സിപിഐഎം കേരള’ യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ ലഭിച്ചു.

ഒരുലക്ഷം യൂട്യൂബ് സബ്സ്ക്രെെബേഴ്സ് പിന്നിട്ട സാഹചര്യത്തിലാണ് യൂട്യൂബ് ക്രിയേറ്റർ അവാർഡായ സില്‍വർ പ്ലേ ബട്ടന് ‘സിപിഐഎം കേരള’ അർഹരായത്. ആദ്യമായാണ് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നത്. സിപിഐഎം കേരള ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെയ്ക്കുമ്പോള്‍ 112,000 സബ്സ്ക്രൈബേഴ്സായിരുന്നു യുട്യൂബ് ചാനലിനുണ്ടായിരുന്നത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ അത് 160,000 സബ്സ്ക്രെെബേഴ്സിലേക്ക് എത്തിയിട്ടുണ്ട്.

Continue Reading

മംഗ്ലൂരിലെ ഗോൾഡ് കിങ് ജ്വല്ലറിയിൽ കവർച്ച

മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡിപ്പുവില്‍ ഉപ്പള ആസ്ഥാനമായുള്ള ഗോള്‍ഡ് കിംഗ് ജ്വല്ലറി ശാഖയില്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഇടത് ഭാഗത്തെ ചുമര് തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.40 മണിയോടെയാണ് മോഷണം. ജ്വല്ലറിയില്‍ സ്ഥാപിച്ച ബര്‍ഗ്ലര്‍ അലാറം സംവിധാനത്തിലൂടെ കവര്‍ച്ചാ വിവരം ഉടമകള്‍ക്ക് ലഭിച്ച് ഉടന്‍ തന്നെ ഓടിയെത്തിയതിനാല്‍ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. ആയുധങ്ങളുമായി ഒരാള്‍ ജ്വല്ലറിക്കകത്ത് നില്‍ക്കുന്ന ദൃശ്യം ജ്വല്ലറിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡോഗ്‌സ് സ്‌ക്വാഡും […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത,എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3.2 മീറ്റര്‍ […]

Continue Reading

അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി കർണാടക

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകം കേരളത്തിന്റെ അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. ഇന്ന് രാത്രി ഒമ്പത് മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു. തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിർത്തി ജില്ലകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിമാന താവളങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്നാട് അറിയിച്ചിരുന്നു.

Continue Reading

മല്ലത്ത് പൊതുവിതരണ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ജില്ല സപ്ലൈ ഓഫിസർക്ക് നിവേദനം നൽകി.

ബോവിക്കാനത്താണെങ്കിൽ 2200 പരം കാർഡ് ഉടമകൾ ഉണ്ട് മറ്റ് കടങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.പ്രവർത്തി ദിവസങ്ങളിൽ ഇവിടെ ങ്ങളിൽ വൻ തിക്കം തിരക്കും എന്നു പതിവാണ്. പാവപ്പെട്ട കാർഡുടമകൾ സാധനങ്ങൾ വാങ്ങാൻ നിരവധി തവണ റേഷൻ കടകളിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിലെ കാർഡുടമകൾക്ക് സൗകര്യപ്രദമായി റേഷൻ വിഹിതം വാങ്ങാൻ ഉദകുന്ന വിധത്തിലും, മറ്റുള്ള റേഷൻ കടങ്ങളുടെ തിരക്ക് കുറയുന്നതിന് വേണ്ടിയും മല്ലത്ത് പുതുതായി പൊതു വിതരണ കേന്ദ്രം അനുവദിക്കണമെന്ന് നിവേദനത്തിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 738 പേര്‍ക്ക് കൂടി കോവിഡ്, 1218 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 738 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1218 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6760 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28477 പേര്‍ വീടുകളില്‍ 27272 പേരും സ്ഥാപനങ്ങളില്‍ 1175 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28477 പേരാണ്. പുതിയതായി 1560 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6006 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19948 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഫ്ലൈ ദുബായ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ദുബായ് : ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതായി ഫ്ലൈ ദുബായ്. പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യുഎഇ സര്‍വീസുകളും നിര്‍ത്തിയതായി കമ്ബനി അറിയിച്ചു. മറ്റ് വിമാന കമ്ബനികള് സര്വീസ് നടത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിബന്ധനകളോടെ യുഎഇ കഴിഞ്ഞ ദിവസം പ്രവേശനം അനുവദിച്ചിരുന്നു.

Continue Reading

വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പിരിച്ചുവിടുന്നത് അത്യപൂര്‍വ നടപടിയാണ്.

Continue Reading

എസ്എസ്എൽസി പ്ലസ് ടു വിജയികൾക് ഉപഹാരം നൽകി ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്

കുമ്പള : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പ്ലസ് ടു ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി കൊണ്ട് ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്. ബ്രാഞ്ച് പ്രസിഡന്റ് സലാം , സെക്രെട്ടറി ഇംതിയസ് ,എന്നിവർ വിദ്യാർത്ഥികൾക് മൊമെന്റോ കൈമാറി.മൻസൂർ എൻഎ ,ഹനീഫ് കുമ്പള ,സവാദ് ,ഹകീം കുമ്പള ,ഹഷീം ,മമ്മദ് കുഞ്ഞി , ആഷി എന്നിവർ പങ്കെടുത്തു.

Continue Reading