കുമ്പള കോൺഗ്രസ് ഓഫീസിൽ വച്ച് പുതിയ KSU മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു

പുതിയതായി പ്രഖ്യാപിച്ച കെ എസ് യു മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കുമ്പളയിൽ വെച്ച് ചേർന്നു.യോഗം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലക്ഷ്മണ പ്രഭു ഉദ്ഘാടനം ചെയ്തു, കെ എസ് യു നേതാവ് മുആസ് മൊഗ്രാൽ പ്രവർത്തകരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാർ ആയ Dr. നസീബ് ഉപ്പള, നിഹാൽ മൊഗ്രാൽ എന്നിവർ പരിപാടി നിയന്ത്രിച്ചു, ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് ബാഡൂർ, നാഫി പെർവാഡ്, ശയാഫ്, ശിഹാബ് […]

Continue Reading

കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടത് ​വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടാകരുത്. കുമ്പള വ്യാപാരി കൂട്ടായ്മ

കുമ്പള. കോവിഡ് മൂലം കടത്തിലും, ബാങ്ക് വായ്പാ തിരിച്ചടവിലും, വാടക നൽകാനാകാ തെയും ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഒക്ടോബറിൽ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ തന്നെ വ്യാപാരസ്ഥാപനങ്ങളെ അടച്ചിട്ട് കൊണ്ടാകരുത് കോവിഡിനെ നേരിടേണ്ടത്.മറിച്ച് നിലവിലെ സംവിധാനം പോലെ കോവിഡ് വ്യാപനം കൂടുതലുള്ള വാർഡ് അടിസ്ഥാനമാക്കി വേണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ. യോഗം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് […]

Continue Reading

റാങ്ക് ഹോൾഡറെ അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ ഷാനിഫ് എരിയാലിനെ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മ അനുമോദിച്ചു. സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ ബാദുഷ സഖാഫി മൊഗർ, സാജിദ് സഖാഫി മൊഗർ, ശിഹാബ് ഹിമമി പറപ്പാടി, ഫാളിൽ ബള്ളൂർ, ശഫീഖ് മജൽ, തസ്‌ലീം കുന്നിൽ, സാദിഖ് ബള്ളൂർ, അജ്മൽ അര്ജാൽ, ശൈഷാദ് ബദർ നഗർ, അജ്മൽ ബള്ളൂർ, മുഹാസ് മൊഗർ, ഫാറൂഖ് ബള്ളൂർ […]

Continue Reading

കര്‍ണാടകയിലെ കൊലക്കേസ് പ്രതിക്ക് കേരളത്തിലെ ജയിലിൽ കിടക്കാൻ ആഗ്രഹം,ചെയ്തതോ കേരളത്തിലെ ജഡ്ജിയെ വധിക്കുമെന്ന ഭീഷണി കോൾ

കേരളത്തിലെ ജയിലുകളില്‍ ജീവിതം സുഖപ്രദമായത് കൊണ്ട് കര്‍ണാടകയിലെ ജയിലില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോണ്‍ കാള്‍ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കേരളത്തിലെ ജയിലിലേക്ക് വരാനുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേരളത്തിലെ ജയിലുകളിലെ സൗകര്യം അറിഞ്ഞാണത്രേ കേരളത്തില്‍ കേസുണ്ടാക്കി […]

Continue Reading

കോട്ടിക്കുളത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

ബേക്കൽ: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . കോളികുളം കുന്നുമ്മൽ പ്രഭാകരൻ – കമലാക്ഷി ദമ്പതികളുടെ മകൻ അർജുൻ (24)നെ ഇന്ന് രാവിലെ കുന്നുമ്മൽ തറവാട്ടിനു മുൻവശത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് . കാസർകോട് നാഷണൽ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരാണ്. പതിവു ജോലിക്ക് പോയിരുന്ന അർജുൻ ഇന്നലെ ഏറെ വൈകിയും വിട്ടിൽ എത്തിയിരുന്നില്ല. വിട്ടുകാർക്ക് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം റെയിൽപാളത്തിൽ കണ്ടത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 257 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 257.പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 546പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4436പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 422 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18896പേര്‍ വീടുകളില്‍17891പേരും സ്ഥാപനങ്ങളില്‍ 1005പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18896പേരാണ്. പുതിയതായി702പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2974സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2346 ആന്റിജന്‍ 621 ട്രൂനാറ്റ് ). 225പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1663പേര്‍ നിരീക്ഷണ […]

Continue Reading

മൊഗ്രാൽ പുഴയിൽ നിന്നും അനധികൃത മണലെടുപ്പ്; പോലീസ് സംഘം ആറ് തോണികൾ പിടികൂടി

കാസർകോട്: മൊഗ്രാൽ പുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട ആറ് തോണികൾ കാസറഗോഡ് ഡിവൈഎസ്പിപി. ബാലകൃഷ്ണൻ നായരുടെയും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത്തിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടി. പോലീസിന്റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.പോലീസിന്റെ നീക്കം മനസ്സിലാക്കാൻ നിരവധി ആളുകളെ ഏർപ്പെടുത്തിയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് അനധികൃമായി മണൽ കടത്തുന്നത്. പോലീസ് സംഘത്തിൽ ഡിവൈഎസ്പി സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിൻ തമ്പി,സുഭാഷ്, കാസറഗോഡ് സ്റ്റേഷനിലെ രാഹുൽ എന്നിവരും ഉണ്ടായിരുന്നു.

Continue Reading

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍ രണ്ട് ഡോസ് വാക്‌സീനുമെടുത്തവര്‍ക്ക്സെപ്തംബര്‍ 1 മുതല്‍ മടങ്ങിവരാം

Continue Reading

സംസ്ഥാനത്ത് ഇന്ന് 13383 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ […]

Continue Reading