നഖ്ഷേഖദം എം.എസ്.എഫ് കുമ്പള പഞ്ചായത്ത് ക്യാമ്പയിൻ തുടക്കം കുറിച്ചു…

മണ്ഡലത്തിലെ ശാഖാ കമ്മിറ്റികൾ ശാക്തീകരണത്തിന്റെ ഭാഗമായി എം.എസ്.ഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേത്ര്വത്വത്തിൽ രണ്ട് മാസം നീളുന്ന “നഖ്ഷേഖദം”(കാൽവെപ്പ്) ക്യാമ്പയിൻ പഞ്ചായത്ത് തല ഉൽഘാടനം കുമ്പള പഞ്ചായത്തിലെ ബംബ്രാണ യൂണിറ്റിൽ തുടക്കം കുറിച്ചു… ക്യാമ്പയിൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉൽഘാടനം നിർവഹിച്ചു എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി നിസാം വടകര സ്വാഗതം പറഞ്ഞു…പരിപാടിയിൽ മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി AK ആരിഫ്,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് […]

Continue Reading

പാണക്കാട് കുടുംബത്തെ മറയാക്കി കുഞ്ഞാലികുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു: നാഷണൽ യൂത്ത് ലീഗ്

കോഴിക്കോട്:പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോഴിക്കോട് ചേർന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മറ്റും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസി ഉൾപ്പെടെ അന്വേഷിക്കണം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ കോടികൾ ചിലവഴിച്ചു നടപ്പിലാക്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയിലും കുഞ്ഞാലിക്കുട്ടിയും ബിനാമികളും കോടികളുടെ കള്ളപ്പണം വെളുപ്പിക്കാൻ മറയാക്കിയത് ആയി സംശയിക്കുന്നു. ബൈത്തുറഹ്മ ഭവന പദ്ധതിയിലെ […]

Continue Reading

വലിയ സേവനങ്ങൾ കാഴ്ച്ചവെച്ച വലിയ ഉസ്താദ്

അല്ലാഹുവിനെയുംഅല്ലാഹുവിനെ അറിയാനുള്ള അക്ഷരങ്ങളും പഠിപ്പിക്കുക എന്നതിലും വലിയ സേവനം മറ്റെന്താണ്. അരനൂറ്റാണ്ട് മുമ്പ്കോട്ടക്കുന്ന് ബദ് രിയ്യ മദ്രസയിൽ ഒരു മുഅല്ലിമായി സേവനത്തിനെത്തി. രണ്ടാമതൊരു സ്ഥലം ഉസ്താദിനോ,അല്ലെങ്കിൽ മറ്റൊരു വലിയ ഉസ്താദായി നാട്ടുകാർക്ക്മറ്റൊരാളെയോ ചിന്തിക്കുകയോ കണ്ടെത്തുകയോ ചെയ്യേണ്ടി വരാത്ത വിധം വഫാതാകും വരെ തുടരാൻ കഴിയുക എന്നത് തന്നെ ഉസ്താദിന്റെ വ്യക്തി മഹിമക്കും ആത്മാർത്ഥ സേവനത്തിനും മതിയായ സാക്ഷിയാണ്. ചിട്ടയും മട്ടവും ,വൃത്തിയും,വ്യക്തതയും കർമ്മങ്ങളിലും സേവനങ്ങളിലും ഒഴിയാതെ നിലനിർത്തി. ആർത്തിയും ആർഭാടവും കാണിക്കാതെ മാന്യതയും വ്യക്തി മഹത്വവും എല്ലാം […]

Continue Reading

ജാഗ്രതയോടെ ഓണത്തിലേക്ക്: ടൂറിസം കേന്ദ്രങ്ങൾ തുറന്നു, രണ്ടാഴ്ച ലോക്ക്ഡൗണില്ല

തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം. […]

Continue Reading

കേന്ദ്ര സര്‍ക്കാറിന്റേയും കൊവിഡ് നിയന്ത്രണ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റേയും കൊവിഡ് നിയന്ത്രണ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഘട്ടഘട്ടമായി തുറക്കാനാണ് നീക്കമെന്നും നിയമസഭയിലെ ചോദ്യോത്തര വേളക്കിടെ മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. 36 ശതമാനം കുട്ടികള്‍ക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ് സി ഇ ആര്‍ ടി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധവേണം. ഇക്കാര്യം […]

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇന്നും കുത്തനെ ഇടിവ്,

സ്വര്‍ണ്ണവിലയില്‍ ഇന്നും കുത്തനെ ഇടിവ്, ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,335 രൂപയും പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയുമായി

Continue Reading

ഓണത്തിന് മുമ്പ് 3200 കൈയില്‍ കിട്ടും; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്, വിതരണം തുടങ്ങി

തിരുവനന്തപുരം: ജൂലായ് – ഓഗസ്റ്റ്മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. ഓണത്തിന് മുമ്പായി ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഇക്കാര്യം കണക്കിലെടുത്ത് ജൂലായ്-ഓഗസ്റ്റ് […]

Continue Reading

ബീച്ചുകൾ തിങ്കളാഴ്ച മുതൽ, മാളുകൾ ബുധനാഴ്ച; ഓണക്കാല ഉണർവിലേക്ക് കേരളം

ഓണക്കാലം ലക്ഷ്യമിട്ട് തിങ്കളാഴ്ച മുതൽ സംസ്ഥാനം പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താൽക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകൾക്ക് പ്രവർത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു […]

Continue Reading

എംപി രാജ് മോഹൻ ഉണ്ണിത്താനും ജില്ലയിലെ കോൺഗ്രസ് നേതാക്കളും തമ്മിൽ ട്രെയിനിൽ വാക്കേറ്റവും കൈയാങ്കളിയും ( വീഡിയോ )

കാസർകോട്; എം പി രാജ് മോഹൻ ഉണ്ണിത്താനും കാസർകോട്ടെ രണ്ട് കോൺഗ്രസ് നേതാക്കളും തമ്മിൽ ട്രെയിനിൽ വാക്കേറ്റവും കൈയാങ്കളിയും; റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Continue Reading

സി.ബി.എസ്.ഇ പത്താം തരം പരീക്ഷ : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ടി.കെ & ടി.എം ഫാമിലി അനുമോദിച്ചു

മൊഗ്രാൽ : സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽഉന്നത വിജയം നേടുക വഴി കുടുംബത്തിന്റെ യശസ്സുയർത്തിയ ഫക്രുദ്ദീൻ റാസി, ഫറാസ് ടി.എം എന്നിവരെ ടി.കെ & ടി.എം ഫാമിലി ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. ചടങ്ങിൽ ടി.കെ ജാഫർ അധ്യക്ഷത വഹിച്ചു. സീനിയർ അംഗം ടി.കെ താഹിർ ഉദ്‌ഘാടനം ചെയ്തു.ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം ശുഹൈബ് ഉപഹാരങ്ങൾ സമ്മാനിച്ചു. ടി.കെ അൻവർ, ടി.എം ഫൈസ്, ഡോ.ഷുമൈസ്, ഗൾഫ് പ്രതിനിധികളായ സഫീർ ടി.കെ, ഷമീർ ടി.കെ എന്നിവർ […]

Continue Reading