സംസ്ഥാനത്ത് ഇന്ന് 13049 പേർക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

സ്‌കൂള്‍ തുറക്കല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍, പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക് 5 ന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്‌ ഒക്ടോബര്‍ 15 ന് ശേഷം ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരുമായി […]

Continue Reading

ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍ നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസ വിസക്കാര്‍ക്ക് മാത്രമാണ് ഇളവ്. […]

Continue Reading

മില്ല് അബൂബക്കറിൻ്റെ മയ്യത്ത് ഖബറടക്കി.

ബോവിക്കാനം: ബാല നടുക്കത്തെ മില്ല് അബൂബക്കർ(65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുൾ ഖാദർ, സൽമാബി എന്നിവരുടെ മകനാണ്.റുഖിയയാണ് ഭാര്യ. മക്കൾ:അഷ്റഫ്, ഹാരിസ്, അബ്ദുൽ ഖാദർ, ആരിഫ.മരുമക്കൾ: ഹനീഫ അട്ടി മല്ലം,ഹവ്വാബി, സൈബുന്നിസ, ബൽക്കീസ്.സഹോദരങ്ങൾ: മഹമൂദ്, സാറാബി, ബീഫാത്തിമ പരേതരായ അബ്ദുല്ല, ഇബ്രാഹിം. ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിങ് നടത്തി

മൊഗ്രാൽ പുത്തൂർ : കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷക സംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിംഗ് നടത്തി കർഷക സംഘം ജില്ല കമ്മിറ്റി അംഗം ബുജഗ ഷെട്ടി ഉദ്ഘാടനം ചെയ്തു. കൊറഗപ്പ ഷെട്ടി അധ്യക്ഷത വഹിച്ചു. ഹകീം കമ്പാർ സ്വാഗതം പറഞ്ഞു,കെ കുഞ്ഞിരാമൻ, ഹമീദ് പഞ്ചത് ഇ കെ സിദ്ധീക്, ഔഫ് കുന്നിൽ,കബീർ മജൽ,സഹീദ് പെരിയടുക്ക, സംബന്ധിച്ചു

Continue Reading

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

Continue Reading

പെരിയ ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ പാലമെന്ന് പ്രസിദ്ധി നേടുകയും നിരവധി തദ്ദേശീയരായ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷക കേന്ദ്രവുമായ ആയംകടവ് പാലത്തിനടുത്ത് എത്താൻ എൻ എച്ച് പെരിയ ജംഗ്ഷനിൽ നിന്ന് 2.50 കി.മീ റോഡ് വീതി കുറഞ്ഞ് ഇടുങ്ങിയതും പല സ്ഥലത്തും ആഴത്തിലുള്ള ഉള്ളതും സാധാരണ ടാറിംങ്ങും ആയതിനാൽ വാഹനയാത്രക്കാർക്ക് ഈ കി.മി യാത്ര ദുരിതമാണ്. ഈ ഭാഗം 18 പി.എം.ജി.എസ് വൈയിൽ ഉൾപ്പെടുത്തി ടാറിംങ് ചെയ്തിരുന്നു. ഇതിന്റെ പരിപാലന കാലാവധി 5 വർഷമായതിനാൽ 2020വരെ – ഈ […]

Continue Reading

സ്വര്‍ണക്കടത്തു കേസിലെ ദുരൂഹതയേറ്റി ഒരു മരണം കൂടി; റമീസിനെ ഇടിച്ച കാറിന്‍റെ ഡ്രൈവറും മരിച്ചു, എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് കേരളം

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കി മുഖ്യപ്രതിയായ സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത വര്‍ധിപ്പിച്ച്‌​ ഒരു മരണം കൂടി. കസ്റ്റംസ്​ ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്‍റെ ബൈക്കിലിടിച്ച കാര്‍ ഒാടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്​തസ്രാവത്തെ തുടര്‍ന്ന്​​ മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത്​ സംബന്ധിച്ച്‌​ കൂടുതല്‍ വ്യക്​തത വരേണ്ടതുണ്ട്​.​കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.സ്വര്‍ണക്കടത്ത്​ കേസിലെ മുഖ്യപ്രതിയാ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്ത്​ അഴീക്കോട്​ കപ്പക്കടവ്​ സ്വദേശി റമീസ്​ […]

Continue Reading

ടാറ്റ ആശുപത്രി മാലിന്യ പ്ലാന്റിന് 1.16 കോടി രൂപ അനുവദിച്ചു

ചട്ടഞ്ചാൽ:തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിലെ മാലിന്യ പ്ലാന്റിന് 1.16 കോടി രൂപ അനുവദിച്ചു. ദിവസം ഒരുലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് തയ്യാറാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് തദ്ദേശ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. രോഗികള്‍ ഉൾപ്പെടെ മുന്നൂറിലധികം പേരാണ് ആശുപത്രിയിലുള്ളത്. മലിനജലം ശേഖരിക്കാൻ ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള ആറ്‌ ചേമ്പർ ഒരുക്കിയിരുന്നു. ഈ ചേമ്പറിൽ നിന്ന് മലിനജലം കൊണ്ടുപോയി കളയേണ്ടിവരും. അത് പ്രയോഗികമല്ല. മലിന ജലം ടാങ്ക് കവിഞ്ഞു […]

Continue Reading

രാജ്‌മോഹൻ ഉണ്ണിത്താനെ ആക്രമിക്കാൻ ശ്രമിച്ച ആൾക്കെതിരെ കേസെടുത്തു,കാഞ്ഞങ്ങാട്ട് നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നീലേശ്വരത്ത് വെച്ചായിരുന്നു സംഭവം

നീലേശ്വരം : രാ​ജ്മോ​ഹ​ന്‍ ഉണ്ണി​ത്താ​ന്‍ എം​പി​യോ​ട് ട്രെ​യി​നി​ല്‍ കൈയേറ്റത്തിന് മുതിർന്നതിന് ഒ​രാ​ള്‍​ക്കെ​തി​രേ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്തു. പ​ദ്മ​രാ​ജ​ന്‍ അ​യ​ങ്ങോ​ത്തി​നെ​തി​രേ​യാ​ണ് ക​ണ്ണൂ​ര്‍ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെരാ​ത്രി ഏ​ഴോ​ടെ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം.പിന്നീട് ഇ​യാ​ള്‍ നീ​ലേ​ശ്വ​ര​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്തു.കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​യ​റി​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യെ ആക്രമിക്കാൻ ശ്രമിക്കുക​യാ​യി​രു​ന്നു എന്നാണ് പരാതി,പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നാ​യി ഡ​ല്‍​ഹി​യി​ല്‍ പോ​കാ​ന്‍ ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട് എംപി. രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് […]

Continue Reading