വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെമ്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ് ആതിര. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയില്‍ കണ്ടത്. നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കണ്ടത്. . ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ […]

Continue Reading

ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി വീതം പ്രഖ്യാപിച്ചു; പ്രത്യേക ജേഴ്‌സിയും; നീരജ് ചോപ്രയ്ക്ക് സമ്മാന പ്രവാഹം

ചെന്നൈ: ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സിലെ മെഡൽ വരൾച്ചയ്ക്ക് സ്വർണം കൊണ്ട് അവസാനം കുറിച്ച നീരജ് ചോപ്രയ്ക്ക് സമ്മാന പ്രവാഹം. ഹരിയാന സർക്കാരിന്റെ ആറ് കോടി രൂപയുടെ സമ്മാനത്തിന് പുറമെ ബിസിസിഐയും ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. നീരജിന് പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ് ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ് ചോപ്രക്ക് […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ: സൗത്ത് തൃക്കരി പ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രം അധ്യാപക ഒഴി വുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒൻപതി ന് രാവിലെ 10 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ▪️പാട്യം: പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ബോട്ടണി (സീനിയർ) ഗസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് ഓഫീസിൽ നടക്കും.

Continue Reading

ഒരു ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 […]

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസറഗോഡ് യെല്ലോ അലേർട്ട്

Kasaragod Yellow Alert തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരിക്കും. തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരിക്കും. ഇന്നു മുതല്‍ ഓഗസ്റ്റ് 11 […]

Continue Reading

രാജ്യത്ത് ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു .അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ- കമ്പനിയുമാണ് ഇന്ത്യയിൽ വിതരണക്കരാർ. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി […]

Continue Reading

ഇന്ന് കര്‍ക്കടകവാവ്, ബലിതര്‍പ്പണം വീടുകളില്‍

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കർക്കടക വാവിന് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിലും തർപ്പണത്തിനു സൗകര്യമുണ്ടായിരിക്കില്ല. തുടർന്നാണ് വീടുകളിൽ ബലിയിടാനുള്ള പൊതുധാരണ കഴിഞ്ഞ കൊല്ലത്തിനു സമാനമായി ഉണ്ടായത്. വീടുകളിൽ തർപ്പണത്തിനുള്ള സഹായനിർദേശവും ഇതിനകം ലഭ്യമായിട്ടുണ്ട്. ഓൺലൈനിലൂടെയാണ് ബലിയുടെ കർമങ്ങളും രീതിയും കൈമാറുന്നത്. വിവിധ പുരോഹിതന്മാരുടെ നിർദേശം വിശ്വാസികൾ ഏറ്റെടുത്തു. ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്ത് ഇത്തവണ […]

Continue Reading

അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു.

കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ കാസർകോടിന്റെ അഭിമാന പുത്രി ടി.ജസീലയെ കാൻഫെഡ് പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു.ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉപഹാരം നൽകി.വൈസ് ചെയർപേഴ്‌സൺ സി.എച്ച്. സുബൈദ പൊന്നാട അണിയിച്ചു.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ സുകുമാരൻ, ബി ഹസൈനാർ, വനിതാ വിഭാഗം ഭാരവാഹികളായ സക്കീന അബ്ബാസ്, ടി.കെ.ജനനി എന്നിവർ സംസാരിച്ചു.ജസീല നന്ദി പറഞ്ഞു.2017 ൽ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലക്ക് തന്റെ […]

Continue Reading

ലക്ഷദ്വീപില്‍ തിങ്കളാഴ്ച്ച സ്‌ക്കൂള്‍ തുറക്കും

കൊവിഡ്-19 കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌ക്കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്ച്ച 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ് തുടങ്ങും. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരേയും 10,11 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാകും. മാതാപിതാക്കളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ എത്തിക്കുക. ഡല്‍ഹിയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇതിനകം സര്‍ക്കാരിനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ക്കൂള്‍ തുറക്കുന്നത് […]

Continue Reading

സംസ്ഥാനത്ത്ഇന്ന് സമ്പൂർണ ലോക് ഡൗൺ

തിരുവനന്തപുരം:​ സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക്ഡൗണാണ്. കര്‍ക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതല്‍ കര്‍ശന പൊലീസ് പരിശോധനയുണ്ടാകും. 💢ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതര്‍പ്പണം സംഘടിപ്പിച്ചാല്‍ നിയമ നടപടി 💢അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങള്‍ക്കുംക്കും മാത്രം യാത്രാനുമതി 💢മെഡിക്കല്‍ സ്റ്റോറുകളും,പാല്‍, പച്ചക്കറി, അവശ്യ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കാം. കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ 💢ഹോട്ടലുകളില്‍ ഇന്ന് ടേക്ക് എവേ സംവിധാനം […]

Continue Reading