗസ്റ്റ്​ 12ന്​ പരിഗണിക്കും. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ്​ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്​. സംഭവത്തില്‍ പൊലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച്‌​ […]

Continue Reading

മദ്യം വാങ്ങാൻ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അതിനാൽ മദ്യം വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. വാക്‌സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം വാങ്ങാൻ എത്തുന്നവരെ കന്നു കാലികളെ പോലെയാണ് സർക്കാർ ഇപ്പോഴും കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് ബാരിക്കേട് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത്. താൻ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. മറ്റിടങ്ങളിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, ആദ്യ വാക്‌സിൻ എടുത്ത […]

Continue Reading