പെരിയ ഇരട്ടക്കൊലക്കേസ്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയുടെ വാഹനം കാണാതായി

പെരിയ ഇരട്ടക്കൊല ക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ […]

Continue Reading

അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. ആഗസ്ത് 16 തിങ്കളാഴ്ച രാവിലെ 10 ന് എഴുത്ത് പരീക്ഷയും തുടര്‍ന്ന് കൂടിക്കാഴ്ചയും ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം അന്ന് രാവിലെ 9.30 ന് മുമ്പായി കോളേജ് ഓഫീസില്‍ […]

Continue Reading

ട്രെയിനിൽ രാജ് മോഹൻ ഉണ്ണിത്താന് നേരെ കൈയ്യേറ്റ ശ്രമം ; രണ്ടു പേരെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു

കാസർകോട്: മാവേലി എക്സ്പ്രസിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പിയുമായി വഴക്കുണ്ടാക്കിയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, മുൻ നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറടി എന്നിവരെ കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സസ്പെന്റ് ചെയ്തു. ഒപ്പം ഇവർക്ക് ഷോക്കോസ് നോട്ടീസും നൽകി. തൃപ്തികരമായ മറുപടി നൽകിയില്ലങ്കിൽ പുറത്താക്കും. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ തീവണ്ടിയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോഴാണ് കമ്പാർട്ടുമെന്റിൽ കയറി എം […]

Continue Reading

ഒന്നാം റാങ്ക് നേടിയ ദേവിക ഗംഗനെ അനുമോദിച്ചു

കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഗംഗനെ കാൻഫെഡ് സോഷ്യൽ ഫോറം ആദരിച്ചു.കാൻഫെഡ് വനിതാ വേദി ഭാരവാഹി ലിഷയുടെ മകളാണ് ദേവിക.ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉപഹാരം നൽകി.മുനി. കൗൺസിലർ സി.എച്ച്.സുബൈദ അനുമോദന പ്രഭാഷണം നടത്തി.ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ. സുകുമാരൻ, സക്കീന അബ്ബാസ്, ടി.കെ.ജനനി, ബി.ഹസൈനാർ എന്നിവർ സംസാരിച്ചു.

Continue Reading

കേരളം കത്തിക്കും; വ്ലോ​ഗർമാർക്ക് പിന്തുണ, ആക്രമത്തിന് ആഹ്വാനം ചെയ്ത 17 ആരാധകർ അറസ്റ്റിൽ

യൂട്യൂബ് വ്ലോ​ഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് പിന്തുണ നൽക്കാനായി നിയമലം​ഘനങ്ങൾക്കും ആക്രമത്തിനും ആഹ്വാനം ചെയ്ത നിരവധി പേർ അറസ്റ്റിൽ. സോഷ്യല്‍ മീഡിയ വഴി കേരളം കത്തിക്കും തുടങ്ങിയ കലാപ ആഹ്വാനം ചെയ്ത 17 ആരാധകരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വ്ലോ​ഗർമാരുടെ അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആര്‍ടിഒ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ എത്തിയത്. പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ […]

Continue Reading

പിഴയോട്​ പിഴ:മാസ്കില്ലാത്തതിന്​ മൂന്നുമാസത്തിനിടെ 55 കോടി; മൂന്നുദിവസത്തിനിടെ നാലുകോടി

തിരുവനന്തപുരം: മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിനും പിഴ ചുമത്തുന്നത്​ തുടരുന്നു. മൂന്നുദിവസത്തിനി​െട നാല്​ കോടി രൂപയാണ്​ ഈ ഇനത്തിൽ പൊലീസ്​ ഈടാക്കിയത്​. 70,000 പേരിൽനിന്നാണ്​ ഇത്രയും തുക പിഴ ഈടാക്കിയത്​. മൂന്നുമാസത്തിനിടെ മാസ്​ക്​ ധരികാത്തതിന്​ മാത്രം 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്​. ഇക്കാലയളവിൽ 10 ലക്ഷം പേരിൽ നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ൽ 2.60 ല​ക്ഷം, ജൂ​ണി​ൽ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ൽ 4.34 ല​ക്ഷ​ം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ ചുമത്തിയവരുടെ എണ്ണം. മ​റ്റ്​ […]

Continue Reading

റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോ മീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍ കുഞ്ഞി ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് […]

Continue Reading

കോവിഡ് മുന്നണിപോരാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള വാക്സിനേഷൻ ഓഗസ്റ്റ് 10 ന്

കാസറഗോഡ്: ജില്ലയിലെ കോവിഡ് -19 മുന്നളിപ്പോരാളികൾക്കും വിദ്യാർത്ഥികൾക്കും ആഗസ്ത് 10 ന് വാക്സിനേഷൻ നൽകുന്നതിനായി രണ്ട് കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .മുന്നളിപ്പോരാളികൾക്ക് കോവാക്സിൻ നല്കുന്നതിനായ് ആനന്ദാശ്രമം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള ഐ എം എ ഹാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത് .ഇ-ഹെൽത്ത് പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള മുന്നണി പോരാളികൾ ലഭിച്ച സന്ദേശം ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 9 മണിക്കും ഉച്ചക്ക് 1 മണിക്കുമിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിചേർന്ന് വാസിനേഷൻ സ്വീകരിക്കേണ്ടതാണ് .കോവിഷീൽഡ് ആദ്യ ഡോസ് രണ്ടാം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ്, 628 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 507 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 628 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6093 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 374 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29303 പേര്‍ വീടുകളില്‍ 28160 പേരും സ്ഥാപനങ്ങളില്‍ 1143 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29303 പേരാണ്. പുതിയതായി 854 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5627 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading